പ്രളയം കൊണ്ടുപോയ വീട് മർക്കസിൻ്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു നൽകിയത് നാളെ കുടുംബത്തിന് കൈമാറും

കുന്നമംഗലം: 2019 ഓഗസ്റ്റ് മാസത്തിൽ നടന്ന പ്രളയത്തിൽ നിലംപൊത്താനായ പരുവത്തിലായിരുന്നു മർകസ് ഗേൾസ് സ്‌കൂൾ വിദ്യാർത്ഥിനി ഫർഹയുടെ മിനി ചാത്തങ്കാവിലെ മൺവീട്. സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ഭവനങ്ങളിലേക്ക് സഹായവുമായി പോയ സ്‌കൂളിലെ അധ്യാപക-പി.ടി.ഐ സംഘം ദയനീയമായ ഈ വീട് കണ്ടപ്പോൾ തീരുമാനിച്ചതാണ് അവൾക്കു പുതിയൊരു വീട് നിർമിച്ചു നൽകാൻ.

കഴിഞ്ഞ ഒക്ടോബറിൽ സി മുഹമ്മദ് ഫൈസി ചാത്തമംഗലത്തെ കുറ്റിയടിച്ചു. സ്‌കൂളിലെ വിദ്യാർഥികൾ, മർകസ് പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ  ഒരുമിച്ചു ശേഖരിച്ച 6 ലക്ഷം രൂപക്ക് സുന്ദരമായ വീട് പൂർത്തിയായിരിക്കുന്നു.

ഇന്ന്  മർകസിൽ നടക്കുന്ന ചടങ്ങിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  വീടിന്റെ താക്കോൽ ഫർഹയുടെയുടെ പിതാവ് അബ്ദുൽ മജീദിന് കൈമാറും.  ഇതോടൊപ്പം വയനാട് പത്തുമല ദുരത്നത്തിൽ വീട് മണ്ണെടുത്ത ഇലഞ്ഞിക്കൽ ഖദീജക്ക് മേപ്പാടിയിൽ മർകസ് അലുമ്നൈ നിർമിച്ചു നൽകിയ വീടിൻറെ താക്കോലും കൈമാറും. പി.ടി.എ റഹീം എം.എൽ.എ, സി മുഹമ്മദ് ഫൈസി, സി.പി ഉബൈദുല്ല സഖാഫി,  സ്‌കൂൾ പ്രിൻസിപ്പൽ റഷീദ്  എന്നിവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *