ഇന്ന് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനം

ഇന്ന് വ്യാഴായ്ച ലോകമൊട്ടുക്കും ശ്രീകൃഷ്ണ ജയന്തി (ബാലദിനം) ആഘോഷിക്കുകയാണ്.ഗോകുലനാഥന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ചരിത്രത്തിന്റെ നാൾവഴികളിലൂടെ നമുക്ക് സഞ്ചരിച്ചു നോക്കാം.

ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചത് 5252 വർഷങ്ങൾക്ക് മുൻപാണ്.
റോമൻ കലണ്ടർ പ്രകാരം (നമ്മൾ നോക്കുന്ന ഇംഗ്ലീഷ് കലണ്ടർ ) ക്രിസ്തുവിനു മുൻപ് 3228 ലെ ചിങ്ങമാസത്തിൽ അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്രത്തിൽ ബുധനാഴ്ച രാത്രി 12മണിക്കാണ് ശ്രീകൃഷ്ണ അവതാരം. കൃത്യമായി പറഞ്ഞാൽ BC3228 ജൂലൈ 18ന് ബുധനാഴ്ച രാത്രി 12മണിക്കായിരുന്നു ദ്വാപരയുഗ നാഥന്റെ അവതാരം.

വസുദേവ-ദേവകിമാരുടെ പുത്രനായി മധുരയിൽ ജനിച്ച ഭഗവാൻ നന്ദ-യശോദ ദമ്പതിമാരുടെ വളർത്തുമകനായാണ് വളർന്നത്. ബലരാമൻ എന്ന ജേഷ്ഠസഹോദരനും, സുഭദ്ര എന്ന സഹോദരിയും മധുരാധിപതിക്കുണ്ടായിരുന്നു. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, നഗ്നജിതി, ഭദ്ര, ലക്ഷ്മണ എന്നീവർ പട്ടമഹിഷികൾ ആയിരുന്നു.

രാധയായിരുന്നു കൃഷ്ണന്റെ പ്രിയകൂട്ടുകാരി. കുചേലൻ മുതൽ പാണ്ഡവർ വരെയുള്ള വലിയൊരു സൗഹൃദനിര അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒൻപതു വയസ്സ് വരെ ഗോകുലത്തിൽ വളർന്ന കാർവർണ്ണൻ തന്റെ ഒൻപതാം വയസ്സിൽ വൃന്ദാവനത്തിലേക്ക് മാറ്റപ്പെടുകയും 14-16 വയസ്സ് വരെ വൃന്ദാവനത്തിൽ തുടരുകയും പിന്നീട് ശിഷ്ടകാലം മുഴുവൻ ദ്വാരകയിലേക്ക് മാറി താമസിക്കുകയും ചെയ്തു.

ജീവിതത്തിൽ നാലേ നാലു പേരെ മാത്രമേ അദ്ദേഹത്തിന് വധിക്കേണ്ടി വന്നിട്ടുള്ളൂ. കംസൻ, ചാണൂരൻ, ശിശുപാലൻ, ദന്തവക്രൻ എന്നിവരാണ് അവർ .

“ഉഗ്ര” കുലത്തിൽ പിറന്ന മാതാവും, യാദവ കുലത്തിൽ പിറന്ന പിതാവും ആയതിനാൽ മിശ്രസംസ്കാര വിവാഹിതരായിരുന്നു കൃഷ്ണന്റെ മാതാപിതാക്കൾ.തന്റെ പതിനാലു പതിനാറു വയസ്സിനിടയിൽ ആണ് തന്റെ മാതാപിതാക്കളെ ഉഗ്രകുലരാജാവായ കംസനെ വധിച്ചു മഥുരയിൽ നിന്ന് രക്ഷപെടുത്തുന്നത്. ഉജ്ജയിനിൽ ഉള്ള സാന്ദീപനിയുടെ ആശ്രമത്തിൽ ക്രിസ്തുവിനു മുൻപ് 3212 കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന് ചേർക്കപ്പെട്ടു.

3139 (BC) ഡിസംബർ 8ന് മൃഗാശിര ശുക്ല ഏകാദശി ദിവസം ആരംഭിച്ച കുരുക്ഷേത്ര യുദ്ധാരംഭത്തിലാണ് ഭഗവത് ഗീത അദ്ദേഹം ലോകത്തിനായി ഉപദേശിക്കുന്നത്. അന്നദ്ദേഹത്തിന് 89 വയസ്സുണ്ടായിരുന്നു. 125 വർഷവും എട്ടു മാസവും ഏഴു ദിവസവും ഭൂമിയിൽ ജനകീയനായി ജീവിച്ചു 3102 ഫെബ്രുവരി 18ന് സ്വർഗ്ഗാരോഹണം നടത്തുമ്പോൾ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു 36 വർഷം കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *