83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി നെറ്റ്ഫ്‌ളിക്‌സ്

ഒൺലൈൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിക്കുന്നു. 83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘ദി ഓൾഡ് ഗാർഡ്’ എന്ന വീഡിയോ ഗെയിം കളിച്ച് ഏറ്റവും വലിയ സ്‌കോർ നേടുന്നവർക്കാണ് 83 വർഷത്തേക്ക് സബസ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്‌ളിക്‌സ് ‘ദി ഓൾഡ് ഗാർഡ്’ എന്ന ചിത്രം പുറത്തിറക്കുന്നത്. ചാർലിസ് തെറോണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓൾഡ് ഗെയിമിൽ ലാബ്രീസ് വീൽഡിംഗ് ഇമ്മോർട്ടലായാണ് നിങ്ങൾ കളിക്കേണ്ടത്. ശത്രുക്കളെ പരാജയപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം.

ബ്രൗസർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കളിയാണ് ‘ദി ഓൾഡ് ഗാർഡ് ഗെയിം’. ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഗെയിം കളിക്കേണ്ടത്. വലിയ ഇരുതലയുള്ള കോടാലി ഉപയോഗിച്ച് കഴിയാവുന്നത്ര ശത്രുക്കളെ കൊലപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം. ശത്രുക്കൾക്ക് നിങ്ങളെ കൊല്ലാൻ പറ്റില്ല. എന്നാൽ ഓരോ തവണ ശത്രു നിങ്ങളെ കൊല്ലാൻ ശ്രമിക്കുമ്പോഴും നിങ്ങളുടെ വേഗത കുറയും. അതുകൊണ്ട് തന്നെ ശത്രുവിന്റെ ആക്രമണത്തിന് ഇരയാകാതെ മുന്നേറാൻ ശ്രദ്ധിക്കണം.ജൂലൈ 19 വരെയാണ് ഗെയിം ഉണ്ടാവുക. ഈ കാലയളവിൽ ഏറ്റവും കൂടുതൽ സ്‌കോർ കരസ്ഥമാക്കുന്ന വ്യക്തിക്കാണ് 83 വർഷം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി സബ്‌സ്‌ക്രിപ്ഷൻ നൽകുന്നത്. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ മത്സരമുള്ളു.

Tech point store app ഇന്നുതന്നെ install ചെയ്യൂ നിങ്ങൾക്കിഷ്ടപെട്ട പ്രൊഡക്ട് സ്വന്തമാക്കൂ

കാരന്തൂർ: ഏപ്രിൽ 17ന് രാവിലെ 9 ന് പ്രശസ്ത സിനിമാ-സീരിയൽ നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്യുന്ന കാരന്തൂരിലെ നൂരിയമദ്രസക്ക് സമീപമുള്ള Tech point store സന്ദർശിക്കൂ നിങ്ങൾക്കാവശ്യമായ എന്തും Tech point store appലൂടെ സ്വന്തമാക്കാം വിവിധ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, വിവിധയിനം മിഷിണ റികൾ, ഇൻവർട്ടർ, UP S, സോളാർ, മൊബൈൽ അസറീസ്, സെക്യൂരിറ്റി സിസ്റ്റം CCTV, കമ്പ്യൂട്ടറുകൾ, എന്നിവക്ക് പുറമേ ഉപയോഗജന്യമായ ഉപകരണങ്ങൾ ഗ്യാരണ്ടിയോടെ റിപ്പയർ ചെയ്തും കൊടുക്കുമെന്ന് ഉടമകൾ അറിയിച്ചു ഫോൺ 04952803666, 94002 03666 ഓൺ ലൈൻ www.tecpoint store.com

ബാറ്റിൽ റോയെൽ ഇതു ചെറിയ കളിയല്ല, കുഴപ്പം പിടിച്ചതെന്ന് ആരോപണം

കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നതു മുതൽ അവർക്കു ജലദോഷം വരുന്നതു വരെ പബ്ജി ഗെയിം കളിക്കുന്നതുകൊണ്ടാണ് എന്നു പലരും പറയുന്നു. ഗെയിം നിരോധിക്കുന്നതിനായി കോടതിയിൽ   ഹർജികൾ സമർപ്പിക്കുന്നു, കേട്ട പാതി കേൾക്കാത്ത പാതി ചിലയിടങ്ങളിൽ ഗെയിം  നിരോധിക്കുന്നു, അടുത്ത ബ്ലൂവെയിലാണ് ഈ പബ്ജി എന്നു പ്രഖ്യാപിക്കുന്നിടം വരെയെത്തി    നിൽക്കുന്നു കാര്യങ്ങൾ.  പബ്ജി അഡിക്ടീവ് ഗെയിമാണ് എന്നതാണ്  
വളരെ പ്രധാനപ്പെട്ട ഒരു ആരോപണം. അതു വളരെ ശരിയുമാണ്. പബ്ജിയുടെ അതേ സ്വഭാവമുള്ള… ഫോട്നൈറ്റിനും ഈ വിശേഷണങ്ങളും ആരോപണങ്ങളും ബാധകമാണ്. രണ്ടും ഒരേ പ്ലാറ്റ്ഫോമിൽ  ഒരുക്കിയ ഒരേ ആശയത്തിന്റെ ആവിഷ്കാരങ്ങൾ. ഒരേ തിരക്കഥ രണ്ടു സംവിധായകർ സിനിമയാക്കുന്നതുപോലെയുള്ള വ്യത്യാസമേ പബ്ജിയും ഫോട്നൈറ്റും തമ്മിലുള്ളൂ. ഗ്രാഫിക്സിലും  ഗെയിംപ്ലേയിലുമുള്ള ചില്ലറ വ്യത്യാസങ്ങൾ മാത്രം.  ഇന്ത്യയിൽ പബ്ജിക്കാണ് കൂടുതൽ പ്രചാരമെങ്കിലും   ലോകത്ത് ഏറ്റവും കളിക്കാരുള്ളത് ഫോട്നൈറ്റിനാണ്. ഇതു കളിക്കുന്നത് കുട്ടികളിൽ അക്രമവാസന വളർത്തുമെന്നും തുടർച്ചയായി കളിക്കാൻ പ്രേരിപ്പിക്കുന്നുവെന്നുമാണ് ആരോപണങ്ങൾ.

ഫ്ലിപ്പ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ രാജിവെച്ചു

ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ രാജിവെച്ചു. സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിട്ടതിന് പിന്നാലെയാണ് ബിന്നി ബിന്‍സാലിന്റെ രാജി.

36കാരനായ ബിന്നി, സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്ന് 2007ലാണ് ഫ്ലിപ്പ്കാര്‍ട്ട് സ്ഥാപിച്ചത്. ഈ വര്‍ഷം ആദ്യം ഫ്ലിപ്പ്കാര്‍ട്ട് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ബിന്നിയുടെ രാജിക്കാര്യം അറിയിച്ചത്.

ബിന്നിക്കെതിരായ ആരോപണത്തിന്‍റെ വിശദാംശങ്ങള്‍ കമ്പനി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങള്‍ ബിന്നി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തിയ സമിതിക്കും ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജിവെക്കാനുള്ള ബിന്നിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ബിന്നി അവകാശപ്പെട്ടു. താനും കുടുംബവും പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ഥാപനത്തില്‍ താന്‍ കാരണമുണ്ടായ അസ്വസ്ഥതയില്‍ ഖേദമുണ്ടെന്നും ബിന്നി വ്യക്തമാക്കി.

ഫ്ലിപ്പ്കാര്‍ട്ടിലെ ജീവനക്കാരി സ്ഥാപനം വിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിന്നിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2016ലാണ് കമ്പനിക്ക് പരാതി ലഭിച്ചത്. 2012ല്‍ ഇവര്‍ കമ്പനി വിട്ടിരുന്നു. പരാതിയുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.

ഫ്ലിപ്പ്കാര്‍ട്ട് സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും. ഫ്ലിപ്പ്കാര്‍ട്ടിന് കീഴിലുള്ള മൈന്ത്ര, ജബോങ് എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി അനന്ത് നാരായണും തുടരും. ഫ്ലിപ്പ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് പിന്നാലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ പുറത്തു പോയിരുന്നു. ബിന്നിയും പുറത്ത് പോകുന്നതോടെ സ്ഥാപകര്‍ ഇല്ലാത്ത കമ്പനിയായി ഫ്ലിപ്പ്കാര്‍ട്ട് മാറി.

സി.ഇ.ഒ സ്ഥാനം രാജിവെച്ചെങ്കിലും കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ ബിന്നിയുടെ കൈവശമാണ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമായി തുടരും.

വാട്സാപ്പിലെ പുതിയ ഫീച്ചർ ഇതാ, സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

രാവിലെ എഴുന്നേറ്റാലുടൻ വാട്സാപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാണ് പലരും ദിനചര്യ ആരംഭിക്കുന്നത്. അവിടെ തീരുന്നില്ല. ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ ഈ പച്ച ഐക്കണിന്റെ കൂടെത്തന്നെയായിരിക്കും ചിലരെങ്കിലും. അവസാനം രാത്രി ഉറങ്ങും വരെ കക്ഷി നമ്മുടെ കൂടെയുണ്ടാകും. അതെ, വാട്സാപ്പ് നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. തർക്കമില്ല

വാട്സാപ്പിൽ വരാൻ പോകുന്ന ഒരു നിർണായക മാറ്റമാണ് ഇപ്പോൾ വാർത്തകളിൽ വരുന്നത്. ഗ്രൂപ്പ് ചാറ്റിൽ ‍വാട്സാപ്പ് രഹസ്യ മെസേജ് ഫീച്ചർ ലഭ്യമാക്കുന്നു. എന്നു വച്ചാൽ ഗ്രൂപ്പിലെ അംഗങ്ങളുമായി മറ്റാരും അറിയാതെ രഹസ്യമായി സൊള്ളാം. മറുപടിയും സീക്രട്ട്. അത്ര തന്നെ. കേൾക്കുമ്പോൾ നിസാരം. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യം ഗുരുതരമാകും.

ഒന്നിലേറെ രഹസ്യ വിൻഡോകൾ തുറന്നിരിക്കുമ്പോൾ ആളുമാറിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്. ഒരാളോടു പറയുന്ന പരാമർശമാകണമെന്നില്ല മറ്റൊരാളോടു പറയുന്നത്. വിൻഡോ കൃത്യമായി മനസിലാക്കി മറുപടി നൽകിയില്ലെങ്കിൽ പണി പാളുമെന്നു ചുരുക്കം. സോഷ്യൽമീഡിയയിലെ തെറ്റായ മെസേജുകളുടെ പേരിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കുകയും അത് വൻകുറ്റകൃത്യങ്ങളിലേക്കു നയിച്ച സംഭവങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ടെന്നതും ഓർക്കുക.

ഈ ഫീച്ചർ ഉപയോഗിക്കാൻ ആർക്കാണോ മെസേജ് അയക്കേണ്ടത് അയാളുടെ സന്ദേശത്തിൽ അമത്തിപ്പിടിച്ചാൽ മതി. അപ്പോൾ റിപ്ളേ പ്രൈവറ്റ്ലി ഓപ്ഷൻ കാണും. ഇതോടെ രഹസ്യചാറ്റിങ്ങ് തുടങ്ങാം. ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ 2.18.335 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്. ഇത് വെബ് വേര്‍ഷനിലോ, ഐഒഎസിലോ നിലവിൽ ലഭ്യമല്ല. എന്നാല്‍, ഈ ബീറ്റാ വേര്‍ഷന്‍ ഒട്ടും സ്‌റ്റേബിള്‍ അല്ലെന്നും ബീറ്റാ ടെസ്റ്റു ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പറയുന്നു

വീണ്ടും ഫെയ്സ്ബുക്കില്‍ വിവരങ്ങള്‍ ചോര്‍ന്നു, 81,000 പേരുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചു

ഫെയ്സ്ബുക്കില്‍ നിന്നും 120 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്നു ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ ചാറ്റ് അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തിയത്. മാത്രമല്ല, ഏകദേശം 81,000 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്തു ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചു. 

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ എഫ്‌ബി യൂസര്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വില്‍പനയ്ക്ക് വച്ചത്. എന്നാല്‍, വിവരങ്ങള്‍ ചോര്‍ന്നതായി വാര്‍ത്ത വന്നതിനു ശേഷം ഈ പരസ്യം നീക്കം ചെയ്‌തെന്നാണ് സൂചന.

ഡിജിറ്റല്‍ ഷാഡോസ് എന്ന സ്വകാര്യ അന്വേഷണ ഏജന്‍സിയെ കൊണ്ട് സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് 81,000 ആളുകളുടെ സ്വകാര്യ ചാറ്റുകള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെട്ടത്.

റഷ്യ, ഉക്രൈന്‍, യുകെ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹാക്കര്‍മാര്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഫെയ്സ്ബുക്കിന്റെ സുരക്ഷയുടെ അപര്യാപ്തത കൊണ്ടല്ല വിവരങ്ങള്‍ ചോര്‍ന്നത്. ഇത്തരത്തില്‍ ഇനി വിവരങ്ങള്‍ ചോര്‍ത്താതിരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും ബിബിസിയോട് ഫെയ്സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

Courtsey : News hunt http://dhunt.in/4YjCH?s=a&ss=wsp

നിങ്ങളുടെ മുഖം തന്നെ ഇമോജി, പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജി ബോര്‍ഡ്

ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഇമോജി മിനി അവതരിപ്പിച്ചിരിക്കുന്നത്. ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്ന ഗൂഗിളിന്റെ മെഷീന്‍ ലേണിംങ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുക

നിങ്ങളുടെ മുഖം തന്നെ ഇമോജി, പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജി ബോര്‍ഡ്

സ്വന്തം മുഖം ഇമോജിയായി ഉപയോഗിക്കാന്‍ ഗൂഗിളും അവസരമൊരുക്കുന്നു. ഗൂഗിളിന്റെ ജിബോര്‍ഡില്‍ ഇനിമുതല്‍ സ്വന്തം മുഖം ഉപയോഗിച്ച് ഇമോജികള്‍ നിര്‍മ്മിക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇമോജി മിനി എന്ന പേരിലാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൂഗിളിന്റെ ‘ഇമോജി മിനി’ പ്രഖ്യാപനം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇമോജി മിനി ലഭ്യമാകുമെന്ന് ഗൂഗിളിലെ എക്‌സ്പ്രഷന്‍ ടീം ക്രിയേറ്റീവ് ഡയറക്ടര്‍ ജെന്നിഫര്‍ ഡാനിയേല്‍ വ്യക്തമാക്കി. നിര്‍മ്മിത ബുദ്ധി(A.I)യുടെ സഹായത്തിലാണ് ഗൂഗിള്‍ ഇമോജി മിനിയെ അവതരിപ്പിച്ചിരിക്കുന്നത്. സമാനമായ ഇമോജികള്‍ നേരത്തെ തന്നെ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.

നിങ്ങളുടെ മുഖം തന്നെ ഇമോജി, പുതിയ ഫീച്ചറുമായി ഗൂഗിള്‍ ജി ബോര്‍ഡ്

ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ മെഷീന്‍ ലേണിംങ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുന്നത്. മുഖത്തിന്റെ നിറം മാറ്റാനും മുടിയും മൂക്കും കണ്ണും തുടങ്ങി മുഖത്തെ പ്രധാന ഭാഗങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി സ്വന്തം രൂപത്തെ കൂടുതല്‍ സുന്ദരമാക്കാനും അവസരമുണ്ട്. സെല്‍ഫിയില്‍ പതിയാത്ത മറുകോ മറ്റോ ഉണ്ടെങ്കില്‍ അതും ഈ ഇമോജി മിനിയില്‍ ഉള്‍പ്പെടുത്താനാകുമെന്നും ഗൂഗിള്‍ പറയുന്നു. നിലവില്‍ ലഭ്യമായ ഇമോജികള്‍ നല്‍കുന്ന ചിത്രത്തിന്റെ രൂപത്തിലേക്ക് മാറ്റി അവതരിപ്പിക്കുകയാണ് ഗൂഗിള്‍ ഇമോജി മിനി ചെയ്യുന്നത്.

Courtsey : Google Official Blog

യുപിഐ ആപ്പ് വഴി ഇനി ദിവസം പത്ത് ഇടപാടുകള്‍മാത്രം….

നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന് അക്കൗണ്ടുകളുണ്ടെങ്കില്‍ യുപിഐ വഴി 30 തവണ പണം കൈമാറാം…….

ന്യൂഡല്‍ഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു…….

ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് 10 പേര്‍ക്കുമാത്രമേ ഇനി പണം കൈമാറാന്‍ കഴിയൂ. നിലവില്‍ 20 പേര്‍ക്ക് പണം കൈമാറാനുള്ള സൗകര്യമുണ്ടായിരുന്നു. അതായത്, നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍  ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന് അക്കൗണ്ടുകളുണ്ടെങ്കില്‍ യുപിഐ വഴി 30 തവണ പണം കൈമാറാം. .എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കില്‍ 10 ഇടപാടുമാത്രമെ നടത്താന്‍ കഴിയൂ.

ഷോപ്പിങിനും മറ്റും ഈ നിയന്ത്രണം ബാധകമല്ല. വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്‌സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ……

Upgrade your smart watch with the latest firmware.

All right. Well, take care yourself. I guess that’s what you’re best, presence old master? A tremor in the Force. The last time felt it was in the presence of my old master. I have traced the Rebel spies to her.

Remember, a Jedi can feel the Force flowing through him. I can’t get involved! I’ve got work to do! It’s not that I like the Empire, I hate it, but there’s nothing I can do about it right now.

Design is not just what it looks like and feels like. Design is how it works.

The plans you refer to will soon be back in our hands. The plans you refer to will soon be back in our hands. Leave that to me. Send a distress signal, and inform the Senate that all on board were killed. Red Five standing by.

I find your lack of faith disturbing. A tremor in the Force. The last time I felt it was in the presence of my old master. Hey, Luke! May the Force be with you. Red Five standing by. Red Five standing by. Your eyes can deceive you. Don’t trust them.

Hokey religions and ancient weapons are no match for a good blaster at your side, kid. I find your lack of faith disturbing. The more you tighten your grip, Tarkin, the more star systems will slip through your fingers. As you wish.

I need your help, Luke. She needs your help. I’m getting too old for this sort of thing. Oh God, my uncle. How am I ever gonna explain this? As you wish. Escape is not his plan. I must face him, alone. You mean it controls your actions?

Remember, a Jedi can feel the Force flowing through him. The plans you refer to will soon be back in our hands. Ye-ha! The plans you refer to will soon be back in our hands.

5_newsmag_l_fwoman-smartphone-girl-technology

A morning without coffee is like sleep.
Hokey religions and ancient weapons are no match for a good blaster at your side, kid. I find your lack of faith disturbing.

The more you tighten your grip, Tarkin, the more star systems will slip through your fingers. As you wish.

Remember, a Jedi can feel the Force flowing through him. The plans you refer to will soon be back in our hands. Ye-ha! The plans you refer to will soon be back in our hands.

The more you tighten your grip, Tarkin, the more star systems will slip through your fingers. In my experience, there is no such thing as luck. Red Five standing by.

A tremor in the Force. The last time I felt it was in the presence of my old master. I have traced the Rebel spies to her. Now she is my only link to finding their secret base. Remember, a Jedi can feel the Force flowing through him.

I need your help, Luke. She needs your help. I’m getting too old for this sort of thing. Red Five standing by. Don’t be too proud of this technological terror you’ve constructed. The ability to destroy a planet is insignificant next to the power of the Force. The plans you refer to will soon be back in our hands. The plans you refer to will soon be back in our hands.

These are the best smartphones in the world