വിട പറഞ്ഞത് സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ

കുന്ദമംഗലം: സ്കൂട്ടർ യാത്രക്കിടയിൽ വീണുeപായ തൊപ്പി എടുക്കുന്നതിനിടയിൽ ബസ് തട്ടി മരണപ്പെട്ട ചാത്തമംഗലം ചെമ്പനം കുഴിയിൽ ബീരാൻ കോയ ഹാജി സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. തന്നിൽ അമർപ്പിതമായ ജോലികൾ പൂർത്തീകരിക്കുന്നതിൽ തികച്ചും കൃത്യതയും കണിശതയും പുലർത്തിയിരുന്ന ബീരാൻ കോയ ഹാജി പാവപ്പെട്ടവന് നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയിരുന്നു. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെയാണ് ചാത്തമംഗലത്ത് ബൈത്തുറഹ്മ നിർമ്മിച്ചത്.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് തന്നെ താക്കോൽദാനം നിർവ്വഹിപ്പിക്കണം എന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.അതു പ്രകാരം ഇതിന്റെ ഭാഗമായി ബഹുമുഖ സമ്മേളനം തന്നെ നടത്തിയത് ബീരാൻ കോയ ഹാജിയുടെ ശ്രമഫലമായാണ്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.കഴിഞ്ഞ റമളാനിൽ വിപുലമായ റിലീഫ് പ്രവർത്തനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നത്.വളരെ കുറഞ്ഞ മുസ്ലിം വീടുകളാണ് മഹല്ലത്തിലുള്ളതെങ്കിലും എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പരിപാടി വിജയിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായി വിരമിച്ച ശേഷം തന്റെ സേവനം പൂർണ്ണമായും പള്ളി, മദ്രസ്സ, രാഷ്ട്രീയം എന്നിവക്ക് വേണ്ടിയായിരുന്നു ചിലവഴിച്ചിരുന്നത്.കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ വാർഡിന്റെ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചതും ബീരാൻ കോയ ഹാജിയാണ്. ചാത്തമംഗലത്തെ മത രാഷ്ട്രീയ രംഗത്ത് ബീരാൻ കോയ ഹാജിയുടെ നിര്യാണത്തോടെ നികത്താനാവാത്ത വിള്ളലാണ് വീണിരിക്കുന്നത്. ഉച്ചക്ക് ഖബറടക്കത്തിനു ശേഷം അനുശോചന യോഗം ചേർന്നു, കെ.എ.ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.യു.സി.രാമൻ, അമീൻ അശ്ഹരി, എൻ.പി.ഹംസ മാസ്റ്റർ,ശോഭന അഴകത്ത്,, ടി.കെ.സുധാകരൻ, സുബ്രഹ്മണ്യൻ മാസ്റ്റർ, സദാനന്ദൻ, ഗോപാലകൃഷ്ണൻ ചൂലൂർ, എം.കെ.അജീഷ്, എൻ.എം.ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, ഒ.അശോകൻ, കെ.ടി.ഷരീഫ്, ഹനീഫ ചാത്തമംഗലം സംസാരിച്ചു.നജീബ് കാന്തപുരം, ഖാലിദ് കിളിമുണ്ട, ഒ.ഹുസൈൻ, എം.ബാബുമോൻ എന്നിവർ സന്ദർശിച്ചു.

വോട്ടർമാർക്ക് നന്ദി പറയാൻ എം.കെ രാഘവൻ കുന്ദമംഗലത്ത് പര്യടനം നടത്തി.

കുന്ദമംഗലം: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്നാം തവണ ചരിത്ര വിജയം നേടിയ എം.കെ. രാഘവൻ എം.പി. വോട്ടർമാർക്ക് നന്ദി പറയാൻ കുന്ദമംഗലം മണ്ഡലത്തിൽ പര്യടനം നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൈങ്ങോട്ടു പുറത്ത് നിന്ന് ആരംഭിച്ച പര്യടനം മുൻ ഡി സി സി പ്രസിഡണ്ട് കെ.സി.അബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. കോയ അധ്യക്ഷത വഹിച്ചു. യു .സി . രാമൻ എക്സ് എം എൽ എ , യു ഡി എഫ് തെരഞ്ഞെടുപ്പ് സമിതി ഭാരവാഹികളായ ചെയർമാൻ ഖാലിദ് കിളി മുണ്ട , ജനറൽ കൺവീനർ സി.മാധവദാസ്, പി.മൊയ്തീൻ മാസ്റ്റർ, പി.സി.അബ്ദുൾ കരീം, ഡി സി സി ജനറൽ സെക്രട്ടറിമാരായ ചോലക്കൽ രാജേന്ദ്രൻ, വിനോദ് പടനിലം, യൂത്ത് ലീഗ് അഖിലേന്ത്യാ എക്സിക്യൂട്ടീവ് അംഗം യൂസഫ് പടനിലം, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം. പി കേളുക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു നെല്ലൂളി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഒ.ഉസ്സയിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി സി വി സംജിത്ത്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം. ബാബുമോൻ പ്രസംഗിച്ചു.

എം.കെ.രാഘവൻ വോട്ടർമാർക്ക് നന്ദി പറയാൻ കുന്ദമംഗലത്ത് 

കുന്ദമംഗലം : ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ റെക്കാർഡ് ഭൂരിപക്ഷത്തോടെ കോഴിക്കോട് മണ്ഡലത്തിൽ നിന്നും വിജയിപ്പിച്ച എം.കെ. രാഘവൻ വോട്ടർമാരോട് നന്ദി പറയാൻ കുന്ദമംഗലത്ത് എത്തിച്ചേർന്നു. കുന്ദമംഗലത്തിന്റെ അതിർത്തിയായ കാരന്തൂരിൽ വൻ സ്വീകരണമാണ് എം.കെ. രാഘവന് ലഭിച്ചത്.മുൻ എംഎൽഎ യു.സി. രാമൻ, കെ.സി.അബു,കെ.പി.സി.സി.എക്സി.അംഗങ്ങളായ പി.എം.നിയാസ്, പി.മൊയ്തീൻ മാസ്റ്റർ , കെ.പി .ബാബു എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ ഖാലിദ് കിളി മുണ്ട ,സി.മാധവദാസ്, എടക്കുനി അബ്ദുറഹിമാൻ, എ ഷിയാലി, എം.പി.കേളുക്കുട്ടി, ബാബു നെല്ലൂ ളി, ഒ.ഉസ്സയിൻ, പി.ഷൗക്കത്തലി, ടി.കെ ഹിതേഷ് കുമാർ, വിജി മു പ്രമ്മൽ, ഷൈജ വളപ്പിൽ, സി.വി. സംജിത്ത്, എം.ബാബുമോൻ, ആസിഫ റഷീദ്, ടി.കെ. സൗദ, എം. അംബുജാക്ഷി അമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു.

യൂ ഡി ഫ് കുടുംബ സംഗമങ്ങൾ കുന്ദമംഗലത്ത് സജീവമാകുന്നു.

കുന്ദമംഗലം: കോഴിക്കോട് ലോക് സഭ യു.ഡി എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ വിജയത്തിനായിയൂ ഡി ഫ് കുടുംബ സംഗമങ്ങൾ കുന്ദമംഗലത്ത് സജീവമാകുന്നു. നൂറു കണക്കിന് സ്ത്രീ വോട്ടർമാരെയും, നവവോട്ടർ മാരെയും ലക്ഷ്യമിട്ട് ഓരോദിവസവും പത്തിൽ കൂടുതൽ കുടുംബയോഗങ്ങൾ നടന്നു വരികയാണ്. ബൂത്ത് മുപ്പതിൽ നടന്ന കുടുംബയോഗം മണ്ഡലം യൂ ഡി എഫ് ചെയർമാൻ ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി വോട്ടർമാർ പ്രതികരിക്കും എന്ന് പറഞ്ഞു. പാടാളിയിൽ ഹസ്സൻഹാജി അധ്യക്ഷത വഹിച്ചു. പങ്കെടുത്തു സംസാരിച്ചവർ മൊയ്‌തീൻ കോയ കണിയറക്കൽ. ബൂത്ത് നിരീക്ഷകൻ എൻ.എം യൂസുഫ്. ബൂത്ത് ചെയർമാൻ ഉസ്മാൻ ചേറ്റൂൽ, നൗഫിറ, ആയിഷ, വി സി മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു പന്തീർപാടം ഒമ്പതാം ബൂത്ത് കുടുംബ സംഗമം ജില്ലാ യൂത്ത് ലീഗ് കമ്മറ്റി അംഗം ഒ.സലീം ഉദ്ഘാടനം ചെയ്തു. കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ഒ.ഉസ്സയിൻ, ബാബു നെല്ലൂ ളി, മൊയ്തീൻകോയ കണിയാറക്കൽ, പി.കൗലത്ത്, അഡ്വ: ജുനൈദ്, കെ.ടി.ഖദീം, സി.പി.ശിഹാബ് ,പി നിസാർ തുടങ്ങിയവർ സംസാരിച്ചുകാരക്കുന്നുമ്മൽ യു.ഡി.എഫ് കുടുംബ സംഗമം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു. സുബ്രമഹ്ണ്യൻകോണിക്കൽ അധ്യക്ഷത വഹിച്ചു ഒ.ഉസ്സയിൻ, ബാബു നെല്ലൂ ളി, പി.കൗലത്ത്, ടി.കെ.ഹിതേഷ് കുമാർ, ടി.മൊയ്തീൻ, കെ.കെ.ഷമീൽ, അഡ്വ.ടി.പി. ജുനൈദ്, കെ.ടി.ഖദീം, നസീമ തുടങ്ങിയവർ സംസാരിച്ചു.മുറിയനാൽ നടന്ന കുടുംബ സംഗമം നിയോജക മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറിഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു ടി കെ സൗദ അധ്യക്ഷത വഹിച്ചു കെ.മൊയ്തീൻ, ഒ.ഉസ്സയിൻ, ബാബു നെല്ലൂ ളി, കണിയാറക്കൽ മൊയ്തീൻകോയ, എ.കെ.ഷൗക്കത്തലി, എ.പി.സഫിയ, ത്രിപുരിപുളോറ, പി.പി.ഇസ്മായിൽ, ഒ.സലീം, കബീർ മുറിയനാൽ, വി.പി.മുനീർ, വി.പി.സലീം, ടി.കെ.സൗദ, പി.പി. ആലി, വി.പി.അബൂബക്കർ ,പി.കെ.അശ്റഫ് തുടങ്ങിയവർ സംസാരിച്ചു ഫോട്ടോ: 1 – പന്തീർപാടം യു.ഡി.എഫ്കുടുംബ സംഗമം ഒ.സലീം ഉദ്ഘാടനം ചെയ്യുന്നു 2. കാരക്കുന്നുമ്മൽ യു.ഡി.എഫ് കുടുംബ സംഗമം എം.ബാബുമോൻ ഉദ്ഘാടനം ചെയ്യുന്നു 3. മുറിയനാൽ യു.ഡി.എഫ് കുടുംബ സംഗമം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സിക്രട്ടറിയായി മൂന്നാം തവണയും മറുവാട്ട് മാധവൻ

കുന്ദമംഗലം: കോഴിക്കോട് ലോക്സഭ യു.ഡി.എഫ്സ്ഥാനാർത്ഥി എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചിട്ടപെടുത്തുന്നതിനും മേൽഘടകത്തിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ തൽസമയം താഴെക്കിടയിലേക്ക് എത്തിക്കുന്നതിനും 72 കാരനായ മറുവാട്ട് മാധവൻ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ മൂന്നാം തവണയുമെത്തി ശ്രദ്ധേയനാകുന്നു ഇടയ്ക്ക് ടി.സിദ്ധീക് നിയമസഭയിലേക്ക് മൽസരിച്ചപ്പോഴും സിക്രട്ടറി മാധവൻ തന്നെ .മാധവന്റെ സൗമ്യമായ പെരുമാറ്റവും എല്ലാവരുടെയും നമ്പറും ശാഖാതലത്തിലെ പ്രവർത്തകരും ലീഡേഴ്സുമായുള്ള ബന്ധവുമാണ് മാധവനെ തേടി സിക്രട്ടറി പദവിയെത്തുന്നത്. 1995ലും 2000ത്തിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറായ മാധവൻ 1995ലെ പഞ്ചായത്തിലെ ഏകസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻപദവിയും 2005ൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാനും ആയിട്ടുണ്ട് ഇപ്പോൾ കോഴിക്കോട് ഡി.സി.സി മെമ്പറും മുമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി പദവിയും വന്നിച്ചിട്ടുണ്ട് രാവിലെ 9 മണിക്ക് എത്തുന്ന മാധവൻ രാത്രി 9 വരെ ഓഫീസിൽ സജീവമായി ഉണ്ടാകും ഇതിനിടെ പോസ്റ്റർ, ചിഹ്നം, വോട്ടർ ലിസ്റ്റ് ചോദിച്ചെത്തുന്നവർക്ക് തൽസമയം നൽകുകയും ചെയ്യുന്നു ഇതിനിടെ സ്ഥാനാർത്ഥിയെ തേടിയെത്തുന്നവർക്ക് ഫോണിൽ കണക്ട് ചെയ്ത് നൽകാനും സമയം കണ്ടെത്തുന്നു. കുന്ദമംഗലം പഞ്ചായത്തിലെ 36 ബൂത്ത് കമ്മറ്റി ചെയർമാൻ – കൺവീനർമാരുടെ നിരന്തരം ഫോണിലൂടെ ബന്ധ പെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു പരാതി കേൾക്കുന്നു കേട്ട പരാതി പരിഹരിക്കപെടേണ്ടതാണ്ടങ്കിൽ നേതാക്കളുമായി ബന്ധപെട്ട് തീർപ്പാക്കുന്നു ആരോടും പരിഭവമോ ദേശ്യമോ ഇല്ലാതേ ചിട്ടയായുള്ള പ്രവർത്തനം രണ്ട് ആൺകുട്ടികളാണ് മൂത്ത മകൻ ധനീഷ് ലാൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സിക്രട്ടറിയും മറ്റൊരു മകനായ മനീഷ് ലാൽ കുന്ദമംഗലം ഹൈസ്ക്കൂൾ അധ്യാപകനാണ് ഭാര്യ സൗദാമിനി ഐ.ഗ്രൂപ്പുകാരനായ ഇദേഹം ജില്ലയിലെ കരുത്തനായ നേതാവ് എൻ.സുബ്രമഹ്ണ്യനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ഇനി മൽസരിക്കാൻ താൽപര്യമില്ല കക്ഷിക് ഇത്തവണ എം.കെ.രാഘവൻ വൻ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപെടുമെന്നും കണക്കുകൾ നിരത്തി പറയുന്നു

പന്തീർപാടത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 

പന്തീർപാടത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കോഴിക്കോട് ലോക്സഭ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവന്റെ പ്രചാരണ പ്രവർത്തനം ഊർജിതപെടുത്തുന്നതിനായി പന്തീർപാടത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു മണ്ഡലം ലീഗ് സിക്രട്ടറി ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു എം.പി.കേളുകുട്ടി അധ്യക്ഷത വഹിച്ചു. ഒ.ഉസ്സയിൻ, കെ.കെ.ഷമീൽ, ഒ.സലീം, സി.പി.മുഹമ്മദ്, കെ.കെ.സി.നൗഷാദ് സംസാരിച്ചു

എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: കുന്ദമംഗലത്ത് യു.ഡി.എഫ് ബൂത്ത്തല യോഗം തുടങ്ങി

കുന്ദമംഗലം: കോഴിക്കോട് ലോക്സഭ യു.ഡി.എഫ്സ്ഥാനാർത്ഥി എം.കെ.രാഘവന്റെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്തിൽ യു.ഡി.എഫ് ബൂത്ത്തല കൺവെൻഷനുകൾ തുടങ്ങി ബൂത്ത് 27 കാരന്തൂർ കൺവെൻഷൻ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഒ.ഉസ്സയിൻ ഉദ്ഘാടനം ചെയ്തു എൻ സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു ബാബു നെല്ലൂളി, പി.ഷൗക്കത്തലി, .ഹരിദാസൻ മാസ്റ്റർ, ഇടക്കുനി അബ്ദുറഹിമാൻ, ഹബീബ് കാരന്തൂർ ,വാസു എൽ.ഐ.സി, സുബ്രമഹ്ണ്യൻ കോളിക്കൽ ,സുധാകരൻ തട്ടാരക്കൽ, സോമൻ തട്ടാരക്കൽസംസാരിച്ചു സക്കീർ ഉസ്സയിൻ സ്വാഗതവും അസീസ് തൈകണ്ടി നന്ദിയും പറഞ്ഞു ഹബീബ് കാരന്തൂർ (ചെയർമാൻ) സുകുമാരൻ നായർ (കൺവീനർ) അസീസ് തൈക്കണ്ടി ട്രഷറർ ആയി 51 അംഗ കമ്മറ്റി രൂപീകരിച്ചു ഫോട്ടോ:

ആവേശം വിതച്ച് എം.കെ.രാഘവന്റെ പര്യടനം

കുന്ദമംഗലം: പ്രവർത്തകരിൽ ആവേശം വിതച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കുന്ദമംഗലം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഏഴു മണിക്ക് നവജ്യോതി കോൺവെന്റിലാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തളരാത്ത പോരാളിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് കന്യാസ്ത്രീകളടക്കമുള്ളവർ എം.കെ. രാഘവനെ സ്വീകരിച്ചത്. പിന്നീട് ആമ്പ്രമ്മൽ _ തെക്കയിൽ ഭാഗത്ത് ബാൻറ് വാദ്യങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് പ്രവർത്തകരാണ് എതിരേറ്റത് . പിന്നീട് അവ്വാത്തോട്ടിൽ ചേർന്ന ബൂത്ത് യോഗത്തിൽ രാഹുൽ ഗാന്ധി മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വോട്ടർമാർ വഹിക്കുന്ന പങ്കിനെ കുറിച്ചും രാജ്യം നിലനിൽക്കേണ്ട ആവശ്യകതയെ കുറിച്ചും ഒരു ലഘു പ്രസംഗം. കാരന്തൂർ ലീഗ് ഓഫീസിൽ ചേർന്ന പ്രവർത്തക യോഗത്തിലും സംബന്ധിച്ചു. 3 മണിക്കൂർ കൊണ്ട് പഞ്ചായത്തിലെ ഒട്ടേറെ സ്ഥാപനങ്ങളിലും പ്രവർത്തകരെയും സന്ദർശനം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാൻ യു ഡി എഫ് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഖാലിദ് കിളിമുണ്ട, ജനറൽ കൺവീനർ സി.മാധവദാസ്,നേതാക്കളായ ബാബു നെല്ലൂ ളി, ഒ.ഉസ്സയിൻ, സി. വി.സംജിത്ത്, ടി.കെ.സീനത്ത്, ടി.കെ.ഹിതേഷ് കുമാർ, എന്നിവർ എം.കെ. രാഘവനൊന്നിച്ചു ണ്ടായിരുന്നു.
ചാത്തമംഗലം മണ്ഡലത്തിലെ പര്യടനം ചാത്തമംഗലത്ത് നിന്ന് ആരംഭിച്ചു. വിവിധ സ്ഥാപനങ്ങളിലും വ്യക്തികളോടും വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം വടകരയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ച ദമ്പതികളുടെ വീടും സന്ദർശിച്ചാണ് മടങ്ങിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ ഇ.എം.ജയപ്രകാശ്, അഹമ്മദ് കുട്ടി അരയങ്കോട്, വിനോദ് പടനിലം, കെ.സി.ഇസ്മാലുട്ടി, എൻ.പി.ഹംസ മാസ്റ്റർ, ടി.കെ.സുധാകരൻ, ഒ അരോകൻ, എൻ.പി.എം.കെ.രാഘവൻ പര്യടനം നടത്തി. എം.കെ.രാഘവൻ ചാത്തമംഗലം പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.കെട്ടാങ്ങൽ മോണിംഗ് സ്റ്റാർ ചർച്ചിൽ ഫാദർ തോമസ് കുര്യനേയും കമ്പനിമുക്ക് സെന്റ് ജോസഫ് ചർച്ച് ഫാദർ ജോർജ് വെള്ളച്ചക്കുടിയിൽ എന്നിവരേയും സന്ദർശിച്ചു ആശീർവാദവും അ അനുഗ്രഹങ്ങളും സ്വീകരിച്ചു. വടകരയിൽ വെച്ച് ബൈക്ക് അപകടത്തിൽ മരിച്ച നൗഫലിന്റെയും മുബഷിറയുടേയും മലയമ്മയിലെ കരിയാത്തൻ കുന്നുമ്മൽ വീടും സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.തുടർന്ന് ആർ.ഇ.സി. ഗവ.ഹൈസ്കൂൾ തുടർവിദ്യാഭ്യാസ പഠിതാക്കളുമായും എം.കെ.രാഘവൻ സഹായം അഭ്യർത്ഥിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.കോൺഗ്രസ്സ് പാർട്ടി യിലേക്ക് പുതുതായി കടന്നു വന്ന വലിയപൊയിൽ കുമാരേട്ടന്റെ വീട്ടിൽ എത്തിയ സ്ഥാനാർത്ഥി കുമാരേട്ടനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.ഡി.സി.സി.സെക്രട്ടറിമാരായ ഇ.എം.ജയപ്രകാശ്, എടക്കുനി അബ്ദുറഹിമാൻ,മണ്ഡലം യു. ഡി. എഫ് ചെയർമാൻ ഖാലിദ് കിളിമുണ്ട, ചെയർമാൻ എൻ.പി.ഹംസ മാസ്റ്റർ, കൺവീനർ ടി.കെ.സുധാകരൻ, ഒ.അശോകൻ, എൻ.പി.ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, ജബ്ബാർ മലയമ്മ, എൻ.കെ.സുരേഷ് ,പി.മൊയ്തു എന്നിവർ സ്വാനാർത്ഥിയെ അനുഗമിച്ചു.

എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: ചാത്തമംഗലത്ത് യു.ഡി.എഫ് കൺവെൻഷൻ നടത്തി

കെട്ടാങ്ങൽ: കോഴിക്കോട് ലോക് സഭ യു.ഡി എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥംചാത്തമംഗലം പഞ്ചായത്ത്‌ തെക്കൻ മേഖല യു. ഡി. എഫ്. തെരഞ്ഞെടുപ്പു കൺവെൻഷൻ വെള്ളലശ്ശേരിയിൽ നടന്നു. 501 അംഗ കമ്മിറ്റിക്കു രൂപം നൽകി. എക്സ് എം.എൽ. എ. യു. സി. രാമൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എൻ. എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ കെ. എ. ഖാദർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഡി. സി. സി. സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, നിയോജക മണ്ഡലം യു. ഡി. എഫ്. ചെയർമാൻ ഖാലിദ് കിളിമുണ്ട, എൻ. പി. ഹംസ മാസ്റ്റർ, പി.സി. കരീം, അഹമ്മദ്‌ കുട്ടി അരയൻകോട്, ഇ. സി. എം. ബഷീർ മാസ്റ്റർ, എൻ. പി. ഹമീദ് മാസ്റ്റർ, ശിവദാസ പണിക്കർ, ഷമീർ പാഴൂർ,പി. കെ. ഹഖീം മാസ്റ്റർ സംസാരിച്ചു. കൺവീനർ കെ. സി. ഇസ്‌മാലുട്ടി സ്വാഗതവുംകെ. വി. മുഹമ്മദ്‌ റാഫി നന്ദിയും പറഞ്ഞു. ചെയർമാനായി അഹമ്മദ് കുട്ടി അരയൻകോടിനെയും കൺവീനറായി കെ. സി. ഇസ്മാളലുട്ടിയേയും ട്രഷറർ ആയി കെ. വി. മുഹമ്മദ്‌ റാഫിയെയും തെരെഞ്ഞെടുത്തു.

എം.കെ രാഘവന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ മണ്ഡലം മുസ്ലീം ലീഗ് ഒരുക്കം തുടങ്ങി

കുന്ദമംഗലം:ജനവിരുദ്ധ സർക്കാരുകളുടെ പതനം ഉറപ്പ് വരുത്തുക – പാർലിമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ വിജയത്തിന് വേണ്ടി മുസ്ലിം ലീഗ് പ്രവർത്തകൻ മാർകർമ്മരംഗത്തിറങ്ങണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ടു് കെ.മൂസ്സ മൗലവി അധ്യക്ഷം വഹിച്ചു.ജില്ല വൈസ് പ്രസിഡണ്ടു് കെ.എ.ഖാദർ മാസ്റ്റർ ഉൽ ഘാടനം ചെയ്തു.ജന:സി ക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു.എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ, സി.മരക്കാർ കുട്ടി, കെ.കെ.കോയ, എൻ.പി.അഹമ്മദ്, വി.പി.മുഹമ്മദ്, മാസ്റ്റർ, എം.പി.മജീദ്‌, ഒ.ഉസ്സയിൻ, എ.അലവി, എൻ.എം.ഉസ്സയിൻ, അഹമ്മദ് കുട്ടി അരയങ്കോട്, വി.കെ.റസാക്ക്, പൊതാത്ത് മുഹമ്മദ് ഹാജി, കുമ്മുങ്ങൽ അഹമ്മദ്, വി.പി.കബീർ, കെ.എസ്- അലവി, എ.പി. സഫിയ, ടി.കെ.സീനത്ത്, കെ.എം. കോയ, ജാഫർ സാദിഖ്, മുംതസ്സ് ഹമീദ്, റംല, ഇസ്മായിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.