Thu. Oct 22nd, 2020

മാനവികതയും മാനസികാരോഗ്യവും ആകണം നമ്മുടെ വാക്‌സിൻ – സൈക്കോളജി സിമ്പോസിയം

കാരന്തൂർ ; മാനവികതയും മാനസികാരോഗ്യവും ആകണം കോവിഡ് മഹാമാരിക്ക് എതിരെയുള്ള നമ്മുടെ വാക്‌സിൻ എന്ന് മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മനഃശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു.മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിച്ചത്.

മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മന:ശാസ്ത്ര വിഭാഗം മേധാവി സഫ്ന അദ്ധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ കെ അബ്ദുൽ ഹമീദ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. കോവിഡ് കെടുതിയും സമകാല വിദ്യാർത്ഥി സമൂഹം നേരിടുന്ന മാനസിക വിഷമതകളും മനഃശാസ്ത്ര സമൂഹത്തിനു മുൻപിൽ ഒരുപാട് വെല്ലുവിളികളും അവസരങ്ങളും വെച്ചുനീട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ സെഷനിൽ ആതുര ശുശ്രൂഷ ജീവിതപാന്ഥാവാക്കി മാറ്റുകയും മറ്റുള്ളവരുടെ ജീവിതം സഹജീവി സ്നേഹത്തിന്റേതാക്കി മാറ്റാൻ സഹായിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന യെല്ലോവിങ്‌സ് സ്ഥാപകൻ പ്രകാശ് മാത്യൂ വിദ്യാർത്ഥികളോട് സംവദിച്ചു. രണ്ടാം സെഷനിൽ ചരിത്രകാരൻ ഡോ: ഹുസൈൻ രണ്ടത്താണി ഭൂരിപക്ഷത്തിന്റെ കാരുണ്യത്തിലെ ന്യൂനപക്ഷം, ഒരു ഇന്ത്യൻ അവലോകനം എന്ന വിഷയത്തിൽ സംസാരിച്ചു. അകന്നു പോകുന്ന മാനവികതയുടെ സാമൂഹിക രാഷ്ട്രീയ മാനങ്ങളെ കുറിച്ചും ഇന്നത്തെ ദേശീയ തലത്തിലുള്ള ന്യൂനപക്ഷ വേട്ടയുടെ പൊളിറ്റിക്കൽ സൈക്കോളജിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

സമാപന സെഷനിൽ പ്രശസ്ത മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ: സി എൻ ബാലകൃഷ്ണൻ നമ്പ്യാർ ക്ലാസെടുത്തു. ഇന്നത്തെ സമൂഹം പ്രത്യേകിച്ചും കോവിഡ് എന്ന സംക്രമികരോഗം വ്യാപിക്കുന്ന ഘട്ടത്തിൽ നേരിടുന്ന മാനസിക വെല്ലുവിളികളും അവയുടെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായ ഭാഷയിൽ അവതരിപ്പിച്ച അദ്ദേഹം വിദ്യാർത്ഥികളുമായി സംവധിച്ചു.. പ്രോഗ്രാം കൺവീനർ സ്വാദിഖ് മൻസൂർ സെഷനുകൾ നിയന്ത്രിച്ചു.മുഹമ്മദ് ഷഫീഖ് ,ഷബീബ, നൈഫീൻ, ഡോ.മഞ്ചു ഷ സംബന്ധിച്ചു. ദുൽകിഫിൽ സ്വാഗതവും ഫഹ്മിദ യു പി എം നന്ദിയും പറഞ്ഞു.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »