കൊളായി താഴത്ത്കോൺഗ്രസ്സ് പാർട്ടിയുടെ സ്തൂപവും കോടിമരവും പതാകയും നശിപ്പിച്ചു: ഇന്ന് കാരന്തൂരിൽ പ്രതിഷേധ പ്രകടനം

കാരന്തൂർ :ഇരുട്ടിൻ്റെ മറവിൽ കൊളായി താഴം അങ്ങാടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിച്ച കൈപത്തി ചിഹ്നം അടങ്ങുന്ന സ്തൂപവും കൊടിമരവും പതാകയും നശിപ്പിച്ചതിൽ DCC ജന:സെക്രട്ടറിമാരായ അബ്ദുറഹിമാൻ ഇടക്കുനിയും വിനോദ് പടനിലവും ശക്തമായി പ്രതിഷേധിച്ചു സി.പി എം നേതാക്കളുടെ ഒത്താശയോടെ പ്രദേശത്ത് നിലനിൽക്കുന്ന സൗഹൃദം തകർക്കാൻ മാർകിസ്റ്റ് ഗുണ്ടകൾ നടത്തിയ ശ്രമങ്ങൾ അപലനീയമാണ് ഇത്തരം പ്രവർത്തനം തുടർന്നാൽ അതെ നാണയത്തിൽ തിരിച്ചടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

കൊളായി താഴത്ത് നടന്ന പ്രതിഷേധ യോഗത്തിൽ എം രാജ ഗോപാൽ ,തട്ടാരക്കൽ സോമനനാ ഥൻ, വി.ക്കെ രാഘവൻ, അനിഷ് മാമ്പ, റജിൻദാസ് ചേരിഞ്ചാൽ ,ടി സുധാകൻ ഹരിഷ് ചോക്കലക്കൽ ,മണിലാൽ മാമ്പ്ര രാജേഷ് കിഴ് വന എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *