കുന്ദമംഗലത്ത് ശിൽപി റിയാസിനെ അജ്ഞാതൻ വെട്ടി പരിക്കേൽപിച്ചു

കുന്ദമംഗലം:: അജ്ഞാതന്റെ വെട്ടേറ്റു കുന്ദമംഗലം സ്വദേശിയും ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസ്(44) പരിക്കേറ്റു വലതു ഭാഗം കൈ യുടെ സോൾഡറിനാണ് വെട്ടേറ്റത് രാത്രി മുഖം മറച്ചെത്തിയ അക്രമി വീട്ടിൽ കയറിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.

അക്രമത്തിൽ കൈയ്ക്ക് പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെ വീടിന്റെ ഉമ്മറത്ത് ഇരിക്കവേ പൊടുന്നനെ ആക്രമണം ഉണ്ടാവുകയായിരുന്നു. പുറത്തേ ശബ്ദം കേട്ട് വീട്ടുക്കാർ ഓടിയെത്തുമ്പോയേക്കും അക്രമി ഓടി രക്ഷപെട്ടു. സ്ഥലത്തെത്തിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി

ഷൊർണ്ണൂരിൽ വഴിയരികിൽ നിറുത്തിയിട്ട് ഉറങ്ങുകയായിരുന്ന ലോറി ഡ്രൈവർമാരെ ഉണർത്തി ഓടിച്ച് ഹൈവേ പോലീസ്

ഷൊർണ്ണൂർ: ഇന്നലെ രാത്രി ഷൊർണ്ണൂരിൽ റോഡരികിൽ സൈഡാക്കി നിറുത്തി ഉറങ്ങുകയായിരുന്ന ലോറി ഡ്രൈവർമാരെ ഉണർത്തുകയും പാർക്കിംഗ് പാടില്ല ഓടി കൊണ്ടേയിരിക്കുക എന്ന ഹൈവേ പോലീസിൻ്റെ വാക്കുകൾ ലോറി ഉടമകളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി തങ്ങളുടെ ജീവൻ പോലും പണയം വെച്ചാണ് പല ലോറി ഉടമകളും അന്യസംസ്ഥാനത്തു നിന്നും നിത്യോപയാഗ സാധനങ്ങൾ കേരളത്തിൽ എത്തിക്കുന്നത് ഇതിനിടയിൽ അൽപ്പം റോഡരികിൽ ലോറി നിറുത്തിയുള്ള കിടത്തമാണ് അൽപ്പം ആശ്വാസമെന്ന് ലോറി തൊഴിലാളികൾ പറയുന്നു ഷൊർണ്ണൂർ ഹൈവേ പോലീസിൻ്റെ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി പോലീസിലെ ചിലരുടെ ഭാഗത്തു നിന്നും ഉള്ള ഇത്തരം പ്രവർത്തനങ്ങൾ ലോറി വ്യവസായം തന്നെ ഒഴിവാക്കാൻ പലരെയും പ്രേരിപ്പിച്ചിട്ടുമുണ്ട്