ഇടിമിന്നലും, തീ പിടുത്തവും കൊണ്ടു് പരിഹരിക്കാവുന്നതല്ല പിണറായി സർക്കാരിനെതിരെയുള്ള ജനരോഷം – ഖാലിദ് കിളി മുണ്ട

കുന്ദമംഗലം: ദേശീയ അന്വേഷണ ഏജൻസികൾ ചോദിച്ച സി.സി.ടി വി.ദൃശ്യങ്ങളും, മറ്റു രേഖകളും നൽകുന്നതിന് തടയിടാൻ കൃത്രിമ ഇടിമിന്നലും, തീ പിടുത്തവും മറയാക്കി രക്ഷപ്പെടാനുള്ള ഭരണാധികാരികളുടെ നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും സർക്കാരിനെതിരെയുള്ള ജനരോഷം പരിഹരിക്കാൻ ഇത്തരം നീക്കങ്ങൾ മതിയാകില്ലെന്നും കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ ഖാലിദ് കിളി മുണ്ട പറഞ്ഞു മുറിയനാൽ അങ്ങാടിയിൽ നടന്ന യു.ഡി.എഫ്പ്രതിഷേധ സംഗമം ഉദ്ഘാടനംചെയത് സംസാരിക്കുകയായിരുന്നു അദേഹം വാർഡ് മെമ്പർ ടി.കെ.സൗധഅധ്യക്ഷത വഹിച്ചു.ഒ. സലീം കെ .മൊയ്‌തീൻ .എ പി സഫിയ  ,പി പി ആലി , പി കെ അഷ്‌റഫ്, പി നജീബ് , ഗിരിജ  ,പി പി ഇസ്മായിൽ ,കബീർ മുറിയ നാൽ, ഖദീം  കെ ടി  ജുനൈസ്  എ പി  ബിലാൽ   തുടങ്ങിയവർ    സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *