Wed. Oct 21st, 2020

ഖാലിദ് കിളി മുണ്ട

കോഴിക്കോട്:കോവിഡും,ലോക്ക് ഡൗണും എല്ലാ മേഖലകളേയും തകർത്തു കളഞ്ഞു. ആളും ആരവങ്ങളും ഓർമ്മകളിൽ മാത്രം .വിദ്യാഭ്യാസം ഓൺലൈനിൽ നടക്കുന്നുണ്ടെങ്കിലും ,സ്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള വിദ്യാഭ്യാസ കാലഘട്ടം ഓരോ വ്യക്തികളും എക്കാലവും ഓർത്തെടുക്കുന്ന സുവർണകാലഘട്ടം തന്നെയാണ്. ആ ജീവിതമാണ് പ്രത്യേകിച്ച് നമ്മുടെ കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നതു്. ഇന്ന് ഏറ്റവം ഹൃദ്യവും രസകരവുമായ ഒരു സംഭവമുണ്ടായി. വാട്ട്സ് അപ്പ് നോക്കിയപ്പോൾ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ എൻ്റെ കൊച്ചു മകൾ ലന ഖദീജയുടെ സ്കൂൾ യൂനിഫോമിൽ വിജയചിഹ്നം കാണിച്ച് പുഞ്ചിരിച്ചു നിൽക്കുന്ന ഒരു ചിത്രം – ഒന്നും മനസ്സിലായില്ല. അടിക്കുറിപ്പു് വായിച്ചു. — ഒന്നും തോന്നരുതു്. സ്കൂൾ യൂനിഫോം ഇടാനുള്ള പുതികൊണ്ട് ഇട്ടതാ– ലോക്ക് ഡൗണിൽ ലോക്കായ — .നമ്മുടെ കുട്ടികളുടെ ഹൃദയതാളത്തിൻ്റെ നേർ ചിത്രം.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »