Tue. Oct 20th, 2020

തിരുവനന്തപുരം:ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് തൊട്ടുപിന്നാലെയാണ് സിബിഐ രംഗപ്രവേശം. കൊച്ചി പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സി.ബി.ഐ കേസെടുത്തത്. 

ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നാടകമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.   മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള ചുമതല മാത്രമാണ് വിജിലന്‍സിനുള്ളത്. അതേസമയം സിബിെഎ അന്വേഷണം വേണമെന്ന നിലപാടില്‍ യു.ഡി.എഫും ബിജെപിയും ഉറച്ചുനിന്നിരുന്നു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »