Thu. Oct 22nd, 2020

കുന്ദമംഗലം: സെപ്റ്റംബർ 30 ന് കാരന്തൂർ ബേങ്ക് പരിസരത്ത് നിന്നും ബൈക്കിലെത്തി പ്രദേശത്തെ യുവതിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ മൂന്ന് പ്രതികളെ കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടി. രാവിലെ 10.30 ന് നടത്തിയ മോഷണത്തിൽ രണ്ടരപവൻ്റെ ചെയിനാണ് ഇവർ കൈക്കലാക്കിയത്.ഇവരുടെ പേരിൽ മെഡിക്കൽ കോളേജ്, മലപ്പുറം പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട് മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശികളായ സാജിദ് (24), സൽമാൻ ഫാരിസ് (23), സനൂ ഫ് (22) വളാഞ്ചേരി എന്നിവരാണ് പിടിയിലായത് മോഷണം നടന്ന സമീപത്തെ കടകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും അന്യേഷണത്തിനിടെ ലഭിച്ച രഹസ്യവിവരവുമാണ് പ്രതികളെ പിടികൂടാൻ സഹായകമായത് അന്വേഷണ സംഘത്തിന് എസ്.ഐ ബാബുരാജ്, എ.എസ് ഐ.ബിനീഷ്, സി.പി.ഒ മിഥുൻ നേതൃത്വം നൽകി 

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »