എല്‍ ഡി എഫ് സര്‍ക്കാരിനെ യൂത്ത് ലീഗ് തൂക്കിലേറ്റി

പുവ്വാട്ടുപറമ്പ്:പി എസ് സി ലിസ്റ്റ് റദ്ധാക്കിയത് കാരണം ആത്മഹത്യ ചെയ്ത അനു എന്ന ഉദ്യോഗാര്‍ത്ഥിയുടെ മരണത്തിന്‍റെ കാരണക്കാരായ എല്‍ ഡി എഫ് സര്‍ക്കാരിനെ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തൂക്കിലേറ്റി. യുവാക്കളല്ല, എല്‍ ഡി എഫ് സര്‍ക്കാറാണ് തൂക്കിലേറേണ്ടത് എന്ന് മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡലത്തിലും ഇന്ന് തിരുവോണ ദിനത്തില്‍ ഇടതു സര്‍ക്കാരിനെ തൂക്കിലേറ്റുകയാണ്. ഇതിന്‍റെ ഭാഗമായാണ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയും സമരം സംഘടിപ്പിച്ചത്.

പുവ്വാട്ടുപറമ്പില്‍ വെച്ച് നടന്ന സമരം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. കെ ജാഫര്‍ സാദിക്ക്, ഉനൈസ് പെരുവയല്‍, ഐ സല്‍മാന്‍, എം പി സലീം, യു എ ഗഫൂര്‍, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ് ടി പി എന്നിവര്‍ സംസാരിച്ചു. ടി എം ശിഹാബ്, യാസര്‍ അറഫാത്ത്, മഹ്ഷൂം, റഹൂഫ്, ഹബീബ്, ബാസിത്ത്, റഷീദ്, അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *