Thu. Oct 22nd, 2020

കുന്ദമംഗലം. ലോക്ക് ഡൗണിൽ  കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച അവസരത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ സൗകര്യമുള്ള  പള്ളികളിൽ  വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നിസ്ക്കാരത്തിനും,, പൊതു ജമാഅത്തിനും കൂടുതൽ പേർക്ക് പങ്കെടുക്കുവാൻ അനുമതി നൽകണമെന്ന് കുന്ദമംഗലം മേഖല മഹല്ല് കോഡിനേഷൻ കമ്മറ്റി ആവിശ്യപ്പെട്ടു.  തുറക്കാൻ അനുമതി ലഭിച്ച സമയം മുതൽ എല്ലാ പള്ളികളിലും, സർക്കാറിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും, മുൻ കരുതലുകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മഹല്ല് കമ്മറ്റികൾ വിശ്വാസികൾക്ക് പ്രവേശനം നൽകുന്നത്.  മുൻകരുതലിൻ്റെ ഭാഗമായി റോഡരികിലെയും, ടൗണിലെയും മിക്ക പള്ളികളും പ്രധാന സമയത്ത് മാത്രം തുറക്കുകയും, പിന്നീട് അടച്ചിടുകയുമാണ് ഇപ്പോഴും ചെയ്യുന്നത്.  മറ്റു ജില്ലകളിൽ നൂറ് പേർക്ക് ജുമുഅക്ക് അവസരം ഉള്ളപ്പോൾ, കോഴിക്കോട്ജില്ലയിൽ മാത്രം   നാൽപത് പേർക്കാണ് അനുമതിയുള്ളത്, കൂടുതൽ അംഗങ്ങൾ ഉള്ള മഹല്ലുകളിൽ ഇത് പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നതിനാൽ  ,ഈ തീരുമാനം പുനപരിശോധിക്കണമെന്നും   പള്ളികളിൽ നടക്കുന്ന പ്രാർത്ഥനയിൽ കൂടുതൽ പേർക്ക് പങ്കെടു ക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടും  ജില്ലാ കലക്ടർക്ക് കമ്മറ്റി നിവേദനം. നൽകി അനുകൂല തീരുമാനം ഉണ്ടായിട്ടില്ലങ്കിൽ  കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും കമ്മറ്റി തീരുമാനിച്ചു.   പതിനൊന്നാം വയസ്സിൽ ഖുർആൻ മനപാഠമാക്കിയ ഫാത്തിമ റൈഹാന യെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ ഉപഹാരം നൽകി.  സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു,.  ബീരാൻ ഹാജി കാരന്തൂർ ഉദ്ഘാടനം ചെയ്തു, എം.കെ സഫിർ, എ .അലവി.  അഷ്റഫ് പിലാശ്ശേരി, ഉമർ നവാസ്, അഷ്റഫ് കാരന്തൂർ, പി .ഷൗക്കത്തലി, അബ്ദു റസാഖ് പൈക്കാട്ട്, പി.കെ അബൂബക്കർ പ്രസംഗിച്ചു,

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »