കളത്തിൽ ഇസ്മായിൽ മാസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞു.

ഖാലിദ് കിളിമുണ്ട

. കുന്ദമംഗലം നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം ജന:സി ക്രട്ടറിയും മുസ്ലീം ലീഗ് മുന്നണി പോരാളിയുമായ കെ.ഇസ്മായിൽ മാസ്റ്റർ ( ചാത്തമംഗലം) നമ്മോടു വിടപറഞ്ഞിരിക്കയാണ്. സംഘടനാ പ്രവർത്തന രംഗത്തു് എന്നും യുവത്വത്തിൻ്റെ പ്രസരിപ്പോടെ നിറഞ്ഞ സാനിദ്ധ്യമായിരുന്നു അദ്ദേഹത്തിൻ്റെ തു്. ഗുരുതരമായ രോഗം പെട്ടെന്നാണ് അദ്ദേഹത്തെ കീഴ്പ്പെടുത്തിയത്. അതിന് തലേ ദിവസവും എന്നെ വിളിച്ചു സൗഹൃദ സംഭാഷണം നടത്തുകയും, സംഘടനാ വിഷയങ്ങൾ ആവേശപൂർവ്വം സംസാരിക്കുകയും ചെയ്തിരുന്നു. മുസ്ലീം ലീഗിൻ്റേയും, സ്വതന്ത്ര കർഷക സംഘത്തിൻ്റെയും കരുത്തനായ നേതാവു് ഇസ്മായിൽ മാസ്റ്ററുടെ വിയോഗം സംഘടനാ രംഗത്തു് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത് 17.8.20 തിങ്കളാഴ്ച്ച, ചിങ്ങം ഒന്ന് (കർഷക ദിനം) നാണ് അദ്ദേഹം വിടവാങ്ങിയത് എന്നത് യാദൃക്ഷികം. സർവ്വശക്തനായ നാഥൻ പ്രിയ സഹോദരൻ്റെ പരലോകജീവിതം ധന്യമാക്കി കൊടുക്കട്ടെ – സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ. ഖാലിദ് കിളിമുണ്ട ‘ (ജന.. സി ക്രട്ടറി, കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ്.)
മാവൂർ അരയങ്കോട് കളത്തിൽ നിവാസിയും (ഇപ്പോൾ കെട്ടാങ്ങൽ പാലക്കുറ്റിയിൽ താമസം ) K ഇസ്മയിൽ മാസ്റ്റർ 67 വയസ്സ്
നിര്യാതനായി.
റിട്ടയേഡ് അദ്ധ്യാപകനും മുസ്‌ലിം ലീഗ് നേതാവും
സ്വതന്ത്ര കർഷക സംഘം കുന്ദമംഗലം നിയോജകമണ്ഡലം ജ:സെക്രട്ടറിയും
ആണ്
ഖബറടക്കം അരയങ്കോട് ജുമാ മസ്ജിദിൽ രാത്രി 9 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *