കൊടിയത്തൂർസീതി സാഹിബ്‌ ലൈബ്രറിയിൽ പുസ്തക ചലഞ്ച് ആരംഭിച്ചു .

കൊടിയത്തൂർ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയിൽ പുസ്തക ചലഞ്ച് ആരംഭിച്ചു .ഗ്രന്ഥശാലാ വാരാഘോഷത്തിനോട് അനുബന്ധിച്ചു നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നത് .
പുസ്തക ചലഞ്ച് പരിപാടി വാഴക്കാട് ദാറുൽ ഉലൂം കോളേജ് മുൻ പ്രിൻസിപ്പൽ ഡോ .കാവിൽ അബ്ദുല്ലയിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് കൾച്ചറൽ സെന്റർ പ്രസിഡന്റ്‌ സി .പി .ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് പി .സി .അബൂബക്കർ ,വി .അബ്ദുറഷീദ് മാസ്റ്റർ ,ഫത്തിൻ മുഹമ്മദ് ,ലൈബ്രറി സെക്രട്ടറി പി .അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു .
വാരാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടത്തുന്നുണ്ട് .

IIM കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സിക്രട്ടറി സിന്ദൂർ ബാപ്പു ഹാജി ഫ്രിഡ്ജ് നൽകി

കുന്നമംഗലം :ഗ്രാമ പഞ്ചായത്ത്‌ നേതൃത്വത്തിൽ ഐഐഎം ൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള ഫ്രിഡ്ജ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സിന്ദൂർ ബാപ്പുഹാജി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീന വാസുദേവൻ, സെക്രടറി പി.കെ നവാസ് എന്നിവരെ ഏല്പിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായആസിഫ റഷീദ്, ടി.കെ ഹിതേഷ് കുമാർ, അസ്ബിജ സക്കീർ ഹുസൈൻ, മെമ്പർമാരായടി കെ സീനത്ത്,വിനോദ് പടനിലം, എം ബാബുമോൻ, എംവി ബൈജു, ഷമീന വെള്ളക്കാട്ട്, സിവി സംജിത്, പി പവിത്രൻ, പി ബഷീർ, ഷൈജ വളപ്പിൽ, എന്നിവർ പങ്കെടുത്തു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് വർദ്ധന 23,7,5,8 വാർഡുകളിൽ അതീവ ജാഗ്രതാ നിർദേശം

കുന്ദമംഗലം:കോവിഡ് -19 പോസിറ്റീവ് വർദ്ധന കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപെട്ടു.
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 23,7,8,5 വാർഡുകളും ആയി ബന്ധപ്പെട്ട പന്തിർപാടം മുറിയനാൽ അങ്ങാടികളിൽ അതീവ ജാഗ്രത പ്രദേശമായി പ്രഖ്യാപിച്ചു.  കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പന്തിർപാടം മുറിയനാൽ  എന്നിവിടങ്ങളിൽ വാർഡ് മെമ്പർമാരായ  എം.ബാബുമോൻ, ടികെ.സൗദ, എന്നിവരുടെ നേതൃത്വത്തിൽ കൂടിയ സർവ്വകക്ഷി യോഗത്തിന്റെ  തീരുമാനപ്രകാരം തോട്ടുപുറം സർവീസ് സ്റ്റേഷൻ മുതൽ ചുലാംവായൽ വരെയും പന്തിർപാടം നെച്ചിപൊയിൽ  റോഡിന്റെയും  ഇരു വശങ്ങളിലും ഉള്ള കടകൾ വൈകിട്ട് 6 മണിക്ക് അടക്കുവാനും പോലീസ് പരിശോധന ശക്തമാകു വനും 60 വയസ്സിനു മുകളിലും 12 വയസ്സിന് താഴെയുള്ള ആളുകൾ അങ്ങാടികളിൽ വരുന്നത് നിയന്ത്രിക്കുവാനും അങ്ങാടികളിൽ ബോധവൽക്കരണ അനൗൺസ്മെന്റ് നടത്തുവാനും,  ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ 
           
   ടികെ, ഹിതേഷ് കുമാർ ക്ഷേമകാര്യ സ്റ്റാൻഡിങ് 
കമ്മിറ്റി ചെയർമാൻ              

     ഖാലിദ് കിളിമുണ്ട, കേളുകുട്ടി,ഒ. ഉസ്സയിൻ,  
ടീ.കബീർ,സി.കെ ചന്ദ്രൻ, സി.പി ശിഹാബ് , കെ പി.ചന്ദ്രൻ, നൗഷാദ്, പി.പി. ഇസ്മായിൽ,  ബാബു, സുവിജ്, മൊയ്തീൻ, സുധീഷ്, ,  കെ.കെ.ഷമീൽ, സുബ്രഹ്മണ്യൻ,    എന്നിവർ പങ്കെടുത്തു

യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിചതച്ച പോലീസ് നടപടിക്കെതിരെമുറിയനാൽ ശാഖാ യൂത്ത്ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി 

കുന്ദമംഗലം: കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് നടന്ന മാർച്ചിൽ യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിചതച്ച പോലീസ് നടപടിക്കെതിരെമുറിയനാൽ ശാഖാ യൂത്ത്ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി 
    
എ.കെകബീർ, എ.എംറിയാസ് ,പി .പി ഇസ്മായിൽ ,പി.കെ അഷ്‌റഫ് ,ജുനൈസ്, ബിലാൽ , മുനീർ, സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. ഏകദേശം പത്തു മണിക്കൂറാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചെലവഴിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്. ശേഷം കാറില്‍ കയറി പോയി.

പുറത്ത് പ്രതിഷേധവും തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്. എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്പ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളി. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.

മന്ത്രി പുലര്‍ച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ.എം യൂസഫ് പറഞ്ഞത്. പുലര്‍ച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലര്‍ച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിലാണ് മന്ത്രി പുലര്‍ച്ചെ അഞ്ചരയോടെ എന്‍ഐഎ ഓഫീസിലെത്തിയത്.

ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു.

നയതന്ത്ര ബാഗേജിലൂടെ ഗ്രന്ഥങ്ങള്‍  കൊണ്ടുവന്നതിന്റെ മറവില്‍, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്തത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്ന മന്ത്രിയുടെ വാദം എന്‍ഐഎ മുഖവിലക്കെടുത്തിട്ടില്ല.

കാരന്തൂർ പടാളിയിൽ ബഷീറിൻ്റെ കുടുംബത്തിന് മുസ്ലീം ലീഗ് ബൈത്തുറഹ്മ നിർമ്മിച്ചു നൽകും

കുന്ദമംഗലം:കാരന്തുരിൽ മരണപെട്ട പടാളിയിൽ ബഷീറിൻ്റെ കുടുംബത്തിന് ബൈത്തുറഹ്മ നിർമ്മിച്ചു നൽകാൻ കാരന്തൂരിൽ ചേർന്ന മുസ്ലീം ലീഗ് ടൗൺ കമ്മറ്റി തീരുമാനിച്ചു.പ്രസിഡൻ്റ് വി.കെ.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി വൈ :പ്രസിഡൻ്റ് സി.അബ്ദുൽ ഗഫൂർ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീം ലീഗ് സിക്രട്ടറി കണിയാറക്കൽ മൊയ്തീൻകോയ, സിദ്ധീഖ് തെക്കയിൽ, ഹബീബ്കാരന്തൂർ ,എം.ടി.സലീം, സി.ഉമ്മർ, എം.ടി.അബൂബക്കർ ,സി.ഉസ്മാൻ ,മാക്കിൽ ബഷീർ, തടത്തിൽ മുഹമ്മദ് മാസ്റ്റർ, സാബിത്ത് വി.കെ, ജയഫർ പടവയൽ, സഹദ് വി.കെ, മൻസൂർ ഇ.പി പ്രസംഗിച്ചു

കാരന്തുരിലെവിധവയായ സ്ത്രീ ഉൾപ്പെടുന്ന പാവപെട്ട കുടുംബം 3 സെന്റ് സ്ഥലത്ത് ഒരു വീട് നിർമ്മിച്ചു തരുമോ എന്ന് മുസ്ലീം ലീഗ് കമ്മറ്റിയോട്ആവിശ്യപെട്ടതനുസരിച്ചാണ് കാരന്തുർ ടൌൺ മുസ്ലിം ലീഗ് കമ്മിറ്റി അടിയന്തിര പ്രാധാന്യത്തോടെ യോഗം വിളിച്ചു ചേർത്തതുംഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതും

ഈ മാസം തന്നെ അതിന്റെ പ്രാരംഭ പരിപാടികൾ ആരംഭിക്കുന്നതിൻ്റെ മുമ്പായി വിപുലമായ യോഗം വിളിച്ചു ചേർക്കുകയും ബാങ്ക് അക്കൗണ്ട് തുടങ്ങി പ്രവർത്തനം ആരംഭിക്കും പാണക്കാട് നിന്നുള്ള തങ്ങളുടെമഹനീയ കരങ്ങളാൽ തറക്കല്ലിടൽ കർമ്മം പൂർത്തീകരിക്കും

സി അബ്ദുൽ ഗഫൂർ ചെയർമാനും

സിദ്ധീഖ് തെക്കയിൽ ജനറൽ കൺവീനറും

ഹബീബ് കാരന്തുർ ട്രഷറ റുമായ കമ്മറ്റി രൂപീകരിച്ചു കണിയാറക്കൽ മൊയ്തീൻകോയ , ബഷീർ മാസ്റ്റർ വൈ:ചെയർമാൻ

എം ടി അബ്ദുള്ള കോയ ,ജയഫർ പടവയൽജോ: സിക്രട്ടറിയായും തിരഞ്ഞെടുത്തു.

എൻ ബീരാൻ ഹാജി,പി ഹസ്സൻ ഹാജി, ഇ.കുഞ്ഞിക്കാമു ഹാജി, മാട്ടുമ്മൽ ഹുസ്സയിൻഹാജി, തടത്തിൽ ആലിഹാജി,

തടത്തിൽ മുഹമ്മദ് മാസ്റ്റർ,സാബിത് വി കെമൻസൂർ ഇ പി ,സഹദ് വികെ,

പി ടി മുഹമ്മദ്‌ ഹാജി

സലീം പുതുക്കുടി, പരപ്പമ്മൽ അശ്റഫ്

മൊയ്‌തീൻ കോയ എം ടി

അബൂബക്കർ പി കെ

റഹ്മത്തുള്ള

അൻഫാസ് വി കെ

ഹുസൈൻ ഹാജി എം ടി കമ്മറ്റി അംഗങ്ങളാണ്

സാബിർ വി കെ

കുന്ദമംഗലത്തെ കോവിഡ് ക്വാറൻ്റയിൻകേന്ദ്രമായ IIM ടൗൺ മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു

കുന്ദമഗലം :ടൗൺ മുസ്ലീം ലീഗ് IIM ക്ലീൻ ചെയ്തു . കോവിഡ് 19 വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ – IIM ഇൻസ്റ്റിറ്റുട്ട് ഇന്ന്മുതൽ കോവിഡ് 19. ഹോസ്പിറ്റൽ ആവുന്ന തിൻ്റെ മുന്നോടിയാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് മുസ്ലീം ലീഗ് ജന: സെക്രട്ടറി അരിയിൽ അലവി, ടൗൺ ലീഗ് . സെക്രട്ടറി എം.കെസഫീർ ,എൻ.എംയുസഫ് , മലബാർ മുസ്തഫ, റഹീം തുടങ്ങിയവർ നേതൃത്വം നൽകി

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം വെൽഫെയർ പാർട്ടി

കുന്ദമംഗലം : കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് പ്രസവ വാർഡ് ഉൾപ്പെടെ കിടത്തി ചികിത്സാ സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പതിറ്റാണ്ടായി പല ജനകീയ കൂട്ടായ്മകളും ഇവിടെ സമരപാതയിലാണ്. എന്നാൽ നിഷേധാത്മക നിലപാടാണ് ആരോഗ്യ വകുപ്പും വകുപ്പ് മന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ കിടത്തി ചികിത്സ സൗകര്യം ജനങ്ങൾക്ക് ലഭ്യമായാൽ അത് സർക്കാരിൽ നിന്ന് ലഭിക്കുന്ന വലിയ സേവനമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ, പി.എം. ശരീഫുദ്ധീൻ, തൗഹീദ അൻവർ തുടങ്ങിയവർ സംസാരിച്ചു. കാസിം മാസ്റ്റർ, എം.പി. അഫ്‌സൽ, ഇ. അമീൻ, പി.പി. ആമിന തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.

എസ് എസ് എഫ് പതിമംഗലം സെക്ടർ സാഹിത്യോത്സവിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി. 


കുന്ദമംഗലം :എസ് എസ് എഫ് പതിമംഗലം സെക്ടർ സാഹിത്യോത്സവിൽ പതിമoഗലം യൂണിറ്റ് ജേതാക്കളായി.  സെക്ടറിലെ   കളരിക്കണ്ടി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടി .ഹാഫിള് റഈസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു മാധ്യമപ്രവർത്തകൻ മുസ്തഫ പി എ റയ് ക്കൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ്  സംസ്ഥാന പ്രസിഡണ്ട്  സികെ റാഷിദ് ബുഖാരി  സന്ദേശ പ്രഭാഷണം നടത്തി. സമാപന സെക് ക്ഷനിൽ ഉബൈദ് മുസ്ലിയാർ   അധ്യക്ഷത വഹിച്ചു.  മുഹമ്മദലി സഖാഫി വള്ളിയാട്  ഉദ്ഘാടനം ചെയ്തു.ജാബിർ നെരോത്ത് സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് അബ്ദുല്ല കോയ സഖാഫി ,   ജാബിർ തങ്ങൾ   അബ്ദുറഹ്മാൻ സഖാഫി  ,വിനോദ് പടനിലം, ശിയോലാൽ , ,ശരീഫ് താത്തൂർ  പൊയിൽ, മുബഷിർ.പി ,മുൻഷിദ്.പികെ, അജ്സൽ സഖാഫി, അൻസബ്.എ.ടി, അമീർ സുഹൈൽ.ഒ, ഫായിസ്.എ, മുബശ്ശിർ പി.കെ ,സെനിൻ. വി ,റാഫി.ഒ.പി  പ്രസംഗിച്ചു .റാഹിൽ. എം.   സ്വാഗതവും വാബിസ് എം.പി നന്ദിയും പറഞ്ഞു, നാല് ദിവസമായി ഓൺലൈനായി നടന്ന മൽസരത്തിൽ എട്ട് യൂണിറ്റ് കളിൽ നിന്നും അമ്പത് ഇനങ്ങളിൽ ഇരുനൂറ് കലാപ്രതിഭകൾ മാറ്റുരച്ചു.

പിണറായിപോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് കുന്ദമംഗലത്ത് യൂത്ത്ലീഗിന്റെയും, എം.എസ്.എഫ് ന്റെയും സംയുക്ത പ്രതിഷേധ പ്രകടനം

കുന്ദമംഗലം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ msf നേതാക്കളെ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ അധിക്രൂരമായി പോലീസ് മർദ്ദിച്ചതിൽ  പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലീംയൂത്ത്ലീഗിന്റെയും, എംഎസ്എഫ് ന്റെയും നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.സിദ്ധീഖ് തെക്കയിൽ,കെകെ ഷമീൽ, അജാസ് പിലാശ്ശേരി,ഒ സലീം,അഡ്വ.ടിപി ജുനൈദ്, എംവി ബൈജു,ജികെ ഉബൈദ്,സിറാജ് എപി, എൻഎം യൂസുഫ്,അൻഫാസ് കാരന്തൂർ,റിഷാദ് കുന്ദമംഗലം,മിറാസ് മുറിയനാൽ, താജുദ്ധീൻ എകെ,സനൂഫ് ചാത്തൻകാവ്,ഫൈറൂസ്,അമീൻ കുന്ദമംഗലം, ആഷിഖ് കാരന്തുർ എന്നിവർ നേതൃത്വം നൽകി