ശിൽപ്പി റിയാസിന് വെട്ടേറ്റ സംഭവം: ചാരിറ്റി രംഗത്തെ കുടി പകയോ? ക്വാറൻ്റിയിന് അമിതവാടക ചോദ്യം ചെയ്തതോ?

കുന്ദമംഗലം: ചാരിറ്റി പ്രവർത്തകനും ശിൽപ്പിയുമായ കുന്ദമംഗലം സ്വദേശി റിയാസിന് വെട്ടേറ്റ സംഭവം ഈ അടുത്തുണ്ടായ രണ്ട് സംഭവങ്ങളുടെ തുടർച്ചയായ വിഷയങ്ങളാണോ എന്ന് സംശയിക്കുന്നതായി ഞങ്ങളുടെ ലേഖകൻ ചൂണ്ടി കാട്ടുന്നു ചാരിറ്റി പ്രവർത്തകനായ റിയാസ് ദിവസങ്ങൾക്ക് മുമ്പ് കുന്ദമംഗലത്തെ ഒരു യുവ ചാരിറ്റി പ്രവർത്തകനെതിരെ രൂക്ഷമായി പ്രതികരിച്ചതും അദേദഹത്തെ ദേഹോപദ്രവം ഏൽപിച്ചതും അയാളെ ചൊടിപ്പിച്ചിരുന്നു അതായിരിക്കുമോ ഇയാളെ വധിക്കാൻ ആളെ അയച്ചതെന്ന സംശയം ഇദേദഹത്തിൻ്റെ സുഹൃത്തുക്കൾ പങ്കുവെക്കുമ്പോൾ തന്നെ കുന്ദമംഗലത്തെ പ്രമുഖ ടൂറിസ്റ്റ് ഹോമിൽ ക്വാറൻ്റയിനിൽ കഴിയുന്നവരോട് ലോഡ്ജുകാർ അമിതവാടക വാങ്ങിയത് റിയാസ് ചോദ്യം ചെയ്യുകയും അധികം വാങ്ങിയത് തിരിച്ചു വാങ്ങി നൽകിയതും കാരണമാകാം ഇന്നലെ രാത്രി നടന്ന സംഭവത്തിന് ശേഷം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന റിയാസിൻ്റെ മൊഴി എടുക്കാൻ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നില്ല . റിയാസിൻ്റ മുറിവ് ആഴത്തിൽ ഉള്ളതാണ് നിരവധി സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട് റിയാസിൻ്റെ സ്നേഹിതർ വീട്ടിലും ഹോസ്പിറ്റലിലും എത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമോ എന്നും സംസാരമുണ്ട് കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ റിയാസിൻ്റെ കൈതക്കലിലുള്ള വീട്ടിൽ എത്തിയിട്ടുണ്. റിയാസിനെ ഇന്ന് രാവിലെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട് വീടിന് സുരക്ഷ ഏർപെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുമെന്നറിയുന്നു

Leave a Reply

Your email address will not be published. Required fields are marked *