മുറിയനാൽകൊടുക്കല്ലിങ്കൽ അഹമ്മദ് കുട്ടി (70) നിര്യാതനായി. ഖബറടക്കം ഇന്ന് 9-30 ന് ചൂലാം വയൽ ജുമാ മസ്ജിദ്

കുന്ദമംഗലം: മുറിയനാൽ
കൊടുക്കല്ലിങ്കൽ അഹമ്മദ് കുട്ടി (70) നിര്യാതനായി.
ഭാര്യ: പാത്തുമ്മ
മക്കൾ. റഫീഖ്, സറീന, ബുഷറ
മരുമക്കൾ. അസീസ് മുട്ടാഞ്ചേരി, സിദ്ധീഖ് ഇരഞ്ഞികോത്, നസീറ

കാരന്തൂർ ചേറ്റുകുഴിയിൽപാത്തുമ്മാബി (75) നിര്യാതയായി

കുന്ദമംഗലം: കാരന്തൂർ ചേറ്റുകുഴിയിൽപാത്തുമ്മാബി (75) നിര്യാതയായി. ഭർത്താവ് പരേതനായ മരക്കാർ. മക്കൾ സൈനബ സുബൈദ. മരുമക്കൾ പരേതനായ കോയക്കുട്ടി, നാസർ മേപ്പാടി സംഹാദരങ്ങൾ: അബു, മൊയ്തീൻ, പരേതരായ ആലിക്കോയ, കുട്ടി വാവ മയ്യത്ത് നിസ്കാരം ഇന്ന് (2020 സെപ്റ്റംബർ 13) രാത്രി പത്തുമണിക്ക് കാരന്തൂർ ജുമാമസ്ജിദിൽ

ചൂലാം വയൽ ആമ്പ്രമ്മൽ ആലി ഡ്രൈവർ (65) നിര്യാതനായി.

കുന്ദമംഗലം. ചൂലാം വയൽ ആമ്പ്രമ്മൽ ആലി ഡ്രൈവർ (65) നിര്യാതനായി.ഭാര്യ നഫീസ.
മക്കൾ – സുനീർ, നസീറ, സൈഫുന്നിസ, ഹൈറുന്നിസ
മരുമക്കൾ: കുഞ്ഞിക്കാമു (വെള്ളിമാട്കുന്ന്) ഷാനവാസ് കൊടക്കാവയൽ, അഷ്റഫ് മണ്ണിൽ കടവ്, ഹസീന കച്ചേരിമുക്ക്

കോവിഡ് പിടിപെട്ട് വിദേശത്ത് ചികിത്സയിലായിരുന്ന മണാശ്ശേരി സ്വദേശി മരണപെട്ടു

കുന്ദമംഗലം: വിദേശത്ത് ഷറഫിയ്യയിൽ കുടുംബത്തിനൊപ്പം താമസിച്ചു വരികയായിരുന്ന മണാശ്ശേരി നാരങ്ങാളി മുത്തേടത്ത് അപ്പുവിൻ്റെ മകൻ മണി (51) മരണപെട്ടു. കോവിഡ് പിടിപെട്ട് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ഭാര്യജോതി ( നെഴ്സ് ) മക്കൾ: മയൂമി, മയൂൺ കുടുംബം നാളെ നാട്ടിൽ എത്തും മണിയുടെ മൃദേഹം എത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല മണാശ്ശേരിയിലെ പഴയ കാലടിപ്പർ ലോറി ഡ്രൈവർ ഗണേശൻ സഹോദരനാണ്

മേലേ ചെറുവലത്ത് എം.സി ചാത്തുക്കുട്ടി ഡ്രൈവർ (70 )അന്തരിച്ചു

കുന്ദമംഗലം:മേലേ ചെറുവലത്ത് എം.സി. ചാത്തുക്കുട്ടി ഡ്രൈവർ (70 )അന്തരിച്ചു. ഭാര്യ ലീല :മക്കൾ – സതീഷ് കുമാർ ‘ (ഡ്രൈവർKSRTC), ലീന – ലേഖ_ മരുമക്കൾ: ശ്രീനിവാസൻ ചേന്ദമംഗലൂർ.രാഗേഷ് ( ഉണ്ണി) നടക്കാവ് ‘ഷീബ
സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

കുന്ദമംഗലംപൈക്കാട്ട് താമസിക്കും ഇ.എംഖാദിരി ഹാജി (ഇ.എം വെജിറ്റബിൾ ഉടമ) (75) നിര്യാതനായി

കുന്ദമംഗലം: പൈക്കാട്ട് താമസിക്കും ഇ.എംഖാദിരി ഹാജി (ഇ.എം വെജിറ്റബിൾ ഉടമ) (75) നിര്യാതനായി ഭാര്യ: ആയിശ ഹജ്ജുമ്മ, മക്കൾ: ഷെരീഫ, റസീന, സാജിത, ഷെറീന, നസിയ മരുമക്കൾ: മൊയ്തീൻ പതിമംഗലം, അലി പെരുമണ്ണ, ഖാദർ കാരന്തൂർ ,ഷം സുദ്ധീൻ ചാത്തങ്കാവ്, നസീർമൂഴിക്കൽ ഖബറടക്കം രാവിലെ 8-30 കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ

മാർപോൾ ചിറ്റിലപ്പള്ളിയുടെ ഖബറടക്കം ചൊവ്വാഴ്ച

കോഴിക്കോട്: താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ അന്തരിച്ച മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ (07-09-2020- തിങ്കൾ) രാവിലെ 08:30 -ന് താമരശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും.08-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ വിവിധ രൂപതാദ്ധ്യക്ഷന്മാർക്കൊപ്പം ഇതര ക്രിസ്തീയ സഭകളിലെ ബിഷപ്പുമാരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും. *മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.കോഴിക്കോട്:താമരശ്ശേരി രൂപതാ മുൻ അദ്ധ്യക്ഷൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ അനുശോചിച്ചു. നാടിന്റെ വികസനത്തിന്നും മലയോര കർഷകരുടെ പുരോഗതിക്കും വേണ്ടി അദ്ദേഹം സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്. മത സൗഹാർദ്ദ സന്ദേശ പ്രചാരണ രംഗങ്ങളിലും മദ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ച നല്ലൊരു സഹപ്രവർത്തകനെയാണ് ബിഷപ്പിന്റെ വിയോഗം മൂലം നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തിൽ ഡോ.മടവൂർ പറഞ്ഞു.

പരേതനായ പതിമംഗലം കിഴക്കിനാം ചാലിൽ കുഞ്ഞൂസ എന്നവരുടെ ഭാര്യ പാത്തുമ്മ ( 87) മരണപ്പെട്ടു

കുന്ദമംഗലം:പരേതനായ പതിമംഗലം കിഴക്കിനാം ചാലിൽ കുഞ്ഞൂസ എന്നവരുടെ ഭാര്യ പാത്തുമ്മ (87) മരണപ്പെട്ടു
മക്കൾ അബ്ദുറഹിമാൻ
അബു
ഉസൈൻ
മുഹമ്മദ്
മജീദ്
അഷ്റഫ്
മരുമക്കൾ സുഹറ ബീവി
സുബൈദ
ജമീല
ഹാജറ
സാജിത
നസീറ

പന്തീർപാടം കാരകുന്നുമ്മൽ അഹമ്മദ് (78 )മരണപെട്ടു

പന്തീർപാടം:കാരകുന്നുമ്മൽ അഹമ്മദ് ( 78) മരണപെട്ടു
ഭാര്യ :ആമിന
മക്കൾ:
ഫൈസൽ (സൗദി),ജമീല ,സീനത്ത് ,റഹ്മത്ത്, ഹാജറ,
മരുമക്കൾ ബഷീർ ആവിലോറ, സലീം വട്ടോളി, നവാസ് കാരന്തൂർ, ഷമീന കൊടുവള്ളി, പരേതനായ അബ്ദുള്ള മണ്ണിൽ കടവ് മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12ന് ചൂലാം വയൽ ജുമാ മസ്ജിദ്

കുന്ദമംഗലം LIC ഏജൻ്റ് സി.രാജൻ അന്തരിച്ചു ശവ സംസ്കാരം ഇന്ന് 10 ന്

കുന്ദമംഗലം: പഴയ കാല LIC. ഏജൻ്റും ബി.ജെ.പി.നേതാവുമായ കോളേരിരാജൻ അന്തരിച്ചു. ശവസംസ്കാരം ഇന്ന് 10 മണിക്ക്മാവൂർ റോഡ് ശ്മശാനത്തിൽ വരട്ട്യാക്ക് പാൽസൊസൈറ്റിക്ക് സമീപത്ത് “ഗീതാഞ്ജലി “യിൽ ആയിരുന്നു താമസംഭാര്യ: സരസ മകൾ: മനോജ് ,മഹേഷ്, ഗീത, റീത, പരേതനായ ഷിജു മരുമക്കൾ, രത്നാകരൻ ചെറുകുളം, മോഹനൻ ചെട്ടി കടവ്, ബിന്ദു, സ്വപ്ന, മിനി