നിയമസഭയിലെ കയ്യാങ്കളിയിൽ’ വിധി ഇന്ന്: കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ പിൻവലിക്കരുതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം:2015 ലെ ബജറ്റ് സമയത്തെ നിയമസഭയിലെ കയ്യാങ്കളികേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയില്‍ വിധി ഇന്ന്. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍.

പി.ജയരാജന്‍,കെ.ടി.ജലീല്‍  കെ.അജിത്,കെ.കുഞ്ഞുമുഹമ്മദ്,സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍. ഇതിനിടയില്‍  കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പിന്നാലെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ തടസ ഹര്‍ജി നല്‍കി. സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റേയും വാദം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് കേസില്‍ ഇന്നു വിധി പറയുന്നത്. സഭയില്‍ നടന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ജനം തല്‍സമയം കണ്ടകേസില്‍ കോടതി എന്തു നിലപാടു സ്വീകരിക്കും എന്നാണ് ഏറെ ആകാംഷയുണ്ടാക്കുന്നത്.2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എം.എല്‍.എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തികന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.  

മറച്ചുവെച്ചത് തുറന്ന് വെപ്പിച്ചും, പറയേണ്ടത് പറയേണ്ട ഇടമായ ജനങ്ങളോട് അക്കമിട്ട് നിരത്തിയും കെ.ടി.ജലീൽ പറയേണ്ടി വരും – യൂസുഫ് പടനിലം

കുന്ദമംഗലം:മറച്ചുവെച്ചത് തുറന്ന് വെപ്പിച്ചും, പറയേണ്ടത് പറയേണ്ട ഇടമായ ജനങ്ങളോട് അക്കമിട്ട് നിരത്തിയും കെ.ടി.ജലീൽ പറയേണ്ടി വരുമെന്ന് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലം പ്രസ്ഥാവിച്ചു.യുത്ത് ലീഗ് ജനകീയ പ്രതിഷേധം കുന്നമംഗലത്ത് ഉൽഘാനം ചെയ്യുകയായിരുന്നു യൂസുഫ്.പ്രസിഡണ്ട് സിദ്ദീഖ് തെക്കെയിൽ.അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ കെ ഷൗക്കത്തലി, എം ബാബുമോൻ, ഒ സലീം കെ കെ ഷമീൽ,  എം വി ബൈജു,  കെ പി സൈഫുദ്ധീൻ, അഡ്വ: ടി പി ജുനൈദ്, അൽത്താഫ് അഹമ്മദ്, റിഷാദ് കെ കെ, ശറഫുദ്ധീൻ ഇ, മിറാസ് മുറിയനാൽ, സനൂഫ് റഹ്‌മാൻ, എൻ എം യൂസഫ് അജാസ് പിലാശ്ശേരി, ജി കെ ഉബൈദ്. അൽഫാസ് കാരന്തൂർ ആമീൻ എൻ കെ, നൗഷാദ് പി കെ ..തുടങ്ങിയവർ സംസാരിച്ചു ….

അടച്ചു പൂട്ടിയ ചാത്തമംഗലം വെൽഫെയർ സ്കൂളിന് ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച പി ടി എ റഹീം MLA യുടെ നടപടിയിൽ ദുരൂഹതയെന്ന് UDF

അടച്ചു പൂട്ടിയ ചാത്തമംഗലം വെൽഫെയർ സ്കൂളിന് ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച പി ടി എ റഹീം MLA യുടെ നടപടിയിൽ ദുരൂഹത..

ചാത്തമംഗലം പഞ്ചായത്തിലെ ചാത്തമംഗലം ഗവ : വെൽഫയർ എൽ. പി സ്കൂൾ വിദ്യാർത്ഥികളുടെ അപര്യാപ്തത മൂലം 2018-19 അധ്യയന വർഷത്തിൽ അടച്ചുപൂട്ടി.

പൊതു വിദ്യാഭ്യാസ പരിഭോഷണത്തിന്റെ പെരുമ്പറ പ്രചരിപ്പിക്കുന്ന ഈ സർക്കാരും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ഈ ജനനിബിഡ കേന്ദ്രത്തിൽ ഈ സ്കൂൾ നിലനിർത്താനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല.

ഇത് അടച്ചുപൂട്ടിയത് കാരണം ചുറ്റുപാടുള്ള സ്വകാര്യ സ്കൂളുകൾ തടിച്ചു കൊഴുക്കുകയാണ്.

സ്വകാര്യ സ്കൂളുകൾക്ക് വേണ്ടിയുള്ള പ്രീണനനയമാണോ ഇതിന്റെ പിന്നിലെന്ന് ബലമായി സംശയിക്കുന്നു.

മാത്രമല്ല ഈ സ്കൂൾ പൂട്ടുന്നതിന് മുമ്പായി നടപ്പാക്കേണ്ട നടപടികൾ ഒന്നും ചെയ്തില്ല ഗ്രാമപഞ്ചായത് എന്ന് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പറയുന്നു.

ഇക്കാര്യത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഗ്രാമപഞ്ചായത് തികച്ചും അനാസ്ഥയാണ് കാട്ടിക്കൂട്ടിയത്. മാത്രമല്ല 2019 ൽ അടച്ചുപൂട്ടിയ സ്കൂൾ സ്ഥലം MLA പി. ടി എ റഹീം 20 ലക്ഷം രുപ തന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് ബിൽഡിങ് മോഡി കൂട്ടുന്നതിന്റെ ഭാഗമായി ചിലവഴിച്ചു കഴിഞ്ഞ ദിവസം MLA തന്നെ ഉദ്ഘാടനം ചെയ്തത് ഏറെ ദുരുഹതയുണ്ട്.

അടച്ചു പൂട്ടിയ സ്കൂളിന് എന്തിന് ഫണ്ട് ചിലവഴിച്ചു എന്നത് സംശയകരവും.
ഇത് അഴിമതി പുരണ്ടതാണെന്ന് ഞങ്ങൾ സംശയിക്കുന്നു. നാടു നീളെ ഓടിനടന്ന് ഉദ്ഘാടന മാമാങ്കം നടത്തുന്ന ഈ MLA പ്രസ്തുത ഉദ്ഘാടനത്തിന് ഈ സ്ഥാപനത്തിന്റെ കസ്റ്റോഡിയനായ എ. ഇ. ഒ യെയോ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെയോ ക്ഷണിക്കുകയോ വിവരം അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് അറിയുന്നത്. ഇതിന്റെ പിന്നിൽ നടന്ന കള്ളക്കളി പുറത്തു കൊണ്ടുവരണമെന്ന് ചാത്തമംഗലം പഞ്ചായത് യു. ഡി. എഫ് കമ്മറ്റി അധികൃതരോട് ശക്തമായി ആവശ്യപ്പെടുന്നു...

സ്വർണക്കടത്ത് ; കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി കെ.ടി. ജലീലും രാജി വെക്കുക -വെൽഫെയർ പാർട്ടി

കുന്ദമംഗലം : മതഗ്രന്ഥത്തിൻ്റെ ചർച്ച ഉയർത്തി സ്വര്‍ണ്ണക്കടത്ത് ,അഴിമതി കരാറുകള്‍ എന്നിവയില്‍ നിന്ന് രക്ഷപെടാനുള്ള
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും
നീക്കം കേരളം തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. കുന്ദമംഗലത്ത് വെൽഫെയർ പാർട്ടി തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണം വന്നത് നയതന്ത്ര ബാഗേജിൽ അല്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രി വി. മുരളീധരനും സംശയ നിഴലിൽ നിൽക്കുന്ന മന്ത്രി കെ.ടി. ജലീലും രജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽ തേടി കേരളത്തിൽ വന്ന സാധാരണക്കാരായ അതിഥി തൊഴിലാളികളെ ഭീകരവാദ പുകമറ സൃഷ്ടിച്ച് അറസ്റ്റു ചെയുന്നതിലെ എൻ ഐ എ യുടെ നീക്കം കേരള ജനത തിരിച്ചറിയമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്, ജില്ലാ ഇലക്ഷൻ കൺവീനർ സാലിഹ് കൊടപ്പന, വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 21ൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത വടക്കയിൽ -കാംമ്പ്രത്ത്‌ മണ്ണിൽ റോഡിന്റെ ഉത്ഘാടനം

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത്‌ വാർഡ് 21ൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത വടക്കയിൽ -കാംമ്പ്രത്ത്‌ മണ്ണിൽ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷൈജ വളപ്പിൽ നിർവഹിച്ചു….

ചടങ്ങിൽ വാർഡ് വികസന കൺവീനർ സിദ്ധീഖ് തെക്കയിൽ, സി അബ്ദുൽഗഫൂർ, ഡോ :ശ്രീനു, സോമൻ പുതുക്കുടി, മനോജ്‌ കാംമ്പ്രത്ത്‌, യദുരാജ്, റംല, ഷാജഹാൻ, ഫൈസൽ, ഇസ്മായിൽ, അബ്ദുറഹിമാൻ, രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു…

എറണാകുളത്ത് മൂന്ന് അല്‍ഖായിദ ഭീകരര്‍ എന്‍ഐഎയുടെ പിടിയില്‍.

എറണാകുളത്ത് മൂന്ന് അല്‍ഖായിദ ഭീകരര്‍ എന്‍ഐഎയുടെ പിടിയില്‍. ആകെ പിടിയിലായത് ഒന്‍പതു പേർ.ആറുപേര്‍ ബംഗാളില്‍നിന്ന് എത്തിയതാണ്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത് പുലര്‍ച്ചെയാണ്. 
ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടികൂടിയത്. അതേസമയം, പിടിയിലായവരില്‍ മലയാളികളില്ല. കൊച്ചിയില്‍ പിടിയിലായതില്‍ ഒരാള്‍ ബംഗാള്‍ സ്വദേശി മര്‍ഷിദ് ഹസനാണ്. പാതാളത്ത് താമസിച്ച് നിര്‍മാണ ജോലി ചെയ്യുകയായിരുന്നു. ഒരാളെ പിടികൂടിയത് പെരുമ്പാവൂര്‍ മുടിക്കലില്‍ നിന്നാണ്. മൂന്നുപേരെയും കൊച്ചി എൻഐഎ ഒാഫിസിലെത്തിച്ച് ചോദ്യംചെയ്യുന്നു.

കരിപ്പൂർ എയർപോർട്ടിൻ്റെ ചിറകരിയാൻ അനുവദിക്കില്ല SYS സർക്കിൾ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് നിൽപ്പ് സമരം നടത്തി.

കുന്ദമംഗലം:കരിപ്പൂർ എയർപോർട്ടിൻ്റെ ചിറകരിയാൻ അനുവദിക്കില്ല എസ്.വൈ.എസ് സർക്കിൾ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് നിൽപ്പ് സമരം നടത്തി. എസ്.വൈ.എസ്.സോൺ സെക്രട്ടറി
സൈനുദ്ധിൻ നിസാമി ഉദ്ഘാടനം ചെയ്തു.ഹനീഫസഖാഫി അധ്യക്ഷത വഹിച്ചു. ഡി.സി.സി സിക്രട്ടറി
വിനോദ് പടനിലം ,സി .പി.എം ലോക്കൽ സി ക്രട്ടറി എംഎം സുധീഷ് കുമാർ. ദുൽ കിഫ് ൽ സഖാഫി, കെ ജൗഹർ അംജദി, ഇസ്മായിൽ സഖാഫി. കെ ഷെരിഫ് ,എം .പി മൂസ ഹാജി, കെ ഖഹാർ, കെ.ജബ്ബാർ, കെ.അബ്ബാസ്, മുഹമ്മദ് , ഇ.നാസർ ബാവ എന്നിവർ പ്രസംഗിച്ചു.

എസ് എസ് എഫ് പതിമംഗലം സെക്ടർ സാഹിത്യോത്സവിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി. 


കുന്ദമംഗലം :എസ് എസ് എഫ് പതിമംഗലം സെക്ടർ സാഹിത്യോത്സവിൽ പതിമoഗലം യൂണിറ്റ് ജേതാക്കളായി.  സെക്ടറിലെ   കളരിക്കണ്ടി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടി .ഹാഫിള് റഈസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു മാധ്യമപ്രവർത്തകൻ മുസ്തഫ പി എ റയ് ക്കൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ്  സംസ്ഥാന പ്രസിഡണ്ട്  സികെ റാഷിദ് ബുഖാരി  സന്ദേശ പ്രഭാഷണം നടത്തി. സമാപന സെക് ക്ഷനിൽ ഉബൈദ് മുസ്ലിയാർ   അധ്യക്ഷത വഹിച്ചു.  മുഹമ്മദലി സഖാഫി വള്ളിയാട്  ഉദ്ഘാടനം ചെയ്തു.ജാബിർ നെരോത്ത് സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് അബ്ദുല്ല കോയ സഖാഫി ,   ജാബിർ തങ്ങൾ   അബ്ദുറഹ്മാൻ സഖാഫി  ,വിനോദ് പടനിലം, ശിയോലാൽ , ,ശരീഫ് താത്തൂർ  പൊയിൽ, മുബഷിർ.പി ,മുൻഷിദ്.പികെ, അജ്സൽ സഖാഫി, അൻസബ്.എ.ടി, അമീർ സുഹൈൽ.ഒ, ഫായിസ്.എ, മുബശ്ശിർ പി.കെ ,സെനിൻ. വി ,റാഫി.ഒ.പി  പ്രസംഗിച്ചു .റാഹിൽ. എം.   സ്വാഗതവും വാബിസ് എം.പി നന്ദിയും പറഞ്ഞു, നാല് ദിവസമായി ഓൺലൈനായി നടന്ന മൽസരത്തിൽ എട്ട് യൂണിറ്റ് കളിൽ നിന്നും അമ്പത് ഇനങ്ങളിൽ ഇരുനൂറ് കലാപ്രതിഭകൾ മാറ്റുരച്ചു.

മന്ത്രി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക കുന്ദമംഗലത്ത് മന്ത്രി ജലീലിൻ്റെ കോലത്തിൻ്റെ നേരേ യൂത്ത് ലീഗിൻ്റെ ചീമുട്ടയേറ്

കുന്ദമംഗലം: കേരള സംസ്ഥാനത്തിൻ്റെ ഒരു മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പറ്റാത്തതും ഔധിക വാഹനത്തിൽ സ്വർണ്ണ കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും വിദേശത്ത് നിന്ന് അയച്ച സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമിച്ച മന്ത്രി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപെട്ട് കുന്ദമംഗലത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവും ജലീലിൻ്റെ പ്രതീകാത്മക സ്തൂപത്തിനെതിരെ ചീമുട്ടകൊണ്ട് എറിഞ്ഞും പ്രതിഷേധിച്ചു പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികളായ സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, അഡ്വ: ജുനൈദ്, എം.വി.ബൈജു, റിഷാദ് കുന്ദമംഗലം, താജുദ്ധീൻ എ.കെ, സനൂ ഫ് റഹ്മാൻ, അൻഫാസ്, എൻ.എം യൂസുഫ്, ഹബീബ് കാരന്തൂർ ,ഷഫീദ്, നജീബ്, മുനീർ, സമ്മാസ് നേതൃത്വം നൽകി 

മന്ത്രി ജലീലിൻ്റെ രാജി ആവശ്യപെട്ട് കേരളമാകെ പ്രതിഷേധ കൊടുങ്കാറ്റ്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, മുസ്‌ലിംലീഗും യൂത്ത്‌ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു. പലയിടത്തും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാര്‍ച്ചുകള്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മന്ത്രി കെ ടി ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീല്‍ ഇപ്പോഴും മൗനത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ വിളിച്ച പ്രാദേശിക സിപിഎം നേതാക്കളോട് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതായി മന്ത്രി പറയുന്നുണ്ട്. വെള്ളിയാഴ്ച മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പല തവണ ഇക്കാര്യം സ്ഥിരീകരിക്കാനായി മന്ത്രിയെ വിളിച്ചെങ്കിലും അദ്ദേഹം ഇത് ശക്തമായി നിഷേധിക്കുകയായിരുന്നു. എന്തിനാണ് ചോദ്യം ചെയ്തിട്ടും, അദ്ദേഹം അത് നിഷേധിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കുമെന്ന് കരുതി ബോധപൂര്‍വമാണ് ഇത് പറയാതിരുന്നതെന്ന് പ്രാദേശിക സിപിഎം നേതാക്കളോട് അദ്ദേഹം പറഞ്ഞതായാണ് വിവരം.