തിറയാട്ട കലാസമിതി
ഓണക്കിറ്റ് വിതരണം ചെയ്തു


ചാത്തമംഗലം: പ്രതിസന്ധി കാലത്ത് പ്രയാസമനുഭവിക്കുന്നതിറയാട്ട കലാകാരൻമാർക്ക് തിറയാട്ട കലാസമിതി ഓണക്കിറ്റ് വിതരണം ചെയ്തു.
കാവുകളിലെ നടത്തിപ്പുകാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .
ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
അശോകൻ കുന്നുമ്മൽ ആദ്യക്കിറ്റ് ഏറ്റുവാങ്ങി.
പി.പി.ഗിരീശൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷാജു കുനിയിൽ ,കെ.ശശിധരൻ, കെ.കെ.ഭരതൻ, എം.അനൂപ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *