തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടോ? ഇമ്പമാർന്ന മാപ്പിള പാട്ടുമായി ഗായക സംഘം അണിയറയിൽ റെഡി

കുന്ദമംഗലം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം വന്നാൽ പിന്നെ ഒന്നും ആലോചിക്കാതേ കല്യാണ വീടുകൾക്കും മരണവീടുകൾക്കും മുമ്പിൽ ഫ്ളക്സ് കെട്ടി പബ്ലിസിറ്റിയുടെ കാലം മാറി.കോവിഡ് കാലത്ത് പുറത്തിറങ്ങാതേ വീട്ടിനകത്തിരിക്കുന്ന വോട്ടർമാരെ തേടി ഇമ്പമാർന്ന മാപ്പിള പാട്ടും ഹിറ്റ്സിനിമാ പാട്ടുമായി ഗായക സംഘം തയ്യാറാണ്.പണത്തിന് അനുസരിച്ച്പാട്ടും കേമമാവും ഇത്തരത്തിൽ അങ്ങ് വിദേശത്ത് തയ്യാറാക്കിയ ഒരു ഗാനമാണ് ഇപ്പോൾ യൂ ടൂ ബിലും ഫെയ്സ് ബുക്ക്, വാട്സപ്പ് ട്വിറ്റർ എന്നീ സോഷ്യൽ മീഡിയയിൽ വൈറലായത്. ഗാനമിറങ്ങിയ ആൾ ചില്ലറക്കാരനുമല്ല കുന്ദമംഗലം പഞ്ചായത്ത് പ്രവാസി ലീഗിൻ്റെ പ്രസിഡൻ്റുമാണ് വാർഡ് 7 ലാണ് താമസം പ്രവാസിക്ക് ഒരു സീറ്റ് ലഭിക്കുകയാണങ്കിൽ അത് ഇങ്ങേർക്ക് തന്നെ എന്ന കാര്യത്തിൽ സംശയവുമില്ല

Leave a Reply

Your email address will not be published. Required fields are marked *