ദുരന്ത നിവാരണത്തിന് കരുത്ത് പകരാൻവൈറ്റ് ഗാർഡിന് റെസ്ക്യു ഉപകരണങ്ങൾ സമർപ്പിച്ചു.


കുന്ദമംഗലം :പ്രളയ ദുരന്ത മുഖത്ത് സേവന സന്നദ്ധരായി ഇറങ്ങുന്ന കുന്ദമംഗലം മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ റെസ്ക്യൂ ഉപകരണങ്ങൾ നൽകി . റെസ്ക്യൂ ടൂളുകളുടെ സമർപ്പണം പ്രതിപക്ഷ ഉപ നേതാവ് ഡോക്ടർ എം കെ മുനീർ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മക്ക് നൽകി നിർവ്വഹിച്ചു. പ്രളയം ഏറെ ബാധിക്കുന്ന നിരവധി പ്രദേശങ്ങളുള്ള കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വൈറ്റ് ഗാർഡ് പ്രവർത്തകരെ സജ്ജരാക്കാൻ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ എന്നീ മേഖലകളിലായി വൈറ്റ് ഗാർഡ് പ്രവർത്തകർക്ക് ഫയർ ഫോഴ്‌സ് ട്രെയിനിങ്, തെരെഞ്ഞെടുക്കപ്പെട്ട വൈറ്റ് ഗാർഡ് വോളന്റിയർമാർക്ക് പാഴൂർ കൂളിമാട് പുഴയോരത്ത് വെച്ച് വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള പ്രാക്ടിക്കൽ ട്രെയിനിങ്ങും നൽകിയിരുന്നു. റെസ്ക്യു ഉപകരണങ്ങൾ കൂടി ലഭ്യമാവുന്നതോടെ രക്ഷാ പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും കൂടുതൽ കരുത്ത് ലഭിക്കും. ഇതോടൊപ്പം കോവിഡ് അണുമുക്ത യന്ത്രങ്ങളും വൈറ്റ് ഗാർഡിന് സമർപ്പിച്ചു. സമർപ്പണ ചടങ്ങിൽ ജില്ലാ സമിതിയംഗം എം ബാബുമോൻ, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഒ എം നൗഷാദ്, വൈറ്റ് ഗാർഡ് നിയോജക മണ്ഡലം കോ- ഓർഡിനേറ്റർ കെ പി സൈഫുദ്ധീൻ, വൈസ് ക്യാപ്റ്റൻ മുനീർ ഊർക്കടവ് പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ആണ് റെസ്ക്യൂ ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *