Sun. Oct 18th, 2020

കുന്ദമംഗലം: 32 വർഷമായി ഒരു പ്രദേശത്തിൻ്റെ സ്വപ്നമായ കാരക്കുന്നുമ്മൽ -പുത്തൻപറമ്പത്ത് റോഡ് യാഥാർത്ഥ്യമായി റോഡിന് വേണ്ടി ഈ പ്രദേശത്തുകാർ മുട്ടാത്ത വാതിലുകളില്ല പഴമക്കാരുടെ ചൊല്ലു പോലെ ഏത് കാര്യത്തിനും ഒരു ദിവസം വരും ആ ദിവസമായിരുന്നു ഇന്ന് . ഗ്രാമ പഞ്ചായത്തംഗം എം.ബാബുമോൻ്റെ നിരന്തര പ്രയത്നഫലമായാണ് റോഡ് യാഥാർത്ഥ്യമായത് റോഡിൻ്റെ കാര്യത്തിന് ആദ്യമായി മുന്നിട്ടിറങ്ങിയ കാരക്കുന്നുമ്മൽ ഉമ്മർ സാഹിബിൻ്റെ പേരും റോഡിന് നൽകി. ഗ്രാമ പഞ്ചായത്തംഗം എം.ബാബുമോൻ തുറന്നു നൽകിയ റോഡിൻ്റെ ഉദ്ഘാടന ചടങ്ങ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു.കെ.കെ.ഷമീൽ അധ്യക്ഷത വഹിച്ചു: ഒ ഉസൈൻ, എം പി കേളുക്കുട്ടി, പി എൻ ശശിധരൻ മാസ്റ്റർ, ഒ സലീം, കെ.കെ.മുഹമ്മദ്, കോണിക്കൽ സുബ്രമണ്യൻ, കെ കെ സുലൈമാൻ, ടി മൊയ്‌ദീൻ, കെ കെ സി നൗഷാദ്,പി അർഷാദ്, ഒ റാഷിദ്,കെ കെ ഷംസു, പി പി സാമിക്കുട്ടി, കെ കെ സുബൈർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചുകെ കെ സാലിം സ്വാഗതവും പി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »