2021 മാർച്ച് 31 വരെ വായ്പാ മൊറോട്ടോറിയം നീട്ടി നൽകണം ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

കോഴിക്കോട്:
വായ്പകൾക്ക് റിസർവ്വ് ബേങ്ക് പ്രഖ്യാപിച്ച തിരിച്ചടവ് കാലാവധി ഈ ആഗസ്റ്റ് മാസത്തോടെ അവസാനിച്ചിരിക്കുകയാണ്

രാജ്യം കോവിഡിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പോലുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിട്ട് ആറുമാസമായി
എല്ലായിടങ്ങളിലും രോഗവ്യാപനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തി കാണുന്നത്

വ്യാപാര വ്യവസായ കാർഷിക മേഘലകളെല്ലാം തളർച്ചയിലാണ്
ധനകാര്യ സ്ഥാപനങ്ങളിൽ വലിയ തോതിൽ തിരിച്ചടവുള്ള അനവധി വാഹനങ്ങൾ കോവിഡ് മുലം നിരത്തിലിറക്കാൻ കഴിയാതെ സർവ്വീസ് നിലച്ചിരിക്കുകയാണ്

ജീവനക്കാർക്ക് രോഗ പകർച്ച ഭീതിയുള്ളതും
വ്യാപാര വ്യവസായ മേഘലകളിൽ ഉൽപാദനം കുറഞ്ഞതും
നിർമ്മാണ മേഘല നിശ്ചലമായതും
ചരക്ക് വാഹനങ്ങളുടെ ഓട്ടം കുറയാൻ കാരണമായി

വിപണിയിൽ ചരക്കിൻ്റെ ലഭ്യതയും വിൽപനയും നാൽപത് ശതമാനത്തിനും താഴെയാണ് നടന്നു വരുന്നത്
സ്റ്റേജ് ഗ്യരേജുകൾക്കും കോൺട്രാക്റ്റ് ഗ്യരേജുകൾക്കും ഒരു ഗഡു വാഹന നികുതി സർക്കാർ ഒഴിവാക്കി നൽകിയപ്പോൾ ചരക്ക് വാഹനങ്ങളെ അവഗണിച്ചതിൽ ഈ രംഗത്തുള്ളവർ കടുത്ത അസംതൃപ്തിയിലാണ്

ഇതോടൊപ്പം ലോഡ് കുറഞ്ഞ അവസരം മുതലെടുത്ത് ചരക്കുടമകൾ ലോറി വാടക ഗണ്യമായി കുറച്ച് ഈ വ്യവസായത്തെ തകർക്കുകയാണ്

ഈ പ്രത്യേക സാഹചര്യത്തിൽ മൊറോട്ടോറിയത്തിൻ്റെ കാലാവധി 2021 മാർച്ച് 31 വരെ ദീർഘിപ്പിക്കണമെന്നും
ഈ കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കി തരണമെന്നും സംസ്ഥാന ഫെഡറേഷൻ്റെ അഭ്യർത്ഥനയുടെ ഭാഗമായി ആൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ്സ് ഇന്ത്യാ ഗവൺമേൻറിനോടും റിസർവ്വ് ബേങ്കിനോടും ആവശ്യപെട്ടിരിക്കുകയാണ് –

Leave a Reply

Your email address will not be published. Required fields are marked *