മഹിളാ മാൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണം : വെൽഫെയർ പാർട്ടി

കോഴിക്കോട്: കോവിഡിൻ്റെ കാരണം പറഞ് അടച്ചുപൂട്ടിയ മഹിളാ മാൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വൻ വാഗ്ദാനങ്ങൾ നൽകി നൂറുകണക്കിന് വനിത സംരഭകരിൽ നിന്നും , കുടുംബശ്രീ പ്രവർത്തകരിൽ നിന്നും കോടികൾ പിരിച്ചെടുത്താണ് കുടുംബശ്രീ മാനേജ്മെൻ്റും
നഗരസഭയും മഹിളാ മാൾ തുടങ്ങിയത്. അഞ്ച് മാസത്തിലധികമായി അടച്ചിട്ടത് കാരണം ജീവിതം വഴിമുട്ടിയ സംരഭകരോട് ഇപ്പോൾ ഒഴിഞ്ഞു പോകാനാവശ്യപ്പെടുന്നത് നഗരസഭയും കുടുംബശ്രീ മാനേജ്മെൻറും അവരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. കോടികൾ പിരിച്ചെടുത്തു നടത്തിയ മഹിളാ മാൾ നടത്തിപ്പിൽ നടന്ന വൻ അഴിമതിയെകുറിച്ച് അന്വേഷിക്കണമെന്നും സർക്കാറിനോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അദ്ധ്യക്ഷതവഹിച്ചു. ടി.കെ മാധവൻ , സുബൈദ കക്കോടി ,
എ പി വേലായുധൻ , മുസ്തഫ പാലാഴി എ എം അബ്ദുൾ മജീദ്,
അൻവർ സാദത്ത് കുന്നമംഗലം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *