എ.പി.അപ്പൂട്ടി അനുസ്മരണം നടത്തി.

കുന്ദമംഗലം:കേരളകോൺഗ്രസ് (എം) നേതാവും , ജില്ലാ കമ്മറ്റി ട്രഷററും , ദീർഘകാലം നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന എ.പി അപ്പുട്ടി കുന്ദമംഗലത്തിന്റെ സാമൂഹിക വികസന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു എന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അഭിപ്രായപ്പെട്ടു. പത്തൊൻമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്‌ നിയോജകമണ്ഡലം കമ്മറ്റി ഗൂഗിൾ മീറ്റിലൂടെനടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ. ഭക്തോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് അരുൺ തോമസ്,ടി.കെ ഐസക്ക്, എം.പി.ഗിരീഷ്, ബാലകൃഷ്ണൻ കൊയിലേരി, ബാലൻ ചെറിയേരി, വേലായുധൻ നായർ കീലത്ത്, ശിവാനന്ദൻ  പുനത്തിൽ, പ്രസന്നൻ അയനിക്കാട്ട്, മാത്യു വെങ്ങാലത്ത്, രാമരാജൻ അടുക്കത്ത് , പി.പി.രാജീവ്, അർജുനൻ അടുക്കത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *