ലോക് ഡൗണിൻ്റെ മറവിൽ പഞ്ചായത്ത് മെമ്പർ കൈവരി മുറിച്ചുമാറ്റി

കുന്ദമംഗലം: ലോക് ഡൗണിൻ്റെ മറവിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ തോടിൻ്റെ കൈവരി മുറിച്ചുമാറ്റിയതായി പരാതി.മാസങ്ങൾക്ക് മുമ്പ് കാരന്തൂർ ഓവുങ്ങര മോണാട് ഹോട്ടലിൻ്റെ അടുത്ത് സ്ഥാപിച്ചതോടിൻ്റെ കൈവരിയാണ് ഇരുപതാം വാർഡ് മെമ്പർ മുറിച്ചുമാറ്റിയത്. ഗ്രാമപഞ്ചായത്ത്മാസങ്ങൾക്ക്ഒരു ലക്ഷം രൂപ മുടക്കിയാണ് തോടിന് കൈവരി സ്ഥാപിച്ചത്. തോട്ടിൽ കുന്നുകൂടി കിടക്കുന്ന മണ്ണ് നീക്കാൻ JCB വെച്ച് പ്രവൃത്തി നടക്കുന്നതിനിടെയാണ് കൈവരി മുറിച്ചു മാറ്റിയത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോട് ചോദിച്ചപ്പോൾ അത്തരം ഒരു പ്രവൃത്തി ചെയ്യാൻ അനുവാദം നൽകിയില്ലെന്ന മറ്റു വടിയാണ് ലഭിച്ചത് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽ.ഡി.എഫിലെ ചില മെമ്പർമാർസിക്രട്ടറിയുടെ ഒത്താശയോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ യു.ഡി.എഫ് അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ട്

പടനിലംവള്ളിക്കണ്ടിയിൽ കുഞ്ഞിക്കോയ (86) നിര്യാതനായി.

കുന്ദമംഗലം. പടനിലം മുസ്ലീം ലീഗ് കമ്മറ്റിയുടെ ദീർഘകാലം പ്രസിഡണ്ട് ആയിരുന്ന
വള്ളിക്കണ്ടിയിൽ കുഞ്ഞിക്കോയ (86) നിര്യാതനായി.
ഭാര്യമാർ: ആമിന, പരേതയായ കുഞ്ഞായിഷ.
മക്കൾ: വി.കെ. മുഹമ്മദ്, വി.കെ.അബ്ദുറഹിമാൻ (ദുബായ്), വി.കെ.അബ്ദുൾ ജബ്ബാർ (KSRTC), വി.കെ.മുനീർ, സുബൈദ, ജമീല, ശരീഫ, ബുഷ്റ’.
മരുമക്കൾ: കോയ (കളൻ തോട്), മുഹമ്മദ് (കളൻ തോട്) മുഹമ്മദ് മുഖ്താർ (കളരിക്കണ്ടി) ,സൗദ, സാക്കിയ, ജസീല ,ശിഫാനത്ത്.
സഹോദരങ്ങൾ: വി.കെ.അതൃമാൻ കുട്ടി ഹാജി, ആയിഷ ആരാമ്പ്രം ,പരേതരായ അയമ്മദ് കുട്ടി, അസ്സൻകോയ, മൊയ്തീൻ.

KMCC എന്ന തണൽമരം പാവങ്ങളുടെ അത്താണിയാണ്

അൻഫാസ് കാരന്തൂർ

കെ.എം.സി.സി. എന്നത് മുസ്ലിം ലീഗിന്റെ കേവലമൊരു സാംസ്കാരിക സംഘടനയല്ല. ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന ഒരു തണൽ മരമാണത് . ആരാലും ആശ്രയമില്ലാതെ ആശയറ്റ് കഴിയുന്നവർക്ക് അത്താണിയാണ് #കെഎംസിസി. ജീവിത പ്രാരാബ്ധങ്ങളുടെ മാറാപ്പുമായി അന്നം തേടി കടൽ കടന്നവർ,, രക്തത്തിലലിഞ്ഞു ചേർന്ന ഹരിത രാഷ്ട്രീയ കൂട്ടായ്മയിലും പങ്കാളികളായപ്പോൾ, അതൊരു മഹാ പ്രസ്ഥാനമായി മാറി. സംഘടനയുടെ പൂർവ്വ രൂപമായ “ചന്ദ്രിക റീഡേർസ് ഫോറം ” 1985 ൽ നടന്ന മുസ്ലിം ലീഗ് ലയനത്തോടെയാണ്‌ #കെഎംസിസി. യായി രൂപാന്തരം പ്രാപിച്ചത്. നാളിതുവരെയുള്ള പ്രവർത്തന പഥത്തിൽ തങ്ക ലിപികളാൽ എഴുതപ്പെടേണ്ട കർമ്മങ്ങളാണ് #കെഎംസിസി. ജന സമക്ഷം സമർപ്പിച്ചത്. ജാതിമത കക്ഷി രാഷ്ട്രീയ ദേശ വേഷ ഭാഷാ വ്യത്യാസമില്ലാതെ,, കാരുണ്യം,സ്നേഹം, സാന്ത്വനം, സമാശ്വാസം തുടങ്ങിയ ‘ഭംഗിയുള്ള’ വാക്കുകൾക്ക് ഇത്ര വലിയ അർത്ഥ വ്യാപ്തിയുണ്ടെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച മഹാ പ്രസ്ഥാനമാണ് #കെഎംസിസി..
രാഷ്ട്രീയം എന്നാൽ ചുരുക്കത്തിൽ രാഷ്ട്രത്തെ സേവിക്കുക,അതിൽ ഭാഗവാക്കാകുക അതാണ് രാഷ്ട്രീയം. ഭാരതീയ ചരിത്രത്തിൽ രാഷ്ട്രീയം എന്ന കർമ്മത്തിന് രക്തത്തിൽ ചാലിച്ച തൂലിക കൊണ്ട് ആലേഖനം ചെയ്ത ധാരാളം മുസ്ലിം ലീഗിൻറെ അദ്ധ്യായങ്ങൾ നമ്മൾക്ക് വീക്ഷിക്കാൻ സാധിക്കും.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം തോളോട് തോൾ ചേർന്നുകൊണ്ട്.
ഒരുമ്മ പെറ്റ മക്കളെപ്പോലെ !!
പക്ഷേ ഈ സത്യങ്ങൾ കാണാൻ ഈ കാലഘട്ടത്തിലെ തിമിരം ബാധിച്ച നേത്രങ്ങൾക്ക് ആകില്ല.അതിനു രാഷ്ട്രത്തെ സേവിക്കണം എന്ന മനസ്സും കണ്ണുകളും ഉള്ളവർക്കെ സാധിക്കു. നമ്മൾക്ക് ഒരുമിച്ചു ഒന്ന് യാത്ര ചെയ്തു നോക്കാം. രാഷ്ട്രീയം എന്ന സത്യത്തെ ഒന്ന് മനസിലാക്കാം. കർമ്മസരണികളിൽ പ്രഭാവം ചൊരിയുന്ന രാഷ്ട്രീയ സേവനം സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും അനിവാര്യമാണ്.
കെഎംസിസി വിഭാവനം ചെയ്യുന്ന രാഷ്ട്രീയവും ഇത് തന്നെയാണ്. ജീവിക്കാനായ് കടല്‍ കടന്ന മലയാളി മരുഭൂമിയില്‍ നട്ടുവളർത്തിയ പൂമരമാണ് #കെഎംസിസി. കെഎംസിസിയുടെ പ്രവർത്തനങ്ങൾ കേവലം പ്രവാസികളുടെ ഇടയിൽ മാത്രമായി ഒതുങ്ങാതെ നമ്മുടെ രാഷ്ട്രത്തിന്റെ വളർച്ചക്ക് വേഗത കൂട്ടാൻ അശരണരും ആലംബരുമായ ഒരു ജനതക്ക് കൈത്താങ്ങായി നിലകൊള്ളുകയും കൂടി ചെയ്യുന്നു.. ഗൾഫ് കുടിയേറ്റത്തിൻറെ ആരംഭത്തില്‍ നാട് വിട്ട മലയാളിക്ക് മാർഗദർശനമായ മരുപ്പച്ചയാണ് #കെഎംസിസി. അറേബ്യന്‍ മരുഭൂമിയില്‍ വളർന്നു പന്തലിച്ച് കാഫില കൂട്ടങ്ങളുടെ കഥകേട്ട് കാലത്തിന് മുമ്പേ നടന്ന കാരുണ്യത്തിന്റെ് ഈ സംഘശക്തി പശ്ചിമേഷ്യന്‍ ഉപഭൂഖണ്ഡവും കടന്ന് ആഫ്രിക്കന്‍ യൂറോപ്യന്‍ അമേരിക്കന്‍ വൻകരകളിലൂടെ സേവനത്തിന്റെ അനന്തമായ ആകാശങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്..
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഹരിത പതാകയുടെ കീഴിൽ അണിനിരന്ന് കക്ഷി രാഷ്ട്രീയ ഭേതമന്യേ ജാതി മത ഭേതമന്യേ എന്തിന് ഇന്ത്യക്കകത്തും പുറത്തും ഏതൊരു രാജ്യക്കാരനും തങ്ങളാൽ കഴിയുന്ന സേവനം നൽകാൻ സന്നദ്ധമായി വരുന്ന #കെഎംസിസിക്ക് ഹൃദയാന്തരങ്ങളിൽ നിന്നുള്ള സ്നേഹാഭിവാദ്യങ്ങൾ നൽകാൻ നാം ഓരോരുത്തർക്കും സാധിക്കണം.

കാരുണ്യം,സ്നേഹം, സാന്ത്വനം, സമാശ്വാസം, എന്നതിൽ മാത്രം ഒതുങ്ങി നിന്നല്ല കെഎംസിസിയുടെ പ്രവർത്തനങ്ങൾ..കേരള രാഷ്ട്രീയത്തിൽ ഭാഗവാക്കായികൊണ്ടും, രാഷ്ട്രീയ വിഷയങ്ങളിൽ തങ്ങളുടേതായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും വിമർശിക്കേണ്ടവ വിമർശിച്ചും ,എതിർക്കപ്പെടേണ്ടവ എതിർത്തും ഏറ്റെടുത്ത് നടത്തേണ്ടവ ഏറ്റെടുത്തും,കുടുംബങ്ങളുടെ ഐക്യം രൂപപ്പെടുത്തുന്നതിലും ,ജാതി മത ഐക്യങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടും കലാ കായിക സാംസ്കാരിക വിഷയങ്ങളിൽ പ്രോത്സാഹനവും അവസരങ്ങളും സഹായങ്ങളും നൽകിയും, രാഷ്ട്രത്തിന്റെ വികസനത്തിനുതകുന്ന കാര്യങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയും #കെഎംസിസിയുടെ പ്രവർത്തന മേഖലകൾ എണ്ണമറ്റതായി മാറിയിരിക്കുന്നു..
ഈ സംഘ ശക്തിയെ നിലനിർത്തുന്നതിൽ,അശരണർക്ക് കൈത്താങ്ങാകുന്നതിൽ,സംഘടനയുടെ മറ്റെല്ലാ പ്രവർത്തനങ്ങൾക്കും ശക്തി പകരുന്നതിൽ,, അതുവഴി
മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല.

🙏വാക്കുകളില്ല പ്രിയ #കെഎംസിസി.
സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കാലത്തിനൊപ്പം സഞ്ചരിക്കുന്ന നിങ്ങൾക്ക് നൽകാനുള്ളത് ഹൃദയം തൊട്ട പ്രാർത്ഥനകൾ മാത്രമാണ് !!

അതിർത്തിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം: യു സി രാമൻEX:MLA

കോഴിക്കോട്: ഉത്തര കേരളത്തിൽ നിന്നും പ്രത്യേകിച്ച് വയനാട്ടിൽ നിന്ന് ഇഞ്ചി കൃഷിക്കായും മറ്റും കുടക്, വൈരകുപ്പ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോയി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെ തിരിച്ചെത്തിക്കാനുള്ള അടിയന്തിര നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് യു സി രാമൻ ആവശ്യപ്പെട്ടു. മലയോരങ്ങളിൽ പണിയെടുക്കാൻ പോയ നിരക്ഷരരായ തൊഴിലാളികൾക്കെങ്ങനെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

ഭക്ഷണവും മരുന്നും ലഭിക്കാതെ ജീവിതത്തിനും മരണത്തിനുമിടയിൽ പോരാടുന്ന ആദിവാസി വിഭാഗത്തിൽ പ്പെടുന്ന ഇവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാവണമെന്നും യു സി രാമൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി, വയനാട് കലക്ടർ എന്നിവർക്ക് കത്തെഴുതിയതായും അദ്ദേഹം അറിയിച്ചു.

മുറിയനാലിലെ ബീഹാർഅതിഥി തൊഴിലാളികൾക്ക് ഭക്ഷണം തീർന്നു

കുന്ദമംഗലം: മുറിയനാലിലെ ബിഹാർഅതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഇല്ലാത്തതിനാൽ അവർ തെരുവിലിറങ്ങി മുറിയ നാൽ അങ്ങാടിയിൽ ആണ് സംഭവം വാർഡ് മെമ്പർ വിവരം അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചിട്ട് ഫോൺ അറ്റൻ്റ് ചെയ്യുന്നില്ലാ എന്ന പരാതിയും ഉയർന്നു പിന്നീട് വാർഡ് മെമ്പർ ടി.കെ സൗദയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവ് എടുത്താണ് ഇന്നത്തെ ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയത് .സിക്രട്ടറി മറ്റാരുടെയോ സമ്മർദ്ധത്തിന് വഴങ്ങി ജനപ്രതിനിധികളോട് മോശമായി പെരുമാറുന്നതായും പരാതി ഉയർന്നിട്ടുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവനോട് കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ മുറിയ നാലിൽ അഥിതി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ഇന്ന് വൈകുന്നേരത്തോട് എത്തിക്കുമെന്ന് അറിയിച്ചു

കുന്ദമംഗലംകണ്ണോറ ശശി (റിട്ട.ആർ.പി.എഫ്) (62) നിര്യാതനായി.സംസ്കാരം ഇന്ന്(വ്യാഴം) രാവിലെ 11.30 ന് കണ്ണോറ തറവാട്ട് ശ്മശാനത്തിൽ

കുന്ദമംഗലം: കണ്ണോറ ശശി (റിട്ട.ആർ.പി.എഫ്) (62) നിര്യാതനായി. ഭാര്യ:- അംബുജം. മക്കൾ:-അക്ഷയ്, അശ്വതി(എച്ച്.ആർ.ഡി, എം.വി.ആർ ഹോസ്പിറ്റൽ). മരുമകൻ:-അശ്വിൻ(സോഫ്റ്റ് വെയർ എഞ്ചിനിയർ). സഹോദരങ്ങൾ:- ജയരാജൻ(കുന്ദമംഗലം കോ ഓപ്റേറ്റീവ് ബാങ്ക്), സുധീർ( റിട്ട.എഞ്ചിനിയർ, ഇറിഗേഷൻ),സരള,ഭുവനേശ്വരി, നിർമ്മല. പിതാവ്:- പരേതനായ ഇമ്പിച്ചികുഞ്ഞൻ, മാതാവ്:-ലീല. സംസ്കാരം ഇന്ന്(വ്യാഴം) രാവിലെ 11.30 ന് കണ്ണോറ തറവാട്ട് ശ്മശാനത്തിൽ

മാവൂർ തെങ്ങിലക്കടവ് കാൻസർ സെന്റർ അഭയ കേന്ദ്രമാക്കുന്നതു് പ്രദേശവാസികളോടുള്ള വെല്ലുവിളി: മുസ്ലീം ലീഗ്

കുന്ദമംഗലം: മാവൂർ തെങ്ങിലകടവ്‌ കാൻസർ സെന്റർ നഗരത്തിൽ അലഞ്ഞു്തിരിയുന്നവർക്കുള്ള അഭയ കേന്ദ്രമാക്കാനുള്ള സർക്കാരിന്റെ നീക്കം ഒരു പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി ഭാരവാഹികളുടെ ഓൺലൈൻ മീറ്റിങ്ങ് അഭിപ്രായപ്പെട്ടു. തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയപ്പു നൽകി.പ്രസിഡണ്ടു് കെ.മുസ്സമൗലവി അദ്ധ്യക്ഷത വഹിച്ചു. ജന.. സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു.യു.സി.രാമൻ, കെ.എ.ഖാദർ മാസ്റ്റർ, പി.കെ.ഫിറോസ്, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, മങ്ങാട്ടു് അബ്ദുറസാക്ക്, സി.മരക്കാർ കുട്ടി, എൻ.പി.അഹമ്മദ്, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ ചർച്ചയിൽ പങ്കെടുത്തു.

കുന്ദമംഗലത്തും പരിസരത്തും ഭീതി പരത്തുന്ന കള്ളന്റെ ഉറവിടം കണ്ടത്തി ജനങ്ങളുടെ ആശങ്ക അകറ്റണം: യൂത്ത് ലീഗ്

കുന്ദമംഗലം:കുന്ദമംഗലത്തും പരിസരത്തും ഭീതി പരത്തുന്ന കള്ളന്റെ ഉറവിടം കണ്ടത്തി ജനങ്ങളുടെ ആശങ്ക അകറ്റാൻ ആവിശ്യമായ നടപടി സ്വീകരിക്കാൻകുന്നമംഗലം പോലീസ് തയ്യാറാവണമെന്ന്കുന്ദമംഗലം പഞ്ചായത്ത്‌ യൂത്ത് ലീഗ്
പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ സെക്രട്ടറി കെ കെ ഷമീൽ ആവിശ്യപെട്ടു …

നിരവധി അഭ്യുഹങ്ങൾ നാട്ടിൽ ജനങ്ങൾക്ക് ഇടയിൽ പരക്കുന്നുണ്ട്ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി ജനങ്ങളെ ബോധ്യപെടുത്താൻ പോലീസ് തയ്യാറാവാണമെന്നും ഇരുവരും ആവിശ്യപെട്ടു

ദുരിതത്തിനിടയിലും നാട്ടിലെ പ്രവാസികളുടെ വീടുകളിൽ പതിവ് പോലെറമദാൻ കിറ്റ് എത്തിച്ച് KMCC കുന്ദമംഗലം ടൗൺ കമ്മറ്റി മാതൃകയായി


കുന്ദമംഗലം: കോവിഡ് 19 വിതച്ച ദുരിതത്തിനിടയിലും പ്രവാസികളുടെ വീടുകളിൽ പതിവ് പോലെ വർഷം തോറും കൊടുക്കുന്ന കിറ്റുകൾ ഇത്തവണയും മുടക്കാതേ എത്തിച്ച് കെ.എം.സി.സി കുന്ദമംഗലം ടൗൺ കമ്മറ്റി മാതൃകയായി കോറോണ ഭീതിയിൽ കഴിയുന്ന ഗൾഫുനാടുകളിലെ പ്രവാസി സഹോദരങ്ങൾ ലോക്ക് ഡൗൺ മൂലം ജോലി ചെയ്യാനോ നാട്ടിലെ കുടുംബത്തിന് പണം അയക്കാനോ കഴിയാതേ നിരാശ്രയരായി അവരുടെ റൂമുകളിൽ തന്നെ കഴിയേണ്ടിവന്ന സാഹചര്യത്തിൽ കുന്ദമംഗലം ടൗണുമായി ബന്ധപെട്ടു ഗൾഫിൽ നിൽക്കുന്ന മുയുവൻ പ്രവാസികളുടെ കുടുംബങ്ങൾക്കും ഗൾഫിൽ നിന്നും ലീവിൽ നാട്ടിൽ വന്ന് തിരിച്ചു പോകാൻ കഴിയാത്തവരുടെയും കുടുംബംഗങ്ങൾ ഉൾപ്പെടെ  മതമോ രാഷ്ട്രീയമോ നോക്കാതേ  ആയിരം രൂപ വിലമതിക്കുന്ന ഇരുനൂറ് കുടുംബത്തിനുള്ള ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്തത് കിറ്റ് വിതരണോദ്ഘാടനം സി..എച്ച് സെൻ്റർ സെക്രട്ടറി അരിയിൽ മൊയ്തീൻ ഹാജി നിർവ്വഹിച്ചു പഞ്ചായത്ത് മുസ്ലീം ലീഗ് ജ:സിക്രട്ടറി അരിയിൽ അലവി, എം.കെ.സഫീർ ,എൻ.എം യൂസുഫ് സംസാരിച്ചു ഇതിനാവശ്യമായ കാര്യങ്ങൾ ചെയ്തത് കെ.എം.സി.സി നേതാക്കളായ അഷ്റഫ് പുൽപറമ്പിൽ, പുറ്റാട്ട് സാക്കിർ, സുൽഫിക്കർ അലി ടി.കെ, റിഷാൽ അരിയിൽ, റിൻഷാദ്എന്നിവരുടെ നേതൃത്വത്തിലാണ്. മുസ്ലീം ലീഗ് പ്രവർത്തകരായ എം.അഫ്സൽ, നിസാർ ഇയ്യാറംമ്പിൽ, മുസ്തഫ പുറ്റാട്ട്, റഹീം മൂത്താക്കാട്ട് തുടങ്ങിയവർ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകാൻ നേതൃത്വം നൽകി 

ദുരിതത്തിനിടയിലും നാട്ടിലെ നിർധനർക്ക് റമദാൻ കിറ്റ് നൽകിപ്രവാസിയായ കാരന്തൂർ സ്വദേശി മുസ്തഫ ശ്രദ്ധേയനാകുന്നു


കുന്ദമംഗലം: കോവിഡ് 19 ലോക്ഡൗൺ ദുരിതത്തിനിടയിലും നാട്ടിലെ നിർധനരായ ആളുകൾക്ക് റമദാൻ കിറ്റ് നൽകി പ്രവാസിയായകാരന്തൂർ സ്വദേശി മുസ്തഫ വ്യത്യസ്ഥനാകുകയാണ് വർഷങ്ങളായി ജിദ്ധയിൽ ജോലി ചെയ്യുന്ന കാരന്തൂർ ചേരിഞ്ചാൽ ചാനത്ത് താഴത്ത് മുസ്തഫയാണ് തൻ്റെ ആഗ്രഹം നാട്ടിലെ പൊതുപ്രവർത്തകരായ അഡ്വ: ഷെമീർ കുന്ദമംഗലത്തെയും അസീസ് ചേരിഞ്ചാലിനെയും വിളിച്ച് പറയുകയും അതിന് ആവശ്യമായ തുകയും അയച്ചു നൽകിയത്
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 15, 19 വാർഡിലെ വിവിധ ഭാഗങ്ങളിൽ പ്രവാസിയുടെ സ്നേഹ റംസാൻ കിറ്റ് വിതരണം ചെയ്തു. കോവിഡ് പ്രയാസം കൊണ്ട് ജനങ്ങളും, നാടും ബുദ്ധിമുട്ടുമ്പോൾ വലിയ തോതിലുള്ള ആശ്വാസമായി പ്രദേശത്തുകാർക്ക് മുസ്തഫയുടെ കിറ്റു വിതരണത്തിന് മകൾ അശ്മില തുടക്കം കുറിച്ചു…  മുസ്തഫ. പരേതരായ മുസ്ലീം ലീഗ് നേതാവ് സി.ടി മൊയ്തീൻ ഹാജിയുടെയും, മറിയയുടെയും മകനാണ്