കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അയ്യങ്കാളി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.

കുന്ദമംഗലം:കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അയ്യങ്കാളി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന പരിപാടിയിൽ രാവിലെ അയ്യങ്കാളിയുടെ ചിത്രത്തിന് മുമ്പിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് പടനിലം കുമാരൻ അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുൻ ജില്ലാ കലക്ടർ ടി.ഭാസ്കരൻ ഐ.എ.എസ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു, സുകു വരിട്ട്യാക്ക്,ശിവദാസൻ കൊടുവള്ളി, ജോബീഷ് ചമൽ, വിനോദ് എം.ജി.മലയൊടിയാവുമ്മൽ, ശശികുമാർ താമരശ്ശേരി, മണിരാജ് പൂനൂർ എന്നിവർ പ്രസംഗിച്ചു       

Leave a Reply

Your email address will not be published. Required fields are marked *