ഖുര്‍ആന്‍ തിരിച്ചുകൊടുക്കും; എന്നാലും സ്വര്‍ണം കൊടുക്കൂല്ല: മന്ത്രിജലീലിനെപരിഹസിച്ച് കെ.എംഷാജി MLA

മുഖ്യമന്ത്രിയാണ് പ്രതി. എല്ലാറ്റിലും ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് എന്നു പറയരുത്. ഇപ്പോഴത്തെ ഒരു കള്ളനും മടിയില്‍ കനമുണ്ടാവില്ല. ‌അവരുടെ ബന്ധുക്കള്‍ മോഷണമുതലുമായി വരുമ്പോഴാണ് പിടിക്കപ്പെടുന്നത്. മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക് അല്ല സീനിയര്‍ മാന്‍ഡ്രേക്കെന്നും കെ.എം.ഷാജി തുറന്നടിച്ചു. 

മന്ത്രി സുധാകരന് നാലുവര്‍ഷം അഴിമതിയുടെ നാറ്റം സഹിച്ചു, ഇപ്പോഴത് സുഗന്ധമായെന്നും ഷാജി പറഞ്ഞു 

ഓണക്കിറ്റിലെ ശര്‍ക്കരക്കുടത്തില്‍ പോലും കൈയിട്ടു വാരിയവരാണ് ഇടതുസര്‍ക്കാരെന്ന് ലീഗ് എംഎല്‍എ കെ.എം.ഷാജി. കള്ളക്കടത്ത് വഴി വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യമന്ത്രിയാണ് ജലീല്‍. ഇപ്പോള്‍ ഖുര്‍ആന്‍ തിരിച്ചുകൊടുക്കാം എന്നാണ് പറയുന്നത്. എന്നാലും സ്വര്‍ണം തിരിച്ചുക്കൂല്ല എന്നാണ്– ഷാജി പരിഹസിച്ചു. കേരളത്തിലേത് സൈബര്‍ ഗുണ്ടകളെ സിപിഎം മര്യാദ പഠിപ്പിക്കണമെന്ന് കെ.എം.ഷാജി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *