മർക്കസിനടുത്ത് പഴയ സാധനങ്ങൾ ശേഖരിച്ച് നടക്കുന്ന അജ്ഞാതൻ കുഴഞ്ഞ് വീണു 108 ആംബുലൻസിൽ കോളേജിലേക്ക് മാറ്റി

കുന്ദമംഗലം: കാരന്തൂർ മർക്കസിനടുത്ത് പഴയ സാധനങ്ങൾ ശേഖരിച്ച് നടക്കുന്ന അജ്ഞാതൻ ദേശീയപാതയിൽ കുഴഞ്ഞ് വീണു.ഇന്ന് രാവിലെ 11 മണിയോടെ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ച ഇയാൾ പെട്ടെന്ന് വൈലാൻ്റാകുകയും റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് തെട്ടടുത്ത കടയുടെ വരാന്തയിലേക്ക് മാറ്റി. വായിൽ നിന്നും നുര വന്നതിനെ തുടർന്ന് പോലീസിൻ്റെ നിർദേശപ്രകാരം സ്ഥലത്ത് എത്തിയ ആനപ്പാറ ആശുപത്രിയിലെ ഡോക്ടർ ഹസീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് തുടങ്ങിയവർ പരിശോധനക്ക് ശേഷം 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാരിറ്റി പ്രവർത്തകരായ സിദ്ധീഖ് തെക്കയിൽ, നൗഷാദ് തെക്കയിൽ, പഞ്ചായത്ത് മെമ്പർ ബഷീർ തുടങ്ങിയവരും സ്ഥലത്ത് എത്തി ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും സഹായിച്ചു

Leave a Reply

Your email address will not be published. Required fields are marked *