കരിപ്പൂരിലെ വിമാനപകടം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്ര-കേരള സർക്കാർ

കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദിപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവര്‍ക്ക് 50000 രൂപ നൽകും. 

നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചത് 18 പേര്‍. 149 പേര്‍ പരുക്കേറ്റ് കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍. ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്. 22 പേരെ പ്രാഥമിക ചികില്‍സനല്‍കി വിട്ടയച്ചു. ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ എത്തിയെങ്കിലും പിന്നീട് മിംസ് ആശുപത്രിയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *