Thu. Oct 22nd, 2020

പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു.  74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയി ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കോവി‍ഡ് നെഗറ്റീവ് ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.  മൃതദേഹം ഇ.സി.ആര്‍ റോഡിലെ വസതിയില്‍   എത്തിക്കും. പൊതുദര്‍ശനം ഉണ്ടാവില്ല. ഓഗസ്റ്റ് അ‍ഞ്ചാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പിബിയെ എട്ടാം തിയ്യതിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. അടുത്ത ദിവസം തന്നെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍  ഉപകരണങ്ങളുടെ സഹായത്തോടെ ആക്കിയിരുന്നു.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »