ജവഹർ യൂത്ത് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ മാതൃകാപരം – എം ധനീഷ് ലാൽ

കുന്ദമംഗലം:  കോവിഡ് കാലം ആരംഭിച്ചത് മുതലുള്ള  ജവഹർ യൂത്ത് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ തീർത്തും അഭിനന്ദനം അർഹിക്കുന്നതും മാതൃകാപരവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ്ലാൽ.  സംസ്ഥാനത്ത് ജൂൺ  ഒന്നിന് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടും വീടുകളിൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി ജവഹർ യൂത്ത് ഫൗണ്ടേഷൻ ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൂവ്വാട്ട് പറമ്പിൽ  വെച്ചു നടത്തിയ ടി വി യുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി ഹബീബ് തമ്പി  മുഖ്യാതിഥിയായിരുന്നു.  ജവഹർ യൂത്ത് ഫൗണ്ടേഷൻ കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, യൂത്ത് കോൺഗ്രസ് നേതാവ് വി. കെ.എ കബീർ ഫൗണ്ടേഷൻ ഭാരവാഹികളായ ഫാറൂഖ് പുത്തലത്ത്, ജ്യോതി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *