കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ വീഡിയോ കോൺഫ്രൻസ്ഉദ്ഘാടനം പാളിമുഖ്യമന്ത്രി എത്തിയത് ഓഡിയോ സന്ദേശം വഴി

കുന്ദമംഗലം: ഇന്ന് കാലത്ത് 10 മണിക്ക്മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യുമെന്ന പറഞ്ഞ കുന്ദമംഗലം മിനി സിവിൽ സ്‌റ്റേഷൻ ഉദ്ഘാടനം കോവിഡ് അകലം പാലിച്ച് തിങ്ങിനിറഞ്ഞ സദസ്സിൻ്റെ മുമ്പിൽ പി.ആർ.ഡിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ അരമണിക്കൂർ വൈകി ആരംഭിച്ചപ്പോൾ ഉദ്ഘാടനകനായ മുഖ്യമന്ത്രിയെ സ്ക്രീനിൽ കാണാൻ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചവർക്ക് സാധിച്ചില്ല.അദേ ദഹത്തിൻ്റെ ഓഡിയോ ക്ലിപ്പ് മാത്രം വന്നത് ചടങ്ങ് അലോസരമായി. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് പ്രവൃത്തി ആരംഭിച്ച മിനി സിവിൽ സ്‌റ്റേഷൻ ഉദ്ഘാടനത്തിന് കോ വിഡ് പറഞ്ഞ് പല പ്രമുഖരെയും ഒഴിവാക്കിയിരുന്നു മാത്രമല്ല പേരിന് മാത്രമായി ചേർത്ത കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു ചടങ്ങിൽ സ്വാഗതം പറഞ്ഞ കലക്ടറുടെയും മുഖ്യമന്ത്രിയുടെയും തൽസമയ ഫോട്ടോ വരാതിരുന്നപ്പോൾ ചടങ്ങിൽ അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ തൽസമയ വീഡിയോ കോൺഫ്രൻസ് ഫോട്ടോ വരികയും ചെയ്തു നിരവധി മീഡിയ പ്രവർത്തകരും ചാനൽ റിപ്പോർട്ടേഴ്സും സർവ്വ സന്നാഹങ്ങളുമായി എത്തിയങ്കിലും നിരാശരായി മടങ്ങുകയും ചെയ്തു സ്ഥലം എം.എൽ എ പി.ടി.എ റഹീം, ബാബു പറശ്ശേരി, റീനമുണ്ടേങ്ങാട്, സുനിത പൂതക്കുഴിയിൽ, പി.ശിവദാസൻ നായർ, റോഷ്നി നാരായണൻ സംബന്ധിച്ചു ചടങ്ങിൽ വെച്ച് ഫെയ്സ് ബുക്ക് വഴി മുഖ്യമന്ത്രിയുടെ ക്ലിപ്പ് കിട്ടുന്നത് ചൂണ്ടി കാട്ടിയെങ്കിലും പി.ആർ.ഡി അംഗങ്ങൾ അത് മുഖവിലക്ക് എടുത്തില്ല ചടങ്ങിന് ശേഷം പി.ആർ.ഡി.യുടെ വീഴ്ചയായ ചില സഖാക്കൾ രംഗത്ത് വന്നതും കാണാമായിരുന്നു മണ്ഡലത്തിലെ എല്ലാ എൽ.ഡി.എഫ് നേതാക്കളും ചടങ്ങിന് എത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *