Sun. Oct 18th, 2020

വിദ്യാർത്ഥികൾക്ക് കൃഷി പാഠവുമായി അധ്യാപകർ .———————————————കുന്ദമംഗലം ..കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കൃഷിയറിവിന്നു  പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി .പി .വി .സി പൈപ്പിൽ വെള്ളം നിറച്ചു തിരിയിലൂടെ ഗ്രോബാഗിൽ വെള്ളമെത്തിച്ചു കൃഷിയെ പരിചരിക്കുന്ന നൂതന സംവിധാനമാണ് ഒരുക്കിയത് .നേരത്തെ തന്നെ ഈ പദ്ധതി ഒരുക്കിയിരുന്നുവെങ്കിലും കോവിഡ് മഹാമാരി മൂലം പ്രവർത്തനം വൈകുകയായിരുന്നു .പെരുവയൽ കൃഷി ഭവനിലെ കൃഷി ഓഫീസർ ദിവ്യ .യു .കെ  തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ പി .അജിത ,സീനിയർ അസിസ്റ്റന്റുമാരായ യു .കെ .അനിൽ കുമാർ ,എം .കെ .ഹസീല ,സി .പി .സിദ്ധീഖലി ,പി ടി എ പ്രതിനിധികളായ പി .റഷീദ് ,ടി ആർ വി ഹാരിസ് ,നാഷണൽ ഗ്രീൻ കോർപ്‌സ് സ്കൂൾ കോഡിനേറ്റർ പി .അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി .

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »