ഹരിതം സഹകരണ പദ്ധതിക്ക്കുന്ദമംഗലം കോ- ഓപ്പ്.റൂറൽ ഹൗസിംഗ് സൊസൈറ്റിയിൽ തുടക്കം

കുന്ദമംഗലം: കേരള സർക്കാരിൻ്റെ ഹരിതം സഹകരണ പദ്ധതിഹരിതം സഹകരണ പദ്ധതി പാറപ്പുറത്ത് രാജന്  തെങ്ങിൻ തൈ നൽകി കൊണ്ട്   കുന്ദമംഗലം കോ- ഓപ്പ്.റൂറൽ ഹൗസിംഗ് സൊസൈറ്റിയിൽ  പ്രസിഡണ്ട് കെ.സി. അബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡയരക്ടർമാരായ മറുവാട്ട് മാധവൻ, സി.പി. രമേശൻ, ടി.എം. ജയരാജൻ, മാമ്പ്ര മാധവൻ, പി. ബാബു രാജൻ മാസ്റ്റർ, പി.കെ. പ്രേമകുമാരി, കെ. ശോഭന, ബിന്ദു പ്രേമരാജ്, സെക്രട്ടറി വി.പി.കൃഷ്ണപ്രസാദ് പ്രസംഗി

മിനി സിവില്‍സ്റ്റേഷന്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ വിവിധ ഓഫീസുകള്‍ക്കായി പൂര്‍ണ്ണമായും
വിട്ടു നല്‍കുന്നതിന് ചെയ്യേണ്ടഅവസാന വട്ട പ്രവൃത്തികള്‍ സംബന്ധിച്ച് പി.ടി.എ റഹീം
എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ സംയുക്ത പരിശോധന നടത്തി.

മിനി സിവില്‍സ്റ്റേഷന് പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത്
ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച സാഹചര്യത്തില്‍ പ്രവേശന മാര്‍ഗ്ഗം തടസ്സപ്പെട്ട
അവസ്ഥയിലാണുള്ളത്. ഇതിന് പരിഹാരമായി റവന്യു വകുപ്പിന്‍റെ അനുമതിയോടെ സബ്
താലൂക്ക് ഓഫീസ് ഭാഗത്ത് പുതിയ പ്രവേശന മാര്‍ഗ്ഗവും ഗേറ്റും സ്ഥാപിക്കുന്നതിനും
ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തികള്‍ കെട്ടുന്നതിനും തീരുമാനിച്ചു. ഈ
പ്രവൃത്തികള്‍ക്ക് വേണ്ടിവരുന്ന തുക എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍
നിന്ന് നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്‍റ് പി.
ശിവദാസന്‍ നായര്‍, മെമ്പര്‍ രാജീവ് പെരുമണ്‍പുറ, എല്‍.എസ്.ജി.ഡി സൂപ്രിംഗ്
എഞ്ചിനീയര്‍ കെ.ജി സന്ദീപ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സീന അലക്സ്, പി.ഡബ്ല്യു.ഡി
സ്പെഷ്യല്‍ ബില്‍ഡിംഗ്സ് അസി. എക്സി. എഞ്ചിനീയര്‍ ഒ സുനിത,
അസി.എഞ്ചിനീയര്‍മാരായ പി. വിജയലക്ഷ്മി, സി റൂബി തുടങ്ങിയവര്‍ സംബന്ധിച്ചു.

ലോക പരിസ്ഥിതി ദിനത്തിൽ നാടെങ്ങും വൃക്ഷ തൈ നടലും കർഷകരെ ആദരിക്കലും

കുന്ദമംഗലം:ലോക പരിസ്ഥിതി ദിനത്തിന്റെ  ഭാഗമായി കുന്ദമംഗലം പഞ്ചായത്തിലെ 95 വയസ്സ് പിന്നിട്ട മുതിർന്ന കർഷകൻ പതിമംഗലം കുഴിമണ്ണിൽ ആലി സാഹിബിനെ  പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജന: സിക്രട്ടറി പി.കെ ഫിറോസ് പൊന്നാട അണിയിച്ചു

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്  സിദ്ധീഖ് തെക്കയിൽ , ജന: സിക്രട്ടറി കെ.കെ ഷമീൽ, കെ പി സൈഫുദ്ധീൻ, അഡ്വ:ടി പി ജുനൈദ്, റിഷാദ് കെ.കെ, അൽത്താഫ് അഹമ്മദ്, താജുദ്ധീൻ എ.കെ, നാസർ ടി, ഷമീർ എം, ജംഷിദ് എം പി, അഷ്റഫ് ടിടി എന്നിവർ സംബന്ധിച്ചു. പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും വൃക്ഷ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിക്കുകയും ചെയ്തു

കുന്ദമംഗലം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് സി.എഫ്.സി. കാരന്തൂരിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. ക്ലബ് സെക്രെട്ടറി ആശിർ ചേറ്റൂൽ നേതൃത്വം നൽകി.നവാസ് റഹ്മാൻ ,മുഹമ്മദ് റിയാസ് എം.സി ,സിദ്ധിഖ് എംസി,അജ്മൽ എന്നിവർ പങ്കെടുത്തു. ‘

കുന്ദമംഗലം:  ഗ്രാമപഞ്ചായത്ത് ബിഎംസി
ജുൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്   വൃക്ഷതൈ നട്ടു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ്‌ കെ പി കോയ, ക്ഷേമകാരി ചെയർമാൻ,ടി കെ ഹിതേഷ് കുമാർ, മെമ്പർമാരായ എംവി ബൈജു, എം ബാബു മോൻ, ബി.എം.സി കൺവീനർ അൻഫാസ്, ടി പി രമേശൻ, സലീം എന്നിവർ പങ്കെടുത്തു 

കുന്ദമംഗലം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സദയം ചാരിറ്റബിൾ ട്രസ്റ്റ് വിവിധ കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു. വീടുകളിൽ തൈ എത്തിക്കുകയും ചെയ്തു.കുന്ദമംഗലം മൃഗാശുപത്രി വളപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.എം. ടിനുവും കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ അപർണ്ണയും തൈ നട്ടു. സദയം ഭാരവാഹികളായ സർവ്വദ മനൻ കുന്ദമംഗലം, ഉദയകുമാർ, വി.പി.സുരേഷ്കുമാർ, എം.കെ.സത്യൻ എന്നിവർ നേതൃത്വം നൽകി.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് എന്റെ മരം ക്യാമ്പയിൻ

കുന്ദമംഗലം:ലോക പരിസ്ഥിതിദിനത്തിൽ കുന്ദമംഗലം പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എന്റെ മരം എന്ന പേരിൽ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി കാരന്തുർ വില്ലേജ് ഓഫീസ് വളപ്പിൽ വൃക്ഷ തൈ നട്ടു,കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് കെ മൊയ്‌തീൻ മുറിയനാൽ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്തിലെ ശാഖ തലം മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുള്ള നേതാക്കളുടെയും നൂറിലധികം പ്രവർത്തകരുടെ വീട്ടിലും, കൂടാതെ പൊതുയിടങ്ങളിലും, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും, ഓരോ പ്രദേശങ്ങളിലെയും പരിസ്ഥിതി പ്രവർത്തകരെയും, കർഷകരെയും ആദരിക്കൽ ചടങ്ങും ക്യാമ്പയിന്റെ ഭാഗമായി നടത്തി.പഞ്ചായത്ത്‌ msf പ്രസിഡന്റ് അജാസ് പിലാശ്ശേരി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സിറാജ് എപി, മണ്ഡലം സെക്രട്ടറി അൻഫാസ് കാരന്തുർ,പഞ്ചായത്ത്‌ ട്രഷറർ ജുനൈസ് എപി,വൈസ് പ്രസിഡന്റ് ജുനൈദ് പിഎം,ഫൈറൂസ് പന്തീർപ്പാടം,സെക്രട്ടറി ആഷിക്ക് കാരന്തുർ,സാബിത് അലി,ശാഖ ഭാരവാഹികളായിട്ടുള്ള ഷബീറലി, നബീൽ എന്നിവർ സന്നിഹിതരായിരുന്നു.

ജൂൺ 5 : ലോക പരിസ്ഥിതിദിനം ആചരിച്ചു .

പതിമംഗലം: മലർവാടി ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നൂറു വീടുകളിൽ മരത്തൈകൾ നട്ടുപിടിപ്പിച്ചു.അടുത്ത വർഷത്തെ പരിസ്‌ഥിതി ദിനത്തിന് ഏറ്റവും മികച്ച രീതിയിൽ മരത്തെ പരിപാലിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്‌ഥിതി സംരക്ഷകൻ പ്രൊഫ. ടി ശോഭീന്ദ്രൻ ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് മണ്ണത്തിന് മരത്തൈ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഫ്രൈഡേയ്‌സ് ഫോർ ഫ്യുച്ചർ ഡൽഹിയുടെ സംഘാടകനും യുവ ആക്ടിവിസ്റ്റുമായ ആഷിഖ് റഹ്മാൻ ക്ലബ്ബിന്റെ whatsup ഗ്രൂപ്പിലൂടെ ക്ലബ് അംഗങ്ങളോട് പ്രഭാഷണം നടത്തി.
വി എം കെ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ആർ വി മുഹമ്മദ് കോയ,സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കേയിൽ ,
എസ് ഐ കോയ തോട്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു.

ക്ലബ്ബ് അംഗങ്ങളായ ഹംസ കെ സി,അഷ്റഫ് കൂടത്താൾ, നാസർ പി ,ഷംസു എ , അഷ്‌റഫ് എം പി എന്നിവർ സംബന്ധിച്ചു.
ക്ലബ്ബ് സെക്രട്ടറി യൂസുഫ് സി ടി സ്വാഗതവും നിസാർ പൊറ്റമ്മൽ നന്ദിയും പറഞ്ഞു.

ഓൺലൈൻ സ്കൂളിംഗ്: ഇല്ലാത്ത കുട്ടികൾക്ക് ടാബ്ലറ്റും ഇന്റർനെറ്റും നൽകി ദയാപുരം സ്കൂൾ 

കുന്ദമംഗലം: സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിൽ പിന്നാക്കം നിൽക്കുന്ന പലർക്കും ഡിജിറ്റൽ സാമഗ്രികകളും ഇന്റർനെറ്റും ഇല്ലാത്തതിനാൽ ഓൺലൈൻ സ്കൂളിംഗ് ഇവരോട് ചെയ്യുന്ന വിവേചനമാവും എന്ന വാദം മുഴങ്ങിക്കേൾക്കവേ അനാഥരും ദരിദ്രരും ഒരു തരം ഡിജിറ്റൽ ഉപകരണങ്ങളും ഇല്ലാത്തവരുമായ കുട്ടികൾക്ക് ടാബ്ലറ്റ് വാങ്ങി നൽകുകയാണ് കോഴിക്കോട്ടെ ദയാപുരം റെസിഡൻഷ്യൽ സ്കൂൾ. ആദ്യ ഘട്ടത്തിൽ സ്മാർട്ട് ഫോണടക്കം യാതൊരു സൗകര്യവുമില്ലാത്ത 15 പേർക്ക് ലെനോവോയുടെ  എം 7 ടാബ്ലറ്റ് വാങ്ങി നൽകിക്കൊണ്ടാണ് തുടക്കം.

ഫീസ് കൊടുത്തു പഠിക്കുന്ന 1800 കുട്ടികൾക്കൊപ്പം ദയാപുരം സ്കൂളിൽ മാത്രം 202  അനാഥ-സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ഷെയ്ഖ് അൻസാരി ഫൗണ്ടേഷന് കീഴിൽ സൗജന്യമായി പഠിക്കുന്നുണ്ട്  എന്നതിനാൽ അവരെക്കൂടി ഉൾപ്പെടുത്തി വേണമായിരുന്നു സ്കൂളിന് ഒരു സ്കീം ഉണ്ടാക്കാൻ. അതിനായി അധ്യാപകർ ഓരോ കുട്ടിയുടെ രക്ഷിതാവിനെയും വിളിച്ചു സംസാരിച്ചു സർവ്വേ നടത്തി. അപ്പോൾ സെക്കന്റ് ഹാൻഡ് സ്മാർട്ഫോണുകൾ ഉള്ളവരും തത്കാലം കുടുംബക്കാരുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ പറ്റുന്നവരും ആയി ഒരു വലിയ വിഭാഗം ഉണ്ടെങ്കിലും 15 പേർക്ക് യാതൊരു ഉപകരണങ്ങളും ഇല്ല എന്ന് മനസ്സിലായത്. ഇവർക്ക് വേണ്ടിയാണ് ഒന്നിന് 9250 രൂപ വിലവരുന്ന ടാബുകൾ സ്ഥാപനം വാങ്ങി ഒരു മാസത്തേക്ക്  കൊടുക്കുന്നത്. പിന്നീട് ആവശ്യമനുസരിച്ചു പുതുക്കിനൽകും.  ഇപ്രാവശ്യത്തേക്കു ആവശ്യമായ പണം സംഘടിപ്പിച്ചത് സക്കാത്ത് ഫണ്ടിൽ നിന്നാണ്.  ഡോ. എം. എം. ബഷീർ ചെയർമാനായുള്ള അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ദയാപുരത്തിന്റെ നടത്തിപ്പുകാർ. 

“വിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു കേന്ദ്രം എന്ന നിലക്ക് ഓൺലൈൻ സ്കൂളിംഗ് നടക്കുമ്പോൾ ദയാപുരത്തിന്റെ  ദൗത്യം ടാബുകൾ ഇല്ലാത്തവർക്ക് ടാബുകൾ വാങ്ങിക്കൊടുക്കുകയും ഇന്റർനെറ്റ് ഇല്ലാത്തവർക്ക് അത് എത്തിച്ചു കൊടുക്കുകയുമാണ് എന്ന് ഞങ്ങൾ ദയാപുരത്തുകാർ വിശ്വസിക്കുന്നു. 1984 ഇൽ അദൃശ്യവും എല്ലാ നിലയിലും തുല്യതയും എല്ലാ മതക്കാർക്കും പ്രവേശനവുമുള്ള ഒരു ഇംഗ്ലീഷ് മീഡിയം ഓർഫനേജ് തുടങ്ങിക്കൊണ്ടാണ് ദയാപുരം ആരംഭിക്കുന്നത്. ആ സമത്വത്തിന്റെ ആശയം  2020 ഇൽ ആവിഷ്‌ക്കരിക്കേണ്ടത് ഇങ്ങനെയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്”, ദയാപുരം പേട്രൺ സി ടി അബ്ദുറഹീം പറഞ്ഞു. 
>
> ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത് ഒരു ഉപകാരണവുമില്ലാത്തവർക്കു  മാത്രമാണെന്നുംസ്കൂൾ തുറക്കുന്നതു അധികം വൈകുകയാണെങ്കിൽ   തൽക്കാലം സംഘടിപ്പിച്ചു ഉപയോഗിക്കുന്നവർക്കും ടാബുകൾ നൽകേണ്ടി വരുമെന്ന് പദ്ധതിക്കു നേതൃത്വം നൽകിയ ദയാപുരം സന്നദ്ധ പ്രവർത്തകൻ ഡോ. എൻ പി ആഷ്‌ലി പറഞ്ഞു. “സ്കൂൾ തുറക്കുന്ന ദിവസത്തെക്കുറിച്ചും കൊറോണ എന്താവുമെന്നതിനെക്കുറിച്ചും ഒരു വ്യക്തതയുമില്ല. ഒന്ന് രണ്ടു ആഴ്ച്ച നിരീക്ഷിച്ച ശേഷം കൂടുതൽ ടാബുകൾ വാങ്ങിക്കാനുള്ള ഫണ്ട് സമാഹരിക്കാനാണ് വിചാരിക്കുന്നത്. അല്ലാത്തപക്ഷം അത് പിന്നീട് അനാവശ്യമായിത്തീരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നത് കൊണ്ട് കാര്യമില്ല; അത് നമ്മുടെ സാഹചര്യത്തിലെങ്കിലും പരിഹരിക്കാൻ ശ്രമിക്കണം എന്ന ബോധ്യത്തിൽ നിന്നുണ്ടായതാണ് ഈ ചെറിയ നീക്കം”, അദ്ദേഹം പറഞ്ഞു.  

ഓൺലൈനിൽ പാഠഭാഗങ്ങൾ, നോട്ടുകൾ, പരീക്ഷകൾ എന്നിവ ക്രമീകരിക്കുന്നതിനു വേണ്ടി  ദയാപുരം സ്കൂൾ സജ്ജമാക്കിയ ലേർണിംഗ് മാനേജ്‌മന്റ് സിസ്റ്റം, ടാബിന്റെ ഉപയോഗം, ഇന്റർനെറ്റ് എന്നിവ സംബന്ധിച്ച് ഈ കുട്ടികളുടെ  മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ പരിശീലനം നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി അറിയിച്ചു.   

ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ തീരുമാനം പുന:പ്പരിശോധിക്കണം.ഖാലിദ് കിളിമുണ്ട

. കുന്ദമംഗലം: കേരളത്തിൽ കൊറോണാ വ്യാപനം തടയുന്നതിന് സർക്കാർ കൊണ്ടുവന്ന മുഴുവൻ നടപടിക്രമങ്ങളും, അനുസരിച്ച് മുന്നോട്ടു് പോവുന്ന സമീപനമാണ് എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ജീവനു വേണ്ടിയാണെന്ന തിരിച്ചറിവാണ് ഏറെ പ്രയാസങ്ങൾക്കിടയിലും പല ക്രമീകരണങ്ങളും അനുസരിക്കാൻ ജനങ്ങൾക്കു് പ്രേരണ നൽകുന്നത്. അതിന്റെ ഒക്കെ ഗുണം ഈ പ്രതിസന്ധികൾക്കിടയിലും നമ്മൾ അനുഭവിച്ചു വരികയാണ്. മുഖ്യമന്ത്രി ഒരോ ദിവസത്തേയും പത്രസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ അതിന്റ പ്രായോഗികതയിൽ അപാകത കണ്ടെത്തിയാൽ തിരുത്തുന്ന നിരവധി അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ടു്..ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു പിന്നിലും സദുദ്ദേശം മാത്രമേ ഉണ്ടാകാൻ വഴിയുള്ളൂ.എന്നാൽ നമ്മുടെ അനുഭവം നേരെ മറിച്ചാണ്.ശനിയാഴ്ച ദിവസങ്ങളിലെ തിരക്ക് എല്ലാ നിയമങ്ങളും ക്രമീകരണങ്ങളും കാറ്റിൽ പറത്തുന്നതാണ്. ഓണത്തിന്റെ ഉത്രാടപ്പാച്ചിലും, പെരുന്നാൾ തലേന്നുള്ള തിരക്കും ” “സൂചിപ്പിക്കുന്നതാണ് ശനിയാഴ്ച സായാഹ്നങ്ങൾ.റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും, സാമൂഹ്യ അകല പാലന ലംഘനവുമെല്ലാണ് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നതു്. കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് ഹർത്താൽ തലേ ദിവസത്തിന് സമാനമാണ്. ഈ സാഹചര്യത്തിൽ സാധാരണ നിയന്ത്രണങ്ങളോടെ ഞായറാഴ്ച കളേയും സമീപിക്കാൻ സർക്കാർ തയ്യാറാവണം. മുസ്ലീം ലീഗ് കമ്മറ്റി, കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സിക്രട്ടറി കൂടിയായ ഖാലിദ് കിളി മുണ്ട മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടി കാട്ടി

34വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും കാരന്തുരിന്‍റെ സ്വന്തം റുഖിയ ടീച്ചർ പടിയിറങ്ങുകയാണ്….

കുമംഗലം :34വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും റുഖിയ ടീച്ചർ ഇന്ന് പടിയിറങ്ങുകയാണ് കാരന്തുർ എ എം ൽ പി സ്കൂളിൽ 26വർഷം അധ്യാപികയായും 8വർഷം പ്രധാന അധ്യാപികയായും പ്രവർത്തിച്ചു നിലവിൽ പ്രധാന അധ്യാപികയായാണ് വിരമിക്കുന്നത്
90 വർഷം പഴക്കമുള്ള കാരന്തുർ എ എം ൽ പി സ്കൂളിന്‍റെ അക്കാദമിക് നിലവാരം, സർഗ വാസന, സാമൂഹ്യ ബന്ധം എന്നിവ ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു അതോടൊപ്പം പ്രധാന അധ്യാപിക ആയ സമയത്ത് തുടർച്ചയായി സബ് ജില്ലാ Lp വിഭാഗത്തിൽ കായിക വിഭാഗത്തിൽ ഓവറോൾ കിരീടം നില നിർത്തി പോരുന്നു. സ്കൂളിന്‍റെ ചരിത്രത്തിൽ എല്ലാ മേഖലയിലും മനസ്സറിഞ്ഞ ഒരു കയ്യൊപ്പ് ചാർത്തിയാണ് ടീച്ചറുടെ മടക്കം ഒരു തവണ പരിചയപെട്ടവർ പിന്നീട് ഒരിക്കലും മറക്കാത്ത നല്ല ഓർമ്മകൾ സമ്മാനിക്കുന്നതിൽ ടീച്ചർ എപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മനം കവർന്നാണ് റുഖിയ ടീച്ചർ സ്കൂളിൽ നിന്നും പടി ഇറങ്ങുന്നത്… പി ടി എ കമ്മിറ്റയുടെ സ്നേഹം നിറഞ്ഞ യാത്രയയപ്പോടെ പരപ്പൻപൊയിൽ എന്ന ദേശത്തു നിന്നും കാരന്തുരിൽ എത്തിച്ചേർന്ന റുഖിയ ടീച്ചർ തന്‍റെ 34വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് കുരുന്നുകൾക്ക് അറിവിന്‍റെ ആദ്യാക്ഷരം നുകർന്നു നൽകിയ സംതൃപ്തിയോടെയും അവരിൽ ചിലരെങ്കിലും ഇന്ന് ലോകത്തിന്‍റെ കോണുകളിൽ ഉയർന്ന പദവി അലങ്കരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയടെയും എവിടെയെങ്കിലും എന്നെ കാണുമ്പോൾ ടീച്ചറെ എന്ന് വിളിക്കാൻ ഒരാളെങ്കിലും ഉണ്ടാവും എന്ന ശുഭ പ്രതീക്ഷയോടെയും സ്നേഹവും, സഹൃദവും നൽകിയ എല്ലാവരോടും എല്ലാ വിധ നന്ദിയും കടപ്പാടും അറീയിച്ചു കൊണ്ടും ടീച്ചർ ഇന്ന് പടി ഇറങ്ങുന്നത്….

പന്തീർപാടത്ത്പരമ്പരാഗത രീതിയിൽ നെൽകൃഷി ആരംഭിച്ചു

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് ഇരുപത്തി മൂനിൽ സഹൃദയ റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കൂട്ടായ്മയിൽ നാല് വർഷമായി തരിശായി കിടക്കുന്ന മൂന്നേക്കറോളം സ്ഥലത്ത് പരമ്പരാഗത രീതിയിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു
വിത്തിടൽ ചടങ്ങ് കൃഷി ഓഫീസർ പി അദീന ഉത്ഘാടനം ചെയ്തു, വാർഡ് മെമ്പർ എം ബാബുമോൻ, കൃഷി അസിസ്റ്റന്റ് ഷാജി, രവീന്ദ്രൻ കീപ്പോട്ടിൽ, കെ കെ ഷെമീൽ, കെ കെ സുരേഷ്, എന്നിവർ പങ്കെടുത്തു
നേരത്തെ റെസിഡെൻസിന്റെ നേതൃത്വത്തിൽ ഇവിടെ കപ്പ, പപ്പായ, വഴുതിന, പടവലം, മധുരക്കിഴങ്, പച്ചമുളക്, പയർ തുടങ്ങിയവ മൂന്ന് വര്ഷത്തോളമായി ചെയ്തു വരുന്നകർഷകരെ കൃഷി ഓഫിസർ അഭിനന്ദിച്ചു

അതിരുകളില്ലാതെസ്വാന്തനം നിയോഗം പോലെ യൂത്ത് ലീഗ് മെഡിചെയിൻ

കുന്ദമംഗലം :പഞ്ചായത്ത്‌ വൈറ്റ് ഗാഡിന്റെ നേതൃത്വത്തിൽ സൗദി അറേബിയയിലെ ഒരു സഹോദരനു എത്തിച്ചു നൽകാനുള്ള മരുന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഒ ഉസ്സയിൻ ഏറ്റുവാങ്ങി.പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ ഷെമീൽ, വൈറ്റ് ഗാഡ് ക്യാപ്റ്റൻ,  പി കെ നൗഷാദ്, വൈസ് ക്യാപ്റ്റൻ റാഫി കാരന്തൂർ,ഇർഷാദ് കാരന്തൂർ എന്നിവർ സന്നിഹിതരായി

നേരത്തെ കുന്നമംഗലത്തും പരിസര പ്രദേശങ്ങളിലും സംസ്ഥാനത്തിനു അകത്തും പുറത്തും ഒട്ടനവധി മരുന്നുകൾ മെഡി ചെയിൻ വഴി ആശ്രിതർക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന  കുന്നമംഗലത്തെ വൈറ്റ് ഗാഡ് പഞ്ചായത്ത് യൂത്ത് ലീഗിന്റെ സഹകരണത്തോടെ വളരെ ശ്രമകരമായ ധൗത്യത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത് 

ലോക് ഡൗൺ 50 ദിവസം പിന്നിടുമ്പോൾ അസീസും ഷെമീറും നൽകിയത് 7 റൗണ്ട് കിറ്റ്ഇത്തവണ പെരുനാൾ കിറ്റ്

കുന്ദമംഗലം: ലോക് ഡൗൺ 50 ദിവസം പിന്നിടുമ്പോൾ കുന്ദമംഗലത്തെ അഡ്വ: ഷെമീറും അസീസ് ചേരിഞ്ചാലും പ്രദേശത്ത് വിതരണം ചെയ്തത് 7 റൗണ്ട് കിറ്റുകൾ തിങ്കളാഴ്ച റംസാൻ 18 ന് ഇറച്ചിയടക്കംഇഫ്താർ കിറ്റ് വിതരണം ചെയ്തു മറ്റുള്ളവർക്ക് മാതൃകയായി ഇവരുടെ പ്രവൃത്തി മൂലം
കോവിഡ് ലോക് ഡൗൺ പ്രയാസമനുഭവിക്കുന്നവർക്ക്ആശ്വാസമായി. കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലം യൂത്ത് കോൺഗ്രസ് നേതാവും അസീസ് ചേരിഞ്ചാൽ മുസ്ലീം ലീഗ് നേതാവുമാണ്.പ്രവർത്തനങ്ങളിൽ ഏറെ സഹകരിച്ച കുന്ദമംഗലത്തെസംഗമം ഹോട്ടൽ ഉടമ റിയാസ് അലി വിതരണം ഉദ്ഘാടനം ചെയ്തു.. കുന്ദമംഗലത്തെ കച്ചവട സ്ഥാപനങ്ങളും, വ്യക്തികളും പ്രവർത്തനങ്ങൾക്ക് ഏറെ സഹായിച്ചു.. ജസീർ, ജസീൽ, ഹാരിസ് കുഴിമയിൽ ,റെജിൻ, അതുൽ തുടങ്ങിയവർ നേത്യത്വം നൽകി

നൂഞ്ഞിയിൽക്കര മണികണ്ഠൻ നായർ(83വയസ്സ്) നിര്യാതനായി

കുന്നമംഗലം: വരട്ടിയാക്ക് കിഴക്കേ മുനമ്പാറയിൽ താമസിക്കും നൂഞ്ഞിയിൽക്കര മണികണ്ഠൻ നായർ(83വയസ്സ്) നിര്യാതനായി..ഭാര്യ:ലക്ഷ്മിഅമ്മ. മക്കൾ:ഹരിഹരൻ,സജീഷ്‌കുമാർ (ASI ടൗണ് പോലീസ് സ്റ്റേഷൽ,കോഴിക്കോട്‌),മധു (സൈബർ പാർക്ക്),മാലിനി,പരേതരായ സുരേഷ്‌കുമാർ,ബാബുരാജ്.മരുമക്കൾ:രാധിക(മഞ്ചേരി),അജിത(പയബ്ര),ബിന്ദു(പൈങ്ങോട്ടുപുറം),ബിന്ദു(ഒഴയാടി),അനിൽകുമാർ(ചേവരമ്പലം),സലീന(ഫറോക്ക്) സംസ്ക്കാരം രാവിലെ 9 മണിക്ക് മാവൂർറോഡ് ശ്മശാനത്തിൽ..