വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് കുന്ദമംഗലം യൂണിറ്റ് വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കുന്ദമംഗലം,
വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് കുന്ദമംഗലം യൂണിറ്റ് വർഷംതോറും നടത്തിവരാറുള്ള അംഗങ്ങളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികൾക്കുള്ള മെമൊൻ്റോ വിതരണവും കേഷ് അവാർഡ് വിതരണവും വ്യാപാര ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയ 15 കുട്ടികൾക്കും +2 പരീക്ഷയിൽ ഉന്നത നിലവാരം പുതിയ 25 കുട്ടികൾക്കും ആണ് അവാർഡ് വിതരണം നടത്തിയത്. 
യൂണിറ്റ് പ്രസിഡണ്ട് കെ കെ ജൗഹർ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡണ്ട് അഷ്റഫ്, മണ്ഡലം ജന: സെക്രട്ടറി ജിനിലേഷ് യൂണിറ്റ് ജന: സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ, വനിതാ വിംഗ് പ്രസിഡണ്ട് മഹിത, ദാവൂദ്, ഷമീർ, ആലിസ്, അബ്ദുൽ നാസർ, കെ പി സജി, ജയപ്രകാശ്, സുനിൽ കണ്ണോറ എന്നിവർ നേതൃത്വം നൽകി.         

Leave a Reply

Your email address will not be published. Required fields are marked *