വഴിയടഞ്ഞ ലോറി വ്യവസായം

വഴിയടഞ്ഞ ലോറി വ്യവസായം

NKC ബഷീർ
(ജനറൽ സെക്രട്ടറി
കോഴിക്കോട് ജില്ലാലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ)

കോവിഡ് മൂലം ഓട്ടം നിലച്ച് കോഴിക്കോട് ജില്ലയിൽ ആയിരക്കണക്കിന് ലോറിയുടമകൾ കടുത്ത പ്രതിസന്ധിയിലേക്ക്

കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത മാർച്ച് മാസം മുതൽ തുടങ്ങിയതാണ് ലോറിക്കാരുടെ ദുരിതം

വഴിയാധാരമാകാൻ പോകുന്നത് ഒരു കാലത്ത് നാടിൻ്റെ സമ്പൽ സമൃദ്ധിക്ക് നെടുംതൂണായി നിലകൊണ്ട പാരമ്പരാഗത വ്യവസായം

കുടുംബം പുലർത്താൻ തൊഴിലാളികളും വാഹനങ്ങളുടെ പ്രവർത്തന ചിലവ് നടത്താൻ ലോറിഉടമകളും നട്ടം തിരിയുകയാണ്
കോഴിക്കോട് ജില്ലയിൽ നാമമാത്രമായ ലോക്കൽ ലോഡുകളുടെ സാർവീസാണ് ലോറികൾ നടത്തി വരുന്നത്

റിട്ടേൺ ലോഡില്ലാത്തത് കാരണം കാലിയടിച്ചാണ് തിരിച്ചുവരവ്
വർഷകാലമായതിനാൽ കാർഷികാവശ്യത്തിന് ഗുഡ് ഷെഡ്ഡിൽ വരുന്ന പരിമിതമായ വളം ലോഡുകളും
വയനാട് ജില്ലയിൽ റേഷൻ വിതരണത്തിന് നെഞ്ചൻകോഡ് നിന്നെടുക്കുന്ന ഭക്ഷ്യധാന്യങ്ങൾ തികയാതെ വരുമ്പോൾ കോഴിക്കോട് നിന്നെടുക്കുന്ന റേഷൻ ലോഡുകളുമാണ് കാര്യമായ ജോലി

അതും അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്
ആഴ്ചയിൽ ഒരു ലോഡ് എന്ന ഗണത്തിലാണ് ലോറികൾക്ക് ഓട്ടം കിട്ടുന്നത്
ഇതര സംസ്ഥാനങ്ങളിലേക്ക് തുച്ഛമായ ലോഡുകളാണ് കയറുന്നത്
കോവിഡ് വ്യാപന ഭീതിയുള്ളതിനാൽ അന്തർ സംസ്ഥാന സർവ്വീസിന് തൊഴിലാളികൾ മടിക്കുകയാണ്
കാരണം പൗരസമൂഹത്തിൻ്റെ ഒറ്റപ്പെടുത്തലും അവഗണനയും കൂടാതെ പരിസരവാസികളുടെ അകൽച്ചയുമാണ് കാരണമായി പറയുന്നത്

ഒറ്റപ്പെടുത്തൽ ഭയക്കുന്നതിനാൽ വീട്ടിൽ പോകാൻ കഴിയാതെ ലോറികളിൽ കഴിഞ്ഞ് കൂടുന്ന ജീവനക്കാർ അനവധിയാണ്
ഇവരുടെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമോ വിശ്രമിക്കാനുള്ള താവളങ്ങളോ തയ്യാറാക്കാൻ ജില്ലാ ഭരണകൂടം ഇതുവരെതയ്യാറായിട്ടില്ല

എല്ലാവരും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ്
കോവിഡ് ബാധിതരുടെ പട്ടികയിൽ സംസ്ഥാന ശരാശരിയുടെ കണക്കിനും എത്രയോ താഴെയാണ് ലോറി ജീവനക്കാരുടെ സ്ഥാനം
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കോഴിക്കോട് വലിയങ്ങാടിയിൽ പുതിയ പല ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്
ന്യായമായ എല്ലാ പ്രതിരോധ നടപടികളും അംഗീകരിക്കുന്നതോടൊപ്പം ഞങ്ങളുടെ പിന്തുണ തീർച്ചയായുമുണ്ടാകും

എന്നാൽകോഴിക്കോട് സിറ്റിയിൽ ലോറികൾ പാടില്ലാ എന്ന നിലപാടാണ് ഉദ്യോഗ തലത്തിൽ നടപ്പാക്കി വരുന്നത്
പുതിയ ക്രമീകരണങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ ലോറിക്കാരുടെ ഭാഗം കേൾക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല
കോവിഡ് വാഹകരെന്ന തെറ്റായ ധാരണ ലോറിക്കാരുടെ മേൽ പൊതു സമൂഹം വെച്ച് പുലർത്തുന്നത് പോലെ
ലോറി ഉടമ തൊഴിലാളി വിഭാഗത്തേയുംഒന്നിലും പങ്കെടുപ്പിക്കാതെ ബന്ധപ്പെട്ടവർ അകറ്റി നിറുത്തുകയാണ്
ഇത് പ്രതിഷേധാർഹമായ നിലപാടാണ്
ലോറിക്കാരുടെ ഭാഗം പറയാൻ അവസരം നൽകാതെ നീതി നിഷേധിക്കലാണ്
ലോറി ജീവനക്കാർ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ഏല്ലാ മുൻകരുതലും സ്വീകരിച്ചാണ് തൊഴിലെടുത്ത് വരുന്നത്

അതിനാൽ ഞങ്ങൾ സുരക്ഷിതരാണ്
ഡീസലിന് പന്ത്രണ്ട് രൂപയോളമാണ് രണ്ട് മാസത്തിനുള്ളിൽ വർദ്ധിച്ചത് അതിനാൽ
പ്രവർത്തന ചിലവ് ഒരു പാട് കൂടാൻ കാരണമായി
അതിനനുസൃതമായ വാടക വർദ്ധിപ്പിച്ച് തരാൻവ്യാപാരി വ്യവസായി സമുഹം തയ്യാറാവുന്നില്ല
ലോഡില്ലാഴ്മയെ ഉപയോഗപെടുത്തി വാടക വർദ്ധനവ് തരാതിരിക്കാനാണ് അവർ ശ്രമിച്ചു വരുന്നത്
ഈ പ്രതിസന്ധി മുറിച്ചുകടക്കാൻ ഈ മേഖലയിൽ സർക്കാർ സഹായമെത്തണം

ടാക്സടക്കാനുള്ള കാലവധി രണ്ട് പ്രാവശ്യം സർക്കാർ ദീർഘിപ്പിച്ചു തന്നു എന്നല്ലാതെ മറ്റൊരു സഹായവും എത്തിയിട്ടില്ല
ആഗസ്റ്റ് പതിനഞ്ചോട് കൂടി ദീർഘിപ്പിച്ച കാലവധി അവസാനിക്കുകയാണ് ടാക്സും ഇൻഷൂറും FC യും ഒന്നിച്ച് വരികയാണ് ചില വാഹനങ്ങൾക്ക്
GPS ഉംഘടിപ്പിക്കണം ഇതോട് കൂടി ഒരിഞ്ച് മുന്നോട്ട് ചലിക്കാൻ കഴിയാതെ ഈ മേഖല ചലനമറ്റ് നിന്ന് പോകും

അത് വരാതിരിക്കണമെങ്കിൽ മോട്ടോർക്ഷേമ ബോർഡ് ചെയ്തത് പോലെ രണ്ട് ഗഡു ടാക്സ് ഒഴിവാക്കി തരാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നാണ് ആവർത്തിച്ചാവശ്യപ്പെടാനുള്ളത്
ഇതെത്തിയില്ലെങ്കിൽ സമരത്തിന് കോടതി വിലക്കുണ്ടെങ്കിലും സ്വകാര്യ ബസ് സർവ്വീസ് തനിയെ നിന്നത് പോലെ ലോറി സർവ്വീസും തനിയെനിൽക്കുന്ന കാലം വിദൂരമല്ല

Leave a Reply

Your email address will not be published. Required fields are marked *