Wed. Oct 21st, 2020

കുന്ദമംഗലം: സ്വർണ്ണ കള്ളക്കടത്തിനും ലൈഫ്മിഷൻ തട്ടിപ്പിനും കൂട്ടുനിന്ന് ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് ജനരോഷത്തെ തുടർന്നുള്ള സ്വാഭാവിക പതനം ആസന്നമായെന്ന് കോഴിക്കോടു് ജില്ല മുസ്ലീം ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.കൺവീനർ ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. യു.സി.രാമൻ, വിനോദ് പടനിലം,കായക്കൽ അശ്റഫ് ,എം .പി .കേളു കുട്ടി, എ-ശിയ്യാ ലി , ബാബു നെല്ലൂളി , ഒ- ഉസ്സയിൻ ,യൂസഫ് പടനിലം, എം.ബാബുമോൻ, എ.ഹരിദാസൻ മാസ്റ്റർ, ഒ.സലീം സംബന്ധിച്ചു.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »