Wed. Oct 21st, 2020

കുന്ദമംഗലം : വയനാട് റോഡിൽ ചൂലാംവയൽ സ്കൂളിന് സമീപം മാലിന്യം തള്ളി.. മാലിന്യം  ചൂലാംവയൽ-കക്കട്ടിൽ റോഡിൽ പരന്നു ഒഴുകി. കുന്ദമംഗലം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ, വാർഡ് മെമ്പർമാരായ എം ബാബുമോൻ, എ കെ ഷൗക്കത്തലി, ജെ.എച്ച് ഐമാരായ രജിത്, ഷിജിത, പൊതു പ്രവർത്തകരായ സുബ്രമണ്യൻ കോണിക്കൽ, നൗഷാദ് തെക്കയിൽ, വി പി സലീം, കോയ തടത്തിൽ, വി പി മുഹമ്മദ്‌, എ പി റഫീഖ്, അഷ്‌റഫ്‌ എ പി, കോയട്ടി മേക്കോത് എന്നിവരുടെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടത്തി. കുന്നമംഗലം എസ് ഐ ശ്രീജിത് സ്ഥലം സന്ദർശിച്ചു. മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ എം ബാബുമോൻ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.. 

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »