ചെലവൂർ  കെസി അബൂബക്കറിനെ ചെലവൂർ വോയിസ്‌ വാട്സ് ആപ്പ് ഗ്രൂപ്പ്‌ സ്നേഹോപഹാരം നൽകി ആദരിച്ചു

കുന്ദമംഗലം..മാപ്പിളപ്പാട്ടിൻ്റെ കുലപതി.ഗായകൻ, ഗാനരചയിതാവ്, കളരി അഭ്യാസി എന്നീ നിലകളിൽ പ്രശസ്തനായ  ചെലവൂർ  കെസി അബൂബക്കറിനെ ചെലവൂർ വോയിസ്‌ വാട്സ് ആപ്പ് ഗ്രൂപ്പ്‌ സ്നേഹോപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ എ.എം ഷംസു ഗുരുക്കൾ അധ്യക്ഷത വഹിച്ചു. വി.എം മുഹമ്മദ്‌ , കെ മുജീബ് റഹ്മാൻ, കെ അഷ്‌റഫ്‌  എന്നിവർ സംസാരിച്ചു. 
 തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ ചെലവൂർ പള്ളിത്തായത്ത്   സ്വവസതിയിൽ വിശ്രമ ജീവിതം നയിക്കുന്ന കെ.സി അബൂബക്കർ   മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ കലാകാരനാണ്.  ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആൾ ഇന്ത്യാ റേഡിയോ    ആർട്ടിസ്റ്റ് കൂടിയാണ്. ഗായകനും നൂറു കണക്കിന് ഹിറ്റ് ഗാനങ്ങളുടെ രചയിതാവുമാണിദ്ദേഹം.മലയാളത്തിന് പുറമെ അറബി, ഉറുദു, ഹിന്ദി ഭാഷകളിലും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.   കേരള സംസ്ഥാന കായികാഭ്യാസ കളരി സംഘത്തിന്റെ സെക്രട്ടറിയും ചെലവൂർ ചൂരക്കൊടികളരി സംഘത്തിന്റെ ആദ്യകാല സെക്രട്ടറിയും സ്ഥാപക നേതാക്കളിലൊരാളുമാണ്.കൂടാതെ ആധാരം എഴുത് അസോസിയേഷന്റെസംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്മാപ്പിളപ്പാട്ട് തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന ഇപ്പോഴത്തെകാരണവരായ കെ.സി അബൂബക്കറിന്റെ പ്രധാന കൃതികളായ  “അമ്പിയാക്കളിൽ തജൊളിവായ…ആസിയ ബി മറിയം…. അഹദായ തമ്പുരാൻ ആദ്യം പടച്ചുള്ള…അവളല്ല ഫാത്തിമാ…  
തുടങ്ങിയതുൾപ്പടെ ആയിരത്തിൽപ്പരം ഗാനങ്ങൾ കെ.സി രചിച്ചിട്ടുണ്ട്. 
2013-ൽ മോയിൻ കുട്ടി വൈദ്യർ അവാർഡ്,കേരള മാപ്പിള കലാ അക്കാദമി അവാർഡ് അടക്കം നിരവധി.അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫോട്ടോ, മാപ്പിളപ്പാട്ട് ഗായകൻ കെ.സി അബൂബക്കറിനെ ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *