Sat. Oct 17th, 2020

കോഴിക്കോട്: റബീഉൽ അവ്വലിൽ വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ച ഒക്ടോബർ 19-ന് രാവിലെ 5.30 ന് മൗലിദുൽ അക്ബർ പാരായണം നടക്കും. കേരളീയവും വിദേശീയവുമായ വിവിധ മൗലിദുകളുടെ പാരായണ പരിപാടിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ  ഓൺലൈൻ ദർസ് നടക്കും. രാത്രി 8 മണിക്ക് മൗലിദ് പാരായണവും 8.30 ഓൺലൈൻ ദർസും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയുടെ പ്രവാചക സ്നേഹ സന്ദേശങ്ങളും ഓരോ ദിവസവും ഓൺലൈനിൽ പ്രസിദ്ധീകരിക്കും.

റബീഉൽ അവ്വൽ പന്ത്രണ്ടാം രാവിന് കാന്തപുരം ഉസ്താദ് രചിച്ച മൗലിദിന്റെ സമ്പൂർണ്ണ പാരായണവും നടക്കും. മർകസ് നോളജ് സിറ്റിയുടെ നേതൃത്വത്തിൽ ലോകത്തെ പ്രഗത്ഭ പണ്ഡിതന്മാരുടെ ടോക്ക് സീരീസും റബീഉൽ അവ്വലിൽ നടക്കും. അന്താരാഷ്ട്ര മീലാദ് സമ്മേളനവും ഈ വര്ഷം ഓണ്ലൈനിലാണ് നടക്കുന്നത്. ലോകത്തെ പ്രശസ്ത മദ്ഹ് ആലാപന സംഘങ്ങളും, മുസ്‌ലിം പണ്ഡിതരും സംബന്ധിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. മർകസ് നടത്തുന്ന വിവിധ പരിപാടികൾ www.youtube.com/markazonline,  www.youtube.com/sheikhaboobacker എന്നീ യൂട്യൂബ് ചാനലുകളിൽ ലഭ്യമാകും.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »