ഓണത്തിന് എൻ .എസ് .എസ് വളണ്ടിയർമാരുടെ കൈത്താങ്ങ് .

കുന്ദമംഗലം:ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന “ഒപ്പം “പദ്ധതിയുടെ ഭാഗമായി പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ .എസ് .എസ് ടീം ലോക്ക് ഡൌൺ മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി .വളണ്ടിയർമാർ ശേഖരിച്ച പല ചരക്കുകളും പച്ചക്കറികളും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു .പ്രിൻസിപ്പൽ പി .അജിത ഉദ്ഘാടനം ചെയ്തു .ലീഡർമാരായ അമീൻ അക്തർ ,ശ്രീലക്ഷ്മി ,പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ ,മുൻ പ്രോഗ്രാം ഓഫീസർ യു കെ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *