ഷൊർണ്ണൂരിൽ വഴിയരികിൽ നിറുത്തിയിട്ട് ഉറങ്ങുകയായിരുന്ന ലോറി ഡ്രൈവർമാരെ ഉണർത്തി ഓടിച്ച് ഹൈവേ പോലീസ്

ഷൊർണ്ണൂർ: ഇന്നലെ രാത്രി ഷൊർണ്ണൂരിൽ റോഡരികിൽ സൈഡാക്കി നിറുത്തി ഉറങ്ങുകയായിരുന്ന ലോറി ഡ്രൈവർമാരെ ഉണർത്തുകയും പാർക്കിംഗ് പാടില്ല ഓടി കൊണ്ടേയിരിക്കുക എന്ന ഹൈവേ പോലീസിൻ്റെ വാക്കുകൾ ലോറി ഉടമകളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി തങ്ങളുടെ ജീവൻ പോലും പണയം വെച്ചാണ് പല ലോറി ഉടമകളും അന്യസംസ്ഥാനത്തു നിന്നും നിത്യോപയാഗ സാധനങ്ങൾ കേരളത്തിൽ എത്തിക്കുന്നത് ഇതിനിടയിൽ അൽപ്പം റോഡരികിൽ ലോറി നിറുത്തിയുള്ള കിടത്തമാണ് അൽപ്പം ആശ്വാസമെന്ന് ലോറി തൊഴിലാളികൾ പറയുന്നു ഷൊർണ്ണൂർ ഹൈവേ പോലീസിൻ്റെ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി പോലീസിലെ ചിലരുടെ ഭാഗത്തു നിന്നും ഉള്ള ഇത്തരം പ്രവർത്തനങ്ങൾ ലോറി വ്യവസായം തന്നെ ഒഴിവാക്കാൻ പലരെയും പ്രേരിപ്പിച്ചിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *