മന്ത്രി കെ.ടി.ജലീലിനു ലോകായുക്ത നോട്ടിസ്. UAE കോൺസുലേറ്റുമായി ചേർന്ന് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൻ്റെ വിശദാംശങ്ങൾ രണ്ടാഴ്ചക്കകം ഹാജരാക്കണം

യു.എ.ഇ കോണ്‍സുലേറ്റുമായി ചേര്‍ന്നു വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മന്ത്രി കെ.ടി.ജലീലിനു ലോകായുക്ത നോട്ടിസ്. കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയത്തിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണം. ഈ മാസം 24 നു മുമ്പ് സത്യവാങ്മൂലമായി ഇക്കാര്യം അറിയിക്കാനാണ് ലോകായുക്ത നിര്‍ദേശം. ഭക്ഷ്യക്കിറ്റ് വിതരണംവിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമാണെന്നും , സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പരാതി. മലപ്പുറത്തു നിന്നുള്ള എ.എം.രോഹിത്താണ് പരാതിക്കാരന്‍. ഈ മാസം 27 നു വീണ്ടും കേസ് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *