രാജ്യത്തിൻ്റെ 74ാമത് സ്വതന്ത്ര്യദിനാഘോഷം നാടെങ്ങും പതാക ഉയർത്തിയും ശുചീകരണം നടത്തിയും കൊണ്ടാടി

കുന്ദമംഗലം: രാജ്യത്തിൻ്റെ 74 ാം സ്വതന്ത്ര്യ ദിനാഘോഷം നാടെങ്ങും പതാക ഉയർത്തിയും ശുചീകരണം നടത്തിയും കൊണ്ടാടി കോവിഡ് 19 കണക്കിലെടുത്ത് മിക്കയിടത്തും അകലം പാലിച്ചും സൂക്ഷ്മത പുലർത്തിയുമാണ് പരിപാടി നടന്നത് പന്തീർപാടം താജുൽ ഹുദാ മദ്രസയിൽ നടന്ന ചടങ്ങിൽ ജന: സിക്രട്ടറി ഒ.ഹുസയിൻ പതാക ഉയർത്തി പി.മുഹമ്മദ്, ഒ.സലീം, പി. നെജീബ്, പി.അസ്സയിൻ, കെ.ടി.ഖദീം, കെ.കെ.മൊയ്തീൻ, മൂസ മുസ്ലാർ, റാഷിദ്, ഖാദർ പാച്ചോറക്കൽ പങ്കെടുത്തു

കാരന്തൂർ: വാർഡ് 18 ലെ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം പ്രസിഡണ്ട് മോഹനൻ പുളിക്കൽ പതാക ഉയർത്തി വൈ: പ്രസിഡണ്ട് ഹബീബ് കാരന്തൂർ ,ജന: സിക്രട്ടറി ദാമോദരൻ കുറ്റിക്കാട്ടിൽ, ട്രഷർ അനീഷ് കുറ്റിക്കാട്ടിൽ, സുകുമാരൻ നെടുംകണ്ടത്തിൽ, ജിതേഷ് തട്ടാരക്കൽ, സുധാകരൻ തട്ടാരക്കൽ തുടങ്ങിയവർ പങ്കെടുത്തു

കാരന്തൂർ: മുസ്ലീം ലീഗ് ഓഫീസിന് മുമ്പിൽ നടന്ന ആഘോഷ പരിപാടി പ്രസിഡണ്ട് ബഷീർ മാസ്റ്റർ പതാക ഉയർത്തി ഹബീബ് കാരന്തൂർ ,ജയഫർ പടവയൽ, സാബിത്ത് വി.കെ, അൻഫാസ് കാരന്തൂർ സന്നിഹിതരായി

സ്വാതന്ത്ര്യ ദിനത്തിൽ സേവനം തീർത്ത് വെൽഫെയർ പാർട്ടി:

“വൃത്തി സുരക്ഷയാണ്” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ സ്വാതന്ത്ര്യ ദിനത്തിൽ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു.
ജില്ലാ കമ്മറ്റിയംഗം സി പി സുമയ്യ ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ സുദിനത്തിൽ വർത്തമാനകാല രാജ്യപുരോഗതിക്ക് വേണ്ടിയും കോവിഡ് മഹാമാരിയെ ഇല്ലാതാക്കാൻ വേണ്ട ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തിയും നാം മാതൃക കാണിക്കണമെന്ന് അവർ പറഞ്ഞു.

വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി അബ്ദു റഹ്മാൻ പതാക ഉയർത്തി. ടീം വെൽഫെയർ മണ്ഡലം ക്യാപ്റ്റൻ ഇ പി ഉമർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം അഡ്വ. അബ്ദുൽ വാഹിദ്, സലീം മേലേടത്ത്, എൻ ജാബിർ, പി എം ഷരീഫുദ്ദീൻ,ഇ. അമീൻ, കെ കെ അബ്ദുൽ ഹമീദ്, പി.പി. സക്കീന, ഫർസാന തുടങ്ങിയവർ നേതൃത്വം നൽകി

പന്തീർപാടം: മുസ്ലീം ലീഗ് ഓഫീസ് പരിസരത്ത് ചേർന്ന സ്വതന്ത്ര്യ ദിന പരിപാടിയിൽ പി.മുഹമ്മദ് പതാക ഉയർത്തി. കുന്ദമംഗലം മണ്ഡലം മുസ്ലീം ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട , യു.സി.രാമൻEXMLA, ഒ.ഉസ്സയിൻ, എം.ബാബുമോൻ, ഒ.സലീം, കെ.കെ.ഷമീൽ, സി.പി.മുഹമ്മദ്, ഷമീം സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *